ആകെയുള്ള വരുമാനമായിരുന്നു ഉപ്പും മുളകും നിര്‍ത്തിയതോടെ നഷ്ടപ്പെട്ടത് ; തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് മുരളി മാനിഷാദ

ലയാള ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഫ്‌ളവേഴ്‌സ് ചാനലില്‍ 2015 ഡിസംബര്‍ 14 നാണ് ഉപ്പും മുളകും സംപ്രേഷണം ആരംഭിച്ചത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ സീരിയലുകളില്‍ ഒന്നായി മാറാന്‍ ഉപ്പും മുളകിനും സാധിച്ചു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഈ സീരിയല്‍ യൂട്യൂബിലും ഹിറ്റായിരുന്നു. നമ്മുടെയെല്ലാം ജിവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ അതിന്റെ ഒര്‍ജിനാലിറ്റി നഷ്ടപ്പെടുത്താതെ വളരെ തന്‍മയത്തത്തോടെ അവതരിപ്പിച്ചതുകൊണ്ടാവാം ഉപ്പും മുളകിനും ഇത്രയും ജനപ്രീതി നേടികൊടുക്കാന്‍ സാധിച്ചത്. കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുന്നതുകൊണ്ടാവാം ഈ വലിയ കുടുംബത്തെ മലയാളികള്‍ ഏറെ സ്‌നേഹത്തോടെ നെഞ്ചോട് ചേര്‍ക്കുന്നത്.

കുളത്തറ ശൂലംകുടി വീട്ടില്‍ ബാലചന്ദ്രന്‍ തമ്പി, ഭാര്യ നീലിമ, അവരുടെ അഞ്ച് മക്കളായ വിഷ്ണു, ലക്ഷമി, കേശവ്, ശിവാനി, പാര്‍വ്വതി, എന്നിവരുടെ കുടുംബത്തെ ചുറ്റിപറ്റിയാണ് ഈ സീരിയലിന്റെ കഥ മുന്നോട്ട് പോകുന്നത്. ബാലുവിന്റെ അച്ഛന്‍ മാധവന്‍ തമ്പി, നീലിമയുടെ അച്ഛന്‍ കുട്ടന്‍പിള്ള, നീലിമയുടെ സഹോദരന്‍ ശ്രീകുട്ടന്‍, ഇവരുടെ മറ്റു ബന്ധുക്കള്‍, അയല്‍വാസികള്‍, സുഹൃത്തുകളായ ഭാസി, നവാസ് എന്നിവരും സന്ദര്‍ശക കഥാപാത്രങ്ങളായി ഉപ്പും മുളകിലും എത്തിയിരുന്നു. ഉപ്പും മുളകിലെ പാര്‍വ്വതി എന്ന പാറുകുട്ടി പ്രേക്ഷകരുടെയെല്ലാം ഇഷ്ട താരമായിരുന്നു. പാറുകുട്ടിയുടെ വരവും ലക്ഷ്മിയുടെ കല്യാണത്തിന്റെ എപ്പിസോഡുകളെല്ലാം വന്‍ വിജയമായിരുന്നു. എന്നാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ 2021 ജനുവരി 15ന് സീരിയല്‍ അവസാനിപ്പിച്ചത് ആരാധകരെ ഒരുപാട് നിരാശയിലാക്കിയിരുന്നു. അതേസമയം ഉപ്പും മുളകും നിര്‍ത്തിയതിന് പിന്നാലെ ചക്കപ്പഴം എന്ന സീരിയല്‍ ആരംഭിച്ചു.

ഇപ്പോഴിതാ ഉപ്പും മുളകും സീരിയലിലെ ശങ്കരനായി വേഷമിട്ട് മുരളി മാനിഷാദയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. ഒട്ടും പ്രതീക്ഷിക്കാതെ ഉപ്പും മുളകും നിര്‍ത്തിയത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയെന്നും തന്റെ ചെറിയൊരു വരുമാനമാണ് ഇതിലൂടെ ഇല്ലാതാക്കിയതെന്നും മുരളി പറയുന്നു. വളരെ നല്ലൊരു പരുപാടി ആയിരുന്നു എന്നാല്‍ റേറ്റിംഗ് കുറവായതുകൊണ്ടാണ് സീരിയല്‍ നിര്‍ത്തിവെക്കുന്നതെന്നും കുറച്ച് നാളത്തെ ബ്രേക്കിന് ശേഷം തുടരുമെന്നുമാണ് അന്ന് ചാനല്‍ അധികൃതര്‍ പറഞ്ഞത്.

ഉപ്പും മുളകില്‍ ബാലു ആയി എത്തിയ ബിജു സോപാനത്തെ നേരത്തെ അറിയാം. കൈരളി ചാനലിലെ ഒരു പ്രോഗ്രാമിലൂടെയാണ് ബിജുവിനെ പരിജയപ്പെട്ടതെന്നും എന്നാല്‍ ആ പരിപാടി ഇതുവരെ സംപ്രേഷണം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു. കാവാലം നാരായണന്റെ സോപാനം എന്ന നാടകത്തിലൂടെയാണ് ബിജു അഭിനയരംഗത്തേക്കെത്തുന്നതെന്നും മറ്റു നാടകത്തെപോലെയല്ല ഇവരുടേതെന്നും തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്ന അദ്ദേഹത്തെ സമ്മതിക്കണമെന്നും മുരളി പറഞ്ഞു.

നീലുവായി എത്തിയ നിഷയെ കുറിച്ചും ഉപ്പും മുളകും താരം വാചാലനായി. ഷൂട്ടിംഗ് സമയം വ്യക്തമായി ഓരോ കാര്യങ്ങളും പറഞ്ഞു തരാറുണ്ടെന്നും വളരെ നല്ല മിടുക്കി കുട്ടിയാണ് നിഷയെന്നും അദ്ദേഹം പറയുന്നു. ബാലുവിന്റെ കൂടെ നിഷയ്ക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്രയും നന്നായി അഭിനയിച്ച് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല. ഏത് റോളും വളരെ മികച്ച് രീതിയില്‍ പെട്ടന്ന് തന്നെ ചെയ്യാന്‍ ശ്രമിക്കും നിഷ. റോളുകളില്‍ നിന്ന് പിന്‍വലിഞ്ഞ് നില്‍ക്കാതെ എല്ലാം നല്ല വ്യക്തമായി തന്നെ അവതരിപ്പിക്കുമെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

 

 

Articles You May Like

x