വിവാഹം നടക്കുന്നില്ലടാ, ബന്ധുക്കളും പരിചയക്കാരും പാര പണിയുകയാണ് ; അവസാനമായി ബോബി പറഞ്ഞത് ഓർത്തെടുത്തു നന്ദു

സിനിമ ലോകത്തും, അഭിനയ ജീവിതത്തിലും എല്ലാവരും ഒരുപോലെ ശോഭിക്കണമെന്നോ വരും കാലങ്ങളിൽ ഓർമിക്കപ്പെടണമെന്നോ ഒരു നിർബന്ധവും ഇല്ല. ചില വ്യക്തികൾ സ്ക്രീനിലെ അഭിനയം മതിയാക്കി പടി ഇറങ്ങിയാലും വിജയിച്ചിരിക്കും, അവർക്ക് വേണ്ടതെല്ലാം സിനിമയിൽ നിന്ന് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ടാകണം.  എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. അത്തരത്തിൽ സിനിമക്കാർ മുഴുവൻ മറന്നു പോയ നടന്മാരിൽ ഒരാളാണ് ‘കൊട്ടരക്കര ബേബി’ എന്ന അതുല്ല്യ കലാകരൻ. നാടകങ്ങളിലും, മിമിക്രി വേദികളിലും ഒരു കാലത്ത് നിറ സാനിധ്യമായിരുന്നു ബോബി. ‘മുച്ചീട്ടുകളിക്കാരൻ്റെ മകൾ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.

പിന്നീട് വലിപ്പ – ചെറുപ്പമില്ലാതെ നിരവധി വേഷങ്ങളിലായി ബോബി ഏകദേശം 300 – ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, എന്നീ ചിത്രങ്ങളിലെ ബോബിയുടെ അഭിനയം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ഇവയ്‌ക്കെല്ലാം പുറമേ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം മുഖം കാണിച്ചിട്ടുണ്ട്. സിനിമകളിൽ ബോബി കൂടുതലായും കൈകാര്യം ചെയ്തിരുന്നത് കുഞ്ഞു വേഷങ്ങളായിരുന്നു. വേഷങ്ങൾ ചെറുതാണെങ്കിലും അവതരിപ്പിക്കുന്ന രീതിയാൽ അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. തീർത്തും അപ്രതീക്ഷിതമായി 2020 ഡിസംബർ – 2 ന് ഭക്ഷ്യവിഷബാധയെത്തുടർന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.

രാജീവ് കുമാർ സംവിധാനം ചെയ്ത് ജയറാം നായകനായ ‘വക്കാലത്ത് നാരായണൻ കുട്ടിയിൽ’ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചു വരികയായിരുന്നു. അതിനിടയ്ക്കാണ് അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ബോബി മരിക്കുന്നതിന് മണിക്കൂറുകൾ മുൻപ് വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നത് സുഹുത്തായിരുന്ന നടൻ നന്ദുവായിരുന്നു. തൻ്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ച വാർത്ത തനിയ്ക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയിഞ്ഞിട്ടില്ലെന്നാണ് നന്ദു പറയുന്നത്.

നടൻ നന്ദുവിൻ്റെ വാക്കുകൾ …

താനും, ബോബിയും തമ്മിൽ അവസാനമായി കണ്ടപ്പോഴും ജീവിതം മടുത്തുവെന്നായിരുന്നു അന്ന് ആശുപത്രിയിൽ വെച്ചും അവൻ പറഞ്ഞിരുന്നതെന്നും അന്ന് ബോബിയെ അഞ്ച് മിനുറ്റ് മുൻപെങ്കിലും ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ കഴിയുമെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു കൂട്ടിച്ചേർത്തു. അവസാനമായി താനും, അവനും സംസാരിക്കുമ്പോൾ പോലും തനിയ്ക്ക് ആരും ഇല്ലെടാ… നമ്മളെയൊന്നും ആർക്കും വേണ്ടെടാ എന്നായിരുന്നു. അതോടൊപ്പം മറ്റു ചില കാര്യങ്ങളും അവൻ സൂചിപ്പിച്ചിരുന്നു. വിവാഹം നടക്കുന്നില്ലെന്നും, കുടുംബക്കാരും, പരിചയക്കാരും ഉൾപ്പടെയുള്ള ആളുകൾ തനിയ്‌ക്കെതിരെ പാര പണിയുകയാണെന്നും, താൻ സിനിമ രംഗത്ത് ആയതുകൊണ്ട് തനിയ്ക്ക് മോശം സ്വഭാവം ആണെന്നും, സ്ത്രീകളുമായി സമ്പർക്കം ഉണ്ടെന്നും എന്നെല്ലാമാണ് ഇത്തരക്കാർ പറഞ്ഞിരുന്നതെന്നും തൻ്റെ വിവാഹം നടക്കുന്നില്ല, ആലോചനകളെല്ലാം മുടങ്ങി പോകുന്നുവെന്നും, തനിയ്ക്ക് മുൻപോട്ടുള്ള ജീവിതത്തിൽ പ്രതീക്ഷ ഇല്ലെന്നായിരുന്നു അവൻ്റെ സംസാരമെന്നും നന്ദു പറയുന്നു.

ബോബിയുടെ കൂട്ടുകാരൻ അദ്ദേഹത്തിന് നൽകിയ വിരുന്നിൽ അവിടെ വെച്ച് അദ്ദേഹം കണവ ( ഒരു തരം മത്സ്യം ) കഴിച്ചിരുന്നു. ആസ്മയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് ശരീരം വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ മരണ വാർത്ത സത്യമായിരുന്നെങ്കിലും താനത് വിശ്വസിക്കാൻ തയ്യാറായില്ലെന്നും, ആശുപത്രിയിലേയ്ക്ക് ഓടി ചെന്ന് മോർച്ചറിയിൽ കിടത്തിയ ബോബി ചേട്ടനെ തൊട്ടു നോക്കുമ്പോൾ ആ ശരീരത്തിന് അപ്പോഴും ചൂട് ഉണ്ടായിരുന്നെന്ന് നിറ കണ്ണുകളോടെ നന്ദു പറയുന്നു.

Articles You May Like

x