പുഞ്ചിരി മാഞ്ഞ ആമുഖം മതിയാവോളം കാണുവാനോ ഒരു ചുംബനം നൽകുവാനോ സാധിക്കാതെ പോയി, സുധിയുടെ മരണശേഷം ഉള്ള രേണുവിന്റെ ആദ്യത്തെ പോസ്റ്റ്

കൊല്ലം സുധി വിട പറഞ്ഞിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഇന്നും ഉള്ളിൽ ഒരു തീരാ വേദനയാണ് രേണവന്റെയും മക്കളുടെയും മനസ്സിൽ അവശേഷിക്കുന്നത്. തങ്ങൾക്ക് പ്രിയപ്പെട്ടവൻ ഇന്ന് ലോകത്തില്ലെന്ന് വിശ്വസിക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലൂടെയാണ് സുധിയുടെ കുടുംബവും സുഹൃത്തുക്കളും ഒക്കെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.സുധിയുടെ മരണശേഷം നസീർ സംക്രാന്തി ഉന്നയിച്ച ചില സംശയങ്ങൾ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.സുധിയുടെ മകൻറെ ആദ്യത്തെ ഇൻസ്റ്റാഗ്രാം പോസ്റ്റും ആളുകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയുണ്ടായി.സുധിയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് രാഹുൽ ഇൻസ്റ്റാഗ്രാമിൽ ആദ്യത്തെ പോസ്റ്റിട്ടത്. പോസ്റ്റിന് താഴെ ലവ് യു അച്ഛാ എന്ന് രാഹുൽ കുറിച്ചപ്പോൾ അത് കണ്ടവരുടെയൊക്കെ ഹൃദയത്തിൽ ഒരു മുറിവ് തന്നെയായിരുന്നു സൃഷ്ടിച്ചത്. ഇപ്പോൾ രേണു തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ സുധിയെപ്പറ്റിയുള്ള ചില ഓർമ്മകൾ പങ്കുവെക്കുകയാണ്.

മുൻപ് സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോൾ രേണു സുധിയെപ്പറ്റി പറഞ്ഞ വാക്കുകൾ ഒക്കെ ഇക്കാലയളവിൽ വലിയതോതിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. വാവുട്ടാ, വാവ കുട്ടാ എന്നൊക്കെയാണ് തന്നെ സുധിക്കുട്ടൻ വിളിക്കുന്നത് എന്നാണ് രേണു പറഞ്ഞത്. വന്ന അന്ന് മുതൽ രാഹുലിന് താൻ രണ്ടാനമ്മയല്ല അമ്മ തന്നെയാണ്. ആദ്യം കണ്ടപ്പോൾ തന്നെ അവൻ എന്നെ അമ്മേ എന്നാണ് വിളിച്ചത്. ഋതുലും രാഹുലും തനിക്ക് ഒരുപോലെയാണെന്നും താൻ പ്രസവിച്ച തന്റെ മൂത്തമകനാണ് രാഹുൽ എന്നും രേണു മുൻപ് വ്യക്തമാക്കുകയുണ്ടായി. എന്നാൽ സോഷ്യൽ മീഡിയയിൽ നിന്നും പലതവണ ഉയർന്ന വിമർശനം രേണു രാഹുലിന് വേണ്ട പരിഗണന നൽകുന്നില്ല എന്നത് തന്നെയായിരുന്നു. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നെഞ്ച് നീറുന്ന വേദനയിലും രേണു രംഗത്തെത്തുകയുണ്ടായി. ഇത്തരത്തിൽ പ്രചരിക്കുന്ന കള്ളവാർത്തകൾ തങ്ങളെക്കാളേറെ ബാധിക്കുന്നത് സുധിയേട്ടന്റെ ആത്മാവിനെയാണെന്നായിരുന്നു രേണു അന്ന് പറഞ്ഞത്

അദ്ദേഹത്തിൻറെ ആത്മാവിന് ഒരിക്കലും ശാന്തി കിട്ടില്ലെന്നും അദ്ദേഹത്തിന് സന്തോഷിക്കാൻ കഴിയില്ലെന്ന് ആയിരുന്നു ഇത്തരം വ്യാജവാർത്തകൾക്കെതിരെ രേണു പറഞ്ഞത്. ഇപ്പോൾ സുധീയെ അവസാന നിമിഷം കണ്ടപ്പോൾ ഉള്ള മാനസികാവസ്ഥയാണ് ഒരു പോസ്റ്റിലൂടെ രേണു വെളിപ്പെടുന്നത്. സുധിയുടെ മരണശേഷം ഇളയ മകനെ അദ്ദേഹത്തെ കാണിക്കേണ്ട എന്ന് ബന്ധുക്കളോടും അമ്മയോടും പറയുന്ന രേണുവിനെ വീഡിയോയിൽ കാണാമായിരുന്നു. മാത്രവുമല്ല സുധി അടുത്തിരിക്കുന്നു എന്ന രീതിയിലാണ് രേണു പലപ്പോഴും സംസാരിച്ചുകൊണ്ടിരുന്നത്. ഏറ്റവും പുതിയ പോസ്റ്റിൽ പുഞ്ചിരി മാഞ്ഞ ആ മുഖത്ത് തനിക്ക് ഒരു മുത്തം പോലും നൽകാൻ കഴിഞ്ഞില്ല എന്ന പരിഭവവും സങ്കടവുമാണ് രേണുവിന് പറയുവാനുള്ളത്. ഒരിക്കലും ഇതൊന്നു ഓർത്ത് സങ്കടപ്പെട്ടിരിക്കരുതെന്നും മക്കളെ ഓർത്ത മുന്നോട്ടുപോകണമെന്നും ജീവിതവും ജീവനും തിരിച്ചുപിടിക്കണം എന്നുമാണ് വേണുവിനോട് ആളുകൾ പറയുന്നത്.

Articles You May Like

x