ആ വിവാഹം മുടങ്ങിയില്ല വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരിയുടെ വിവാഹം; വിദ്യയെ ജീവിതത്തിലേക്ക് കൈപിടിച്ച് നിധിൻ

വായ്പ ലോൺ കിട്ടാത്തതിനെ തുടർന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ഭയത്തിൽ ജീവനൊടുക്കിയ വിപിനെ മലയാളികൾ മറന്നിട്ടില്ല. ഇപ്പോഴിതാ അനിയത്തിയെ നഷ്ടപ്പെട്ട വേദനയിൽ വിദ്യയുടെ വിവാഹ വാർത്തയാണ് വാർത്തകളിൽ വീണ്ടും ഇടം പിടിക്കുന്നത് ‘ ഏകദേശം ഒരു മാസം മുൻപായിരുന്നു ഈ സംഭവം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നത്. സ്ത്രീധന സമ്പ്രദായത്തിൻറെ ഒരു നേർകാഴ്ച കൂടിയായിരുന്നു ഇത്. പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് അയക്കുമ്പോൾ സ്ത്രീധനം നൽകണമെന്ന രീതികൾ അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേർ ആയിരുന്നു സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടത്തിയത്.

അനിയത്തി വിവാഹം കഴിപ്പിക്കണം അതിന് പണം ഒരുപാട് വേണമെന്ന ആശങ്കയിലായിരുന്നു വിപിൻ ഏറെക്കാലമായി. തുടർന്ന് ബാങ്ക് വായ്പ അപേക്ഷിച്ചെങ്കിലും വിവാഹത്തോടനുബന്ധിച്ച് തുക കിട്ടാത്തതിനെ തുടർന്ന് ആകെ മനപ്രയാസം ആയിരുന്നു. തുടർന്ന് ഒരു വഴിയും ഇല്ല എന്ന് പറഞ്ഞപ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.വി പിൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. അതാണ് ഇന്ന് പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് നടന്നത് .ഏറ്റവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആണ് വിവാഹചടങ്ങുകൾ സംഘടിപ്പിച്ചത്. നവവധുവായി വിദ്യ എത്തിയപ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.

കാരണം അനിയത്തിയുടെ വിവാഹം ഏറ്റവുമധികം കാണാൻ ആഗ്രഹിച്ചിരുന്നത് സഹോദരൻ തന്നെയായിരുന്നു. വിവിധ മരണത്തെതുടർന്ന് പ്രതിശ്രുതവരനായ ഇത്തരമൊരു സംഭവത്തിൽ ഒരു പണവും വാങ്ങാതെ സ്ത്രീധനം വാങ്ങാതെ വിദ്യയെ വിവാഹം കഴിക്കുമെന്ന് പ്രതിശ്രുതവരൻ നിധിൻ അറിയിച്ചിരുന്നു ,ആ വാക്കു പാലിച്ചു കൊണ്ട് തന്നെയാണ് പാറമേക്കാവ് ക്ഷേത്രത്തിൽ വച്ച് വിദ്യയുടെ കഴുത്തിൽ താലിചാർത്തിയത്. വിപിന്നെ മരണത്തിനോട് അനുബന്ധിച്ച് പ്രതിശ്രുതവരനായ നിതിനും ബന്ധുക്കളും സ്ത്രീധനം ആവശ്യമില്ല എന്നും വിദ്യയെ   വിവാഹം കഴിക്കുമെന്നും അറിയിച്ചിരുന്നു. അതും ഒരു പൊന്നും പോലും സ്ത്രീധനം ഇല്ലാതെ തന്നെ  ജീവിത സഖി ആക്കുമെന്ന് അറിയിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ കൈയടി നേടിയിരുന്നു.

വിദേശത്ത് ജോലി ചെയ്യുന്ന നിധിൻ ജനുവരി പകുതിയോടെ മടങ്ങുമെന്നും അറിയിച്ചിട്ടുണ്ട് മാത്രമല്ല വൈകാതെ തന്നെ വിദ്യയെയും കൊണ്ട് പോകും. വിവാഹത്തിന് തീയതിയോടെ അനുബന്ധിച്ചു അമ്മയെയും പെങ്ങളെയും സ്വർണാഭരണ കടയിലേക്ക് പറഞ്ഞയച്ചു തുക എടുക്കാനായി ബാങ്കിലേക്ക് പോകുന്ന വഴിയാണ് തുക ലഭിക്കില്ല എന്ന് മനസ്സിലാക്കിയ തുടർന്ന് വീട്ടിലെത്തി വിപിൻ തൂങ്ങിമരിച്ചത്. വിദ്യയുടെ വിവാഹവാർത്ത പുറത്തുവന്നപ്പോൾ മുതൽ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. എടുത്ത തീരുമാനം വളരെ മികച്ചതാണെന്ന് നിരവധിപേരാണ് കമൻറുകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്.

Articles You May Like

x