സിനിമകളിലും, സീരിയലുകളിലും ഒരു കാലത്ത് തിളങ്ങി നിന്ന നടൻ, അച്ഛൻ മരിച്ചതിന് പിന്നാലെ കുടുംബഭാരം സ്വന്തം ചുമലിൽ, ഇപ്പോൾ ക്ഷേത്ര പൂജാരി നടൻ കവിരാജിൻറെ ജീവിതം ഇങ്ങനെ

മലയാള സിനിമയിൽ ഒരു കാലത്ത് ഗ്ലാമർ വേഷങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് കവിരാജ്. കവിരാജ് എന്ന നടനെക്കുറിച്ച് പറയുമ്പോൾ തന്നെ പ്രേക്ഷകർ ആദ്യം ഓർമിക്കാൻ സാധ്യതയുള്ള ചിത്രം കല്യാണരാമനാണ്. നീട്ടി വളർത്തിയ മുടിയും, കൂളിങ്ങ് ഗ്ലാസും, സ്റ്റയിലെൻ ടീഷർട്ടുകളിലൂടെയാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹത്തെ പ്രേക്ഷകർ കണ്ടിട്ടുള്ളത്. എന്നാൽ ചുരുങ്ങിയ സിനിമകളിൽ മാത്രം അഭിനയിച്ച് പിന്നീട് സിനിമയിൽ നിന്ന് പൂർണമായി താരം വിട്ടു നിൽക്കുകയായിരുന്നു. അഭിനയ രംഗത്ത് സജീവമല്ലാത്ത അദ്ദേഹം പിന്നീട് എങ്ങോട്ട് പോയി എന്നത് എല്ലാവരും ചോദിച്ചിരുന്നു. ഇപ്പോഴിതാ കാവിരാജിനെ സംബന്ധിച്ചുള്ള പുതിയ വാർത്തകളാണ് പുറത്തു വരുന്നത്.

താടിയും, മുടിയും നീട്ടി വളർത്തി ഗ്ലാമർ വേഷങ്ങളിൽ മാത്രം കണ്ടിരുന്ന കാവിരാജിനെ ഇടക്കാലത്ത് കാഷായ വസ്ത്രം ധരിച്ച് കണ്ടത് പ്രേക്ഷകർക്കിടയിൽ വലിയ അത്ഭുതമായിരുന്നു. കാവിരാജിന് ഇത് എന്തൊരു മാറ്റമാണ് ? എന്തു പറ്റി തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ഉയർത്തിയത്. സിനിമയിൽ നിന്ന് വലിയ ഇടവേള അദ്ദേഹം എടുത്തെങ്കിലും സിനിമകളിലും, സീരിയലുകളിലുമായി നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ കവിരാജ് അവതരിപ്പിച്ചതിനാൽ പ്രേക്ഷകർക്കിടയിൽ അദ്ദേഹം ഇപ്പോഴും ഓർമിക്കപ്പെടുന്നു. എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്ന ചോദ്യത്തിന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ പങ്കുവെച്ചത്.

ആലപ്പുഴ ജില്ലയിലെ മുല്ലക്കൽ എന്ന സ്ഥലത്താണ് കവിരാജ് ജനിച്ചത്. ആലപ്പുഴ ജില്ലയിലെ അറിയപ്പെടുന്ന വൈര വ്യാപാരിയായിരുന്നു അദ്ദേഹത്തിൻ്റെ മുത്തച്ഛൻ. ഗോപാലൻ ആചാര്യ എന്നായിരുന്നു അദ്ദേഹത്തിൻ്റെ  പേര്. 12 മക്കൾ അടങ്ങിയ വലിയ കൂട്ടു കുടുംബമായിരുന്നു കവിരാജിന്റേത്. അച്ഛൻ സുബ്രഹ്മണ്യ ആചാര്യയായിരുന്നു തറവാട്ടിലെ മൂത്ത മകൻ. വിവാഹത്തിന് പിന്നാലെ കവിരാജിൻ്റെ അച്ഛൻ ആ വീട്ടിൽ നിന്നും മാറി താമസിക്കുകയായിരുന്നു. കാവിരാജിൻ്റെ അച്ഛനും, അമ്മയ്ക്കും അദ്ദേഹം ഉൾപ്പടെ ആറ് മക്കളാണുള്ളത്. അച്ഛൻ്റെ മരണത്തെക്കുറിച്ചും കവിരാജ് പറയുന്നു. തനിയ്ക്ക് ആറ് വയസുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നതെന്നും, ക്യാൻസർ മൂർച്ഛിച്ച സാഹചര്യത്തിൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.

 

സ്വർണ വ്യാപരവും, വലിയ കുടുംബ പാരമ്പര്യവുമൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ഛന് ക്യാൻസർ വന്നതോട് കൂടെ അദ്ദേഹത്തിൻ്റെ മരണവും ഭാര്യയും, ആറ് മക്കളും കടം കയറി എന്തു ചെയ്യുമെന്ന് അറിയാതെ വല്ലാതെ കഷ്ടപ്പെടുന്ന അവസ്ഥയിലയിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അച്ഛൻ മരിച്ചതോട് കൂടെ മക്കളെ നോക്കുന്നതിനും, വീട്ടിലെ ചിലവും മറ്റുമായി തനിയെ കഴിയില്ലെന്ന അവസ്ഥയിലേയ്ക്കായി അദ്ദേഹത്തിൻ്റെ മാതാവ് സരസ്വതി അമ്മാൾ. മക്കളെ തങ്ങൾ സംരക്ഷിക്കാം എന്ന് പറഞ്ഞ് അച്ഛൻ്റെ സഹോദരങ്ങൾ അവരെ കൂട്ടികൊണ്ടു പോയെങ്കിലും അവരുടെ വീട്ടിലെ അടുക്കള പണികൾക്കും, തുണി കഴുകലിനും മറ്റുമായി ഇവരെ ചൂഷണം ചെയ്യുകയായിരുന്നു യഥാർത്ഥത്തിൽ. പിന്നീട് മൂത്ത സഹോദരൻ ജോലി ചെയ്യാൻ തുടങ്ങിയതോട് കൂടെ സഹോദരങ്ങളെ കൂട്ടികൊണ്ട് വരികയും വീട്ടിലെ കാര്യങ്ങൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതായും അദ്ദേഹം പറയുന്നു.

 

 

പത്താം ക്ലാസ് പഠനം കഴിഞ്ഞതോട് കൂടെയാണ് കവിരാജും സ്വർണ പണിയ്ക്കായി ഇറങ്ങുന്നത്. പഠനവും, ജോലിയും ഒരുമിച്ച് മുൻപോട്ട് കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ അദ്ദേഹം നാടുവിടുകയായിരുന്നു. അപ്രതീക്ഷിതമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് അങ്ങനെയാണ്. പിന്നീട് അദ്ദേഹത്തിനൊപ്പം കൂടി ഹൈദരാബാദിലെ ഒരു നൃത്ത വിദ്യാലയത്തിൽ ചേർന്ന് അവിടെ നിന്നും നൃത്തം പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്ത് അവർക്കൊപ്പം ജൂനിയർ ആർട്ടിസ്റ്റായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കിട്ടുന്ന പണം വീട്ടിലേയ്ക്ക് പതിയെ അയച്ചു കൊടുക്കുമായിരുന്നു. ഇതിനിടയ്ക്കാണ് ജീവിതത്തിലെ വലിയ രണ്ട് ദുരന്തങ്ങൾ അദ്ദേഹത്തെ വേട്ടയാടുന്നത്. ഒരു സഹോദരൻ മരിക്കുകയും ഗർഭിണിയായിരുന്ന അദ്ദേഹത്തിൻ്റെ ഇരട്ട സഹോദരിമാരിൽ ഒരാൾ മരിക്കുന്നതും. പിന്നീട് സഹോദരിയുടെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം കവിരാജ് ഏറ്റെടുക്കുന്നതിന് ഇടയ്ക്ക് വെച്ച് അദ്ദേഹത്തിൻ്റെ മറ്റൊരു സഹോദരൻ കൂടെ മരണപ്പെടുന്നു. കേവലം ഇരുപത് വയസ് മാത്രം പ്രായമുള്ള ചെറുപ്പക്കാരന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു ഇതെല്ലാം.

അമ്മയുടെ ഏക ആശ്രയമായി കവിരാജ് മാറുകയായിരുന്നു.അവിടെ നിന്നാണ് അദ്ദേഹം എന്ത് ജോലിയും ചെയ്ത ജീവിക്കാമെന്ന തീരുമാനത്തിലേയ്ക്കും അഭിനയത്തിലേയ്ക്കും തിരിയുന്നത്. പിന്നീട് നിരവധി സീരിയലുകളിലും, സിനിമകളിലും അദ്ദേഹത്തിന് അവസരം ലഭിച്ചു. നിറം, കല്യാണരാമൻ, തെങ്കാശി പട്ടണം, കുഞ്ഞിക്കൂനൻ, മഴത്തുള്ളി കിലുക്കം, കൊച്ചിരാജാവ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കൊല്ലം സ്വദേശി അനുവാണ് ജീവിത പങ്കാളി. ഒരു മകനുണ്ട്. പിന്നീട് അമ്മ മരിച്ചതോട് കൂടെ അദ്ദേഹം ആത്മീയതയിലേയ്ക്ക് കൂടുതൽ അടുക്കുകയായിരുന്നു. ഇപ്പോൾ നന്ദനം എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്കിടയിലേയ്ക്ക് വീണ്ടും തിരിച്ചെത്തിയിരിക്കുന്നത്. മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി കൂടിയാണ് യഥാർത്ഥ ജീവിതത്തിൽ കവിരാജ് ഇപ്പോൾ.

Articles You May Like

x