ഭാര്യയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല; ‘മണകുണാഞ്ചന്‍ ഭര്‍ത്താവ്’ എന്ന് വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് സീരിയലിൽ നിന്ന് പിൻ വാങ്ങി നടൻ രാജീവ് റോഷൻറെ ജീവിതത്തിൽ സംഭവിച്ചത്

ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കഥ പറയുന്ന കണ്ണുകൾ’ എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് പരിചിതനായ നടനാണ് രാജീവ് റോഷൻ. അതിന് പിന്നാലെ നിരവധി ചാനലുകളിലായി വ്യത്യസ്ത സീരിയലുകളിലൂടെ റോഷൻ പ്രേക്ഷകർക്ക് മുൻപിലെത്തിയെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘സ്ത്രീധനം’ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം കൂടുതലായി ശ്രദ്ധിക്കപ്പെടുന്നത്. സ്ത്രീധനം പരമ്പരയിൽ പ്രശാന്തൻ എന്ന കഥാപാത്രത്തെയാണ് പ്രശാന്ത് അവതരിപ്പിച്ചത്. സ്ത്രീധനം പരമ്പര അവസാനിച്ച് വർഷങ്ങൾ പിന്നിടുമ്പോഴും രാജീവ് റോഷനെ പ്രേക്ഷകർ ഇപ്പോഴും ഓർക്കുന്നു. നിലവിൽ സീ കേരളത്തിലെ ‘അമ്മ മകൾ’ എന്ന സീരിയലിലാണ് രാജീവ് റോഷൻ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

രാജീവ് റോഷൻ അഭിനയിക്കുന്ന എല്ലാ സീരിയലുകളിലും അദ്ദേഹത്തിന് ഏറെ കുറേ സാമ്യതയുള്ള കഥാപാത്രങ്ങളാണ് ലഭിക്കുന്നത്. ഭാര്യയെ ഏറെ ബഹുമാനിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്ന ഭർത്താവിൻ്റെ വേഷമാണ് അദ്ദേഹത്തിന് അധികവും ലഭിക്കാറുള്ളത്.  അഭിനയ ജീവിതത്തിൽ മാത്രമല്ല, യാതാർത്ഥ ജീവിതത്തിലും രാജീവ് അങ്ങനെ തന്നെയാണ്. തൻ്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ചും, അഭിനയത്തെക്കുറിച്ചെല്ലാം കഴിഞ്ഞ ദിവസം അമൃത ടിവിയിലെ ‘റെഡ് കാർപറ്റ്’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ അദ്ദേഹം സംസാരിച്ചിരുന്നു. അഭിനയം പോലെ തന്നെ കുടുംബജീവിതത്തിനും ഏറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് രാജീവ് റോഷൻ.

ജീവിതത്തിൽ താങ്കൾക്ക് പേടിയുള്ള മൂന്ന് കാര്യങ്ങൾ എന്തൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിന് പല്ലി, പാറ്റ പോലുള്ള ജീവികളെ തനിയ്ക്ക് പേടിയാണെന്നും, അതുപോലെ ഗോസിപ്പുകളെയും, അസുഖങ്ങളെയും ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേഷ്യം വരുമ്പോൾ എന്താണ് ഭാര്യയെ വിളിക്കുക എന്ന ചോദ്യത്തിന് റോഷൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു ദേഷ്യം വരുന്ന സമയത്തും അല്ലാത്ത സന്ദർഭങ്ങളിലും ഭാര്യയെ വിളിക്കാറുള്ളത് ബിന്ദു എന്നാണെന്നും അവരുടെ പേര് അതാണെന്നും തിരിച്ച് ഭാര്യ തന്നെ വിളിക്കാറുള്ളത് രാജി എന്നാണെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യ ഇല്ലാതെ താങ്കൾക്ക് ജീവിക്കുവാൻ കഴിയുമോ ? എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ ഇല്ലായെന്നാണ് അദ്ദേഹം മറുപടി നൽകിയത്. തനിയ്ക്ക് ഭാര്യയില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും, താൻ വളരെ അധികം ഡിപ്പന്റ് ആയിട്ടുള്ള വ്യക്തിയാണെന്നും ഒരിക്കലും തന്നെ അതിന് കഴിയില്ലെന്നാണ് രാജീവ് റോഷൻ പറയുന്നത്.

സജീവമായി അഭിനയരംഗത്ത് ഉണ്ടായിരുന്ന രാജീവ് റോഷൻ ഇടയ്ക്ക് ബ്രേക്ക് എടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. സീരിയലുകളിൽ പലപ്പോഴും തനിയ്ക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ അത്ര കടുപ്പമല്ലത്ത ലളിതമായ റോളുകളായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരുപാട് ആളുകൾ ‘മണകുണാഞ്ചന്‍ ഭര്‍ത്താവാടോ താന്‍’ എന്നൊക്കെയുള്ള ചോദ്യം കേട്ട് വിഷമം തോന്നിയിട്ടുണ്ടെന്നും പിന്നീട് ബിസ്നസിലേയ്ക്ക് തിരിയുകയായരുന്നെന്നും റോഷൻ വ്യക്തമാക്കുന്നു.  ഏറെ നാളുകൾക്ക് ശേഷം ദിലീപ് നായകനായി എത്തിയ ‘കാര്യസ്ഥന്‍’ എന്ന സിനിമയിലൂടെയാണ് റോഷൻ അഭിനയ രംഗത്തേയ്ക്ക് വീണ്ടും സജീവമാകാനുള്ള ശ്രമം നടത്തുന്നത്.

Articles You May Like

x