ബിഗ് ബോസ് സീസൺ 4 ലെ യഥാർത്ഥ വിജയി റോബിൻ , മരണമാസ്സ്‌ സപ്പോർട്ട് നൽകിയ പ്രിയ നടൻ ഷമ്മി തിലകന്റെ തുറന്നുപറച്ചിൽ വൈറലാകുന്നു

കേരളത്തിൽ ഒന്നാകെ നിരവധി പ്രേക്ഷക പിന്തുണയുള്ള വിനോദ പരിപാടികളിലൊന്നാണ് ബിഗ് ബോസ്. ബിഗ് ബോസ് വിജയകരമായി മുൻപോട്ട് പോവുകയാണ് ഓരോ ദിവസവും. സീസണ്‍ ഫോർ ആരംഭിക്കുമ്പോൾ 17 മത്സരര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. നിരവധി വ്യത്യസ്ത ടാസ്ക്കുകളാണ് ബിഗ് ബോസിൽ മത്സരാർത്ഥികൾക്കായിക്കായി ഒരുക്കിയിരിക്കുന്നത്. ടാസ്ക്കുകളും, മറ്റ് വർക്കുകളുമെല്ലാം നല്ല രീതിയിൽ മുൻപോട്ട് പോവുമ്പോൾ പ്രേക്ഷകരെ ചൊടിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തികളും മത്സരാർത്ഥികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. അതെസമയം ബിഗ് ബോസ് സീസൺ – 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ നേടാൻ സാധിച്ച വ്യക്തിയാണ് റോബിൻ.  ഇടയ്‌ക്കൊക്കെ റോബിൻൻ്റെ ഭാഗത്ത് നിന്നും ബിഗ് ബോസിന് ഇഷ്ടപ്പെടാത്ത തരത്തിലുള്ള കാര്യങ്ങളുണ്ടാവാറുണ്ട്. അവസാനം പ്രേക്ഷകരുടെ എല്ലാ ധാരണകളെയും മറി കടന്നാണ് റോബിൻ രാധാകൃഷ്ണൻ ബിഗ് ബോസിൽ നിന്നും പുറത്താക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം മോഹൻലാൽ ബിഗ് ബോസിൽ വന്നപ്പോഴായിരുന്നു റോബിനെ ഷോയിൽ നിന്നും പുറത്താക്കിയാതായി പ്രഖ്യാപിച്ചത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട  ഒരു മത്സരാർത്ഥിയായിരുന്നു റോബിൻ.  പക്ഷേ റോബിൻ്റെ ഭാഗത്ത് നിന്നുണ്ടായ ചില വീഴ്ചകകളെല്ലാം താളം തെറ്റി പോയെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ബിഗ്‌ബോസിൽ നിന്നും പടിയിറങ്ങുമ്പോൾ ദിൽഷയെ നന്നായി മിസ് ചെയ്യുന്നുവെന്നും, നന്നായി കളിക്കണമെന്നും, എല്ലാവരോടും സ്നേഹത്തോടെ യാത്ര പറഞ്ഞാണ് റോബിൻ ഷോയിൽ നിന്നും പുറത്തേയ്ക്ക് വന്നത്. എന്നാൽ ബിഗ്‌ബോസിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും വലിയ രീതിയിലുള്ള സ്വീകരണമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ജന്മനാട്ടിൽ ആരാധകർ ഒരുക്കിയത്. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വെച്ച് മാലായിട്ടും, പൂക്കളെറിഞ്ഞുമാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ റോബിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍.

ഷമ്മി തിലകന്‍ പങ്കുവെച്ച കുറിപ്പിൻ്റെ പൂർണരൂപം : 

”ബിഗ് ബോസ് സീസണ്‍- 4 ലെ യഥാര്‍ത്ഥ വിജയി ഡോ റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ ‘റിയല്‍ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിയ്ക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്..! Love you dear” എന്നായിരുന്നു റോബിനെ എയര്‍പോര്‍ട്ടില്‍ വെച്ച് ഡോ റോബിനെ സ്വീകരിക്കുന്നതിൻ്റെ വീഡിയോ ഷെയർ ചെയ്ത് ഷമ്മി തിലകന്‍ കുറിച്ചത്. നിരവധി പേരാണ് ഷമ്മിയുടെ പോസ്റ്റിന് പ്രതികരണങ്ങളുമായി എത്തിയത്.


ഡോ റോബിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലുള്ള സ്വീകരണമായിരുന്നു അദ്ദേഹത്തിന് തിരുവനന്തപുരം എയർപോർട്ടിൽ ആരാധകർ ഒരുക്കിയത്. എയർപോർട്ടിൽ എത്തിയപ്പോൾ തന്നെ റോബിനെ ഒരു നോക്ക് കാണാൻ വലിയ ജനക്കൂട്ടമായിരുന്നു. റോബിനെ ആലിംഗനം ചെയ്തുകൊണ്ടാണ് ആരാധകർ സന്തോഷം പ്രകടിപ്പിച്ചത്. ‘റോബിൻ രാജാവേ നിങ്ങളാണ് വിജയ്’ എന്ന് എല്ലാവരും ഉറക്കെ പറയുകയായിരുന്നു. അതേസമയം ആരാധകരെ കണ്ട് കൈവീശിയും, തൊഴുതുമാണ് റോബിൻ മടങ്ങിയത്. ബിഗ് ബോസ് സീസൺ ഫോറിലെ വിജയി ആയിട്ടാണ് പ്രേക്ഷകർ റോബിനെ  പ്രതീക്ഷിരുന്നത്. വിജയ് ആവാൻ താരത്തിന് സാധിച്ചില്ലെങ്കിലും അതിനേക്കാളേറേ സന്തോഷമാണ് അദ്ദേഹത്തിന് ആരാധകർ നൽകിയ പിന്തുണയും അംഗീകാര മികവിൻ്റെ ട്രോഫിയും.

Articles You May Like

x