പുറത്തിറങ്ങിയ ശേഷം ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങി, മകളെ കെട്ടിപ്പിടിച്ച്; യഥാർത്ഥ വിജയ് ഞാൻ തന്നെ എന്ന് ലക്ഷ്മി പ്രിയ വീഡിയോ കാണാം

നീണ്ട നൂറ് ദിവസത്തെ ബിഗ് ബോസ് ജീവിതത്തിൽ നിന്നും സ്വതന്ത്രയായി തിരിച്ച് നാട്ടിലെത്തിയതിൻ്റെ സന്തോഷത്തിലും, സമാധാനത്തിലുമാണ് നടി ലക്ഷ്മി പ്രിയ. നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ സാധിക്കണമെന്ന ആഗ്രഹം ഏറ്റവും കൂടുതൽ പ്രകടിപ്പിച്ചിട്ടുള്ള മത്സരാർത്ഥികളിൽ ഒരാളാണ് ലക്ഷ്മി പ്രിയ. ഫിനാലെ റൗണ്ടിൽ ടോപ് സിക്‌സിലെത്തിയ ലക്ഷ്മി പ്രിയ മികച്ച പ്രകടനമാണ് ബിഗ് ബോസിൽ കാഴ്ചവെച്ചത്. ബിഗ് ബോസ് ഫിനാലെയിൽ നാലാം സ്ഥാനം നേടാനും ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചു. ബിഗ് ബോസ് സീസൺ ഫോറിൽ തന്നെ ഏറ്റവും കൂടുതൽ തവണ എവിക്ഷനിൽ വന്ന വ്യക്തിയും ലക്ഷ്മിപ്രിയ തന്നെയായിരുന്നു.

രണ്ട്‌ ദിവസങ്ങളിലായിട്ടാണ് മത്സരാർത്ഥികളെല്ലാം ബിഗ് ബോസ് ഫിനാലെ കഴിഞ്ഞ് തിരിച്ച് നാട്ടിലേയ്ക്ക് എത്തുന്നത്. റിയാസ്, നിമിഷ, റോബിൻ തുടങ്ങിയ മത്സരാർത്ഥികളെല്ലാം ഫിനാലെ കഴിഞ്ഞ ദിവസം തന്നെ കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു. മൂന്ന് മാസത്തിലേറേയായി ബിഗ് ബോസിൽ തുടരുന്ന ലക്ഷ്മി പ്രിയയെ സ്വീകരിക്കുന്നതിനായി എയർപോർട്ടിൽ വലിയരീതിയിലുള്ള തിരക്ക് അനുഭവപ്പെട്ടിരുന്നു. ഭർത്താവും , മകളും, ബന്ധുക്കളും, സുഹൃത്തുക്കളും എന്ന് തുടങ്ങി വലിയൊരു നിര തന്നെയുണ്ടായിരുന്നു.

‘ഒട്ടും എളുപ്പമുള്ള വഴിയായിരുന്നില്ല ബിഗ് ബോസ് സീസൺ 4- ന്റേതെന്നും, 100 ദിവസം പൂർത്തിയാക്കാൻ സാധിച്ചതിൽ താൻ വളരെയധികം അഭിമാനിക്കുന്നതായും, ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർക്ക് താൻ നന്ദിയറിയിക്കുന്നു.’ എന്നായിരുന്നു ലക്ഷ്മിപ്രിയ ആദ്യം പ്രതികരിച്ചത്. തൻ്റെ ഗുരുക്കൻമാർക്ക്, ജയേഷേട്ടന്, തൻ്റെ മോൾക്ക് തൻ്റെ കൂടെയുണ്ടായിരുന്ന 20 പേർക്കും നന്ദി അറിയിക്കുന്നതായി താരം കൂട്ടിച്ചേർത്തു. നിങ്ങൾ ഓരോരുത്തരും തന്ന ചിരിയാണ് തന്നെ പൊട്ടിച്ചിരിപ്പിച്ചതെന്നും, നിങ്ങൾ സമ്മനിച്ച ഓരോ വികാരങ്ങളായിലൂടെയുമാണ് താൻ കടന്നു പോയിട്ടുള്ളതെന്നും, തൻ്റെ ദേഷ്യം പുറമേ കൊണ്ടുവന്നു, തൻ്റെ സങ്കടം, തൻ്റെ എല്ലാം എന്നായിരുന്നു ബിഗ് ബോസ് വേദിയിലെ അനുഭവത്തെ സംബന്ധിച്ച് ലക്ഷ്മി പ്രിയയോട് മോഹൻലാൽ ചോദിച്ചപ്പോൾ താരത്തിൻ്റെ പ്രതികരണം.

എയർപോർട്ടിൽ എത്തിയ ഉടൻ തന്നെ മകളെ വാരിയെടുത്ത് ഉമ്മവെച്ചും, ഓമനിച്ചും ഭർത്താവിൻ്റെ കാൽ തൊട്ട് വണങ്ങിയുമാണ് കുറേ നാളുകൾക്ക് ശേഷമുള്ള  കണ്ടുമുട്ടലിൽ ലക്ഷ്മിപ്രിയ തൻ്റെ സന്തോഷം പങ്കുവെച്ചത്. വൃത്തി അൽപ്പം കൂടുതലുള്ള വ്യകതി ആയതിനാൽ ഭർത്താവ് ഉൾപ്പടെയുള്ള ആളുകൾ അധികനാൾ തനിയ്ക്ക് ബിഗ് ബോസിൽ തുടരാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നെന്നും. അത് കേട്ടപ്പോൾ മുതൽ ജയേഷേട്ടനോട് തനിയ്ക്ക് വാശിയായെന്നും, അങ്ങനെയാണ് നൂറ് ദിവസം ബിഗ് ബോസിൽ തികയ്ക്കണം എന്ന ആഗ്രഹം തോന്നുന്നതെന്നും, ലക്ഷ്മി പ്രിയ സൂചിപ്പിച്ചു. മകൾ ആശംസ അറിയിച്ചതോട് കൂടെ തനിയ്ക്ക് ആത്മവിശ്വാസം വർധിച്ചെന്നും താരം പറഞ്ഞു .

ബിഗ് ബോസ് ഹൗസിൽ ജീവിച്ചതുകൊണ്ട് ലോകത്തിൻ്റെ ഏത് കോണിൽ പോയി കഴിഞ്ഞാലും ഇനി ജീവിക്കാൻ കഴിയുമെന്നും, എല്ലാവരും പറയുന്നത് പോലെ ബിഗ് ബോസ് നെഗറ്റീവ് എനർജിയുള്ള സ്ഥലമായി തനിയ്ക്ക് തോന്നിയിട്ടില്ലെന്നും, തൻ്റെ പ്രാർത്ഥനയാലും, ജപത്താലും അവിടെ പോസിറ്റീവ് എനർജി കൊണ്ടുവരാൻ തനിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും, ദിൽഷയാണ് യഥാർത്ഥ വിജയ് എന്ന് പറയാൻ സാധിക്കില്ലെന്നായിരുന്നു ലക്ഷ്മി പ്രിയ പറഞ്ഞത്. തനിയ്ക്ക് പി.ആർ വർക്കൊന്നും ഇല്ലായിരുന്നെന്നും, തന്നെ സ്നേഹിക്കുന്ന കുറച്ച് ആളുകളുടെ പിന്തുണ കൊണ്ടാണ് അത്രയും നാളെങ്കിലും പിടിച്ച് നിൽക്കാൻ കഴിഞ്ഞതെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. പ്രേക്ഷകരുടെ അഭിപ്രായം വായിക്കുന്ന സമയത്ത് താനായിരുന്നു വിജയ് ആവേണ്ട വ്യക്തിയെന്ന് തോന്നിയിരുന്നതായും ലക്ഷ്മി പ്രിയ വ്യക്തമാക്കുന്നു.

Articles You May Like

x