4 മക്കളുണ്ടെങ്കിലും മരിച്ചുപോയ മകൾ ലക്ഷ്മിയെ സുരേഷ് ഗോപി ഇത്രയധികം സ്നേഹഹിക്കുന്നതിന് ഒരു കാരണമുണ്ട്

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടന്മാരുടെ പട്ടികയിൽ അന്നും,ഇന്നും, എന്നും ആദ്യത്തെ അഞ്ച് പേരുടെ പട്ടികയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത പേരുകളിലൊന്നാണ് സുരേഷ് ഗോപിയുടേത്. ഒരു കാലത്ത് മലയാള സിനിമയിൽ സജീവമായ അദ്ദേഹം പിന്നീട് സിനിമയിൽ നിന്ന്  ഇ ടവേളയെടുക്കുകയായിരുന്നു. രാഷ്ട്രീയത്തിലും മറ്റുമായി സജീവമായ താരമിപ്പോൾ വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സഹ നടനിലൂടെയും, വില്ലൻ കഥാപത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ താരം നായക വേഷത്തിലേയ്ക്കും അധികം വൈകാതെ തന്നെ നടന്നു നീങ്ങുകയായിരുന്നു. വ്യക്തി ജീവിതത്തിലായാലും, അഭിനയ ജീവിതത്തിലായാലും മലയാളികൾക്ക് ഈ നടനെ ഏറെ ഇഷ്ടമാണ്.

അഭിനയ ജീവിതത്തിൽ സജീവമായ സമയത്തും കുടുംബ ജീവിതത്തിന് ഏറെ പ്രാധാന്യം നൽകിയ വ്യക്തിയാണ് താനെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഭാര്യയും, നാല് മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. ജീവിതത്തിൽ എല്ലാം നേടിയെങ്കിലും ഒരിക്കലും തിരിച്ചു കിട്ടാത്തതോ, പകരം വെക്കാൻ കഴിയാത്തതോ ആയ നഷ്ടം നമ്മുടെയെല്ലാം ജീവിതത്തിലുണ്ടാകും. അതുപോലെ തന്നെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ തീരാ വേദനയായിരുന്നു മൂത്ത മകൾ ലക്ഷ്മിയുടെ മരണം. മകൾ ലക്ഷ്മിയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുമ്പോഴെല്ലാം അദ്ദേഹം വളരെ വികാരഭരിതനാവാറുണ്ട്. തൻ്റെ ജീവിതത്തിൽ എന്താണ് ഏറ്റവും മൂല്യമേറിയതെന്ന് ചോദിച്ചാൽ അത് ലക്ഷ്മിയാണെന്നും, അവളാണ് തൻ്റെ സ്വത്ത് എന്നുമാണ് മകളെക്കുറിച്ച് അദ്ദേഹം പറയാറുള്ളത്.

തൻ്റെ മക്കളിൽ ഏറ്റവും ഇഷ്ടം മൂത്ത മകൾ ലക്ഷ്മിയോടാണെന്ന് അദ്ദേഹം തന്നെ പറയാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിനിടെ മകളെക്കുറിച്ച് സംസാരിക്കുമ്പോൾ കരയുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങളും, വീഡിയോകളും സമൂഹമാധ്യമങ്ങളിൽ എല്ലാവരെയും നൊമ്പരപ്പെടുത്തിയിരുന്നു. ഒന്നര വയസ് പ്രായമുള്ളപ്പോഴാണ് സുരേഷ് ഗോപിയുടെയും രാധികയുടെ മകൾ ‘ലക്ഷ്മി സുരേഷ്’ ‘നിങ്ങൾക്കുമാകാം കോടീശ്വരൻ’ എന്ന പരിപാടിയിൽ മകളെക്കുറിച്ച്  പല തവണ സംസാരിച്ചിട്ടുണ്ട് . മകളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ തന്നെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാത്ത വിധം അദ്ദേഹം പൊട്ടിക്കരഞ്ഞു പോകാറുണ്ട്. മകൾ തന്നെ വിട്ട് പോയ വിഷമം മറക്കുന്നതിനായി ‘ലക്ഷ്മി സുരേഷ് ഗോപി’ എന്ന സഹായ നിധിയിലൂടെയും അല്ലാതെയും അനവധി ആളുകൾക്ക് അദ്ദേഹം സഹായങ്ങൾ ചെയ്യാറുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവിദ്യാർത്ഥികൾക്കും, അനാഥ കുഞ്ഞുങ്ങൾക്കും, സ്വന്തമായി വീട് ഇല്ലാത്തവർക്കും, അസുഖ ബാധിതരായ ആളുകൾക്ക് ചികിത്സാ സഹായവും അങ്ങനെ നിരവധി കാരുണ്യ പ്രവർത്തനങ്ങൾ.

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയതായി റിലീസ് ചെയ്യാൻ പോകുന്ന ചിത്രമായ‘പാപ്പൻ’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു മുഖ്യധാര മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ഈ വൈകാരിക മുഹൂര്‍ത്തങ്ങളുണ്ടായത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രമാണ് ‘പാപ്പൻ.’ ജൂലൈ – 2 നാണ് ചിത്രം തിയേറ്ററിലേയ്ക്കെത്തുന്നത്. സുരേഷ് ​ഗോപിക്കൊപ്പം മകൻ ​ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

 “അവളിപ്പോ ഉണ്ടായിരുന്നെങ്കിൽ മുപ്പത്തിരണ്ട് വയസ്സായിരുന്നേനേ . മുപ്പതു വയസ്സുള്ള ഏത് പെണ്‍കുട്ടിയെ കണ്ടാലും അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കാൻ കൊതിയാണെന്നും തൻ്റെ മകൾ ലക്ഷ്മിയുടെ നഷ്ടം എന്നു പറയുന്നത് തന്നെ പട്ടടയില്‍ കൊണ്ടു ചെന്ന് കത്തിച്ചു കഴിഞ്ഞാല്‍ പോലും ആ ചാരത്തിന് പോലും ആ വേദനയുണ്ടാകും.” എന്നായിരുന്നു. അഭിമുഖത്തിനിടെ തന്നോട് ചോദ്യം ചോദിക്കുന്ന പെണ്കുട്ടിയോടായി പേര് എന്താണെന്ന് ചോദിച്ചപ്പോൾ ലക്ഷ്മിയെന്ന് മറുപടി നൽകിയ സന്ദർഭത്തിലായിരുന്നു മകളെക്കുറിച്ച് വേദനയോടെ അദ്ദേഹം സംസാരിച്ചത്. മകളെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ കേട്ട് മാധ്യമപ്രവർത്തകയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.

Articles You May Like

x