കൊല്ലം സുധി യാത്രയായത് ആ അവസാന ആഗ്രഹം ബാക്കിയാക്കി , കണ്ണ് നിറഞ്ഞ് സഹപ്രവർത്തകരും ആരാധകരും

കൊല്ലം സുധിയുടെ മരണവാർത്ത കേട്ടുകൊണ്ടാണ് ഇന്ന് പുലരി ഉദിച്ചത്. കൊല്ലം സുധിയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകരും എത്തി. സിനിമ താരമായ ഉല്ലാസ് പന്തളം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ഞെട്ടിക്കുന്ന മരണവാർത്ത കേട്ടാണ് താൻ ഉറക്കത്തിൽ നിന്നും എഴുന്നേറ്റതെന്നാണ് ഉല്ലാസ് പറയുന്നത്. ഒന്നും പറയാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിലാണ്. ഈ മാസം ഒന്നാം തീയതി ഒരുമിച്ചുള്ള ഷൂട്ട് കഴിഞ്ഞതേയുള്ളൂ. 24 കണക്ട് പ്രോഗ്രാമിനും ഞാനും പങ്കെടുക്കേണ്ട ആയിരുന്നു ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ടാണ് ഒഴിവായത്. കൊറോണയ്ക്ക് ശേഷം ഞങ്ങൾ ഒരുമിച്ച് ധാരാളം പരിപാടികൾ ചെയ്തിരുന്നു. അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നുണ്ട്.

ഒരു വീട് വയ്ക്കണം എന്നുള്ള ആഗ്രഹം അവൻ ഉണ്ടായിരുന്നു. കഴിഞ്ഞമാസം 25ന് എന്റെ ജന്മദിനം ആയിരുന്നു. അന്ന് ഫ്ലവേഴ്സ് സ്റ്റാർ മാജിക് ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒത്തുകൂടി. ആ സമയത്ത് വീട് വെക്കാൻ സാധിക്കാത്തതിന്റെ സങ്കടം പറഞ്ഞ് അവൻ കരഞ്ഞിരുന്നു. പ്രോഗ്രാമുകൾ ധാരാളം വരുന്നുണ്ട് ഹോം ലോണുകൾ എടുക്കാമെന്നും എല്ലാം ശരിയാകും എന്നും ഒക്കെ ബിനു അടിമാലിയും താനും എന്ന് പറഞ്ഞിരുന്നു. വീട് എന്ന ഒരു സ്വപ്നം ബാക്കി വെച്ചാണ് സുധി ഈ ലോകത്തിൽ നിന്നും പോയത് എന്നത് ശ്രദ്ധ നേടുന്നു. നിരവധി പരിപാടികളുമായി തിരക്കിലായിരുന്നു സുധി ഇതിനിടയിലാണ് മരണം അദ്ദേഹത്തെ തേടിയെത്തുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന സിനിമയിലൂടെയാണ് സുധി പ്രേക്ഷകരുടെ ഹൃദയം കവരുന്നത്. തുടർന്ന് ബിഗ് ബ്രദർ കുട്ടനാടൻ മാർപാപ്പ കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് വീണ്ടും ചേക്കേറി. രണ്ട് ആൺമക്കളാണ് താരത്തിനുള്ളത്.

നസീർ സംക്രാന്തി, സ്വാസിക, ഷിജു, ലക്ഷ്മി നക്ഷത്ര ഉല്ലാസ് പന്തളം തുടങ്ങിയവരൊക്കെ താരതയുടെ വിയോഗവുമായി ബന്ധപ്പെട്ട അനുശോചനം രേഖപ്പെടുത്തി. ബിനു അടിമാലിയും അപകട സമയത്ത് സുധിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. എന്നാൽ ബിനു അടിമാലിയുടെ നില ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റത് സുധിയ്ക്ക് ആയിരുന്നു ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിരവധി ആരാധകരും സുധിയുടെ മരണത്തിൽ അനുശോചനം അറിയിക്കുന്നുണ്ട്. തൃശ്ശൂരിൽ വച്ചാണ് അപകടം സംഭവിക്കുന്നത്. സുധിയും കൂട്ടരും സംഭവിച്ചിരുന്ന വാഹനം ഒരു പിക്കപ്പിൽ ഇടിക്കുകയായിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ ആയിരുന്നു ഈ രംഗത്തേക്ക് സുധി എത്തുന്നത്. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് പ്രേക്ഷകർക്കിടയിൽ സുധി സുപരിചിതനായത്.

Articles You May Like

x