സുധിയുടെ ആദ്യ ഭാര്യ ക്രിസ്ത്യാനിയായിരുന്നു, നന്നായി ഡാൻസ് കളിക്കുന്ന കുട്ടിയായിരുന്നു ആദ്യവിവാഹം അവൻ ഞങ്ങളെ അറിയിച്ചിരുന്നില്ല, വിവാഹം കഴിഞ്ഞെന്നും ഒരു കുട്ടിയുണ്ടെന്നും കത്തെഴുതി വെച്ചാണ് അവൻ വീട്ടിൽ നിന്ന് പോയത്; മനസ്സുതുറന്ന് സുധിയുടെ സഹോദരൻ സുനിൽ

മിമിക്രി വേദികളിലൂടെ ആളുകളുടെ ഇടയിൽ സ്ഥാനം ഉറപ്പിച്ച കൊല്ലം സുധി വിട പറഞ്ഞിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും താരത്തെപ്പറ്റിയുള്ള വാർത്തകൾ തന്നെയാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളും അടിക്കടി നിറഞ്ഞു കൊണ്ടിരിക്കുന്നത്. ഇതുവരെ കൊല്ലം സുധിയുടെ മരണശേഷം പ്രതികരിക്കാതിരുന്ന സഹോദരൻ ഇപ്പോൾ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് സുധിയുടെ സഹോദരൻ ഇക്കാര്യങ്ങളൊക്കെ വ്യക്തമാക്കിയിരുന്നത്. സുധിയെ അവസാനമായി കൊല്ലത്തേക്ക് കൊണ്ടുപോയത് വലിയ വിവാദം ആവുകയും സുധിയുടെ ബന്ധുക്കൾ ആരും കോട്ടയത്തേക്ക് എത്താതിരുന്നത് വലിയതോതിലുള്ള വിമർശനങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. കൊല്ലം സുധി എന്ന കലാകാരൻ മരിച്ചപ്പോഴും അതിനു മുൻപും ഏറെ ചർച്ച ചെയ്യപ്പെട്ട കാര്യമായിരുന്നു സുധിയുടെ ഭൂതകാലം. ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയതും കുഞ്ഞിനെ സ്റ്റേജുകൾ തോറും കൊണ്ടുനടന്ന വളർത്തിയതും ഒക്കെ സുധി പല ഘട്ടങ്ങളിലും മനസ്സ് തുറന്നു പറഞ്ഞിരുന്നു

ഇപ്പോൾ സുധിയുടെ ആദ്യ ഭാര്യയെ പറ്റിയുള്ള സുനിലിന്റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സുനിൽ പറയുന്നത് ഇപ്രകാരം… സുധി ആദ്യം കല്യാണം കഴിച്ചതും ക്രിസ്ത്യാനിയെയായിരുന്നു. രണ്ടാമത് കെട്ടിയതും അതേ. സുധിയുടെ ഭാര്യ എന്ന് പറഞ്ഞാൽ എനിക്ക് എൻറെ സഹോദരി തന്നെയാണ്. അതിന് ജാതിയോ മതമോ ഒന്നും കാര്യമല്ല. കോര എന്നാണ് അവൻ എന്നെ വിളിക്കുന്നത്. ഞാൻ കൂരി എന്നും വിളിക്കുന്നു. സിനിമയിലൊക്കെ അഭിനയിച്ചു കഴിഞ്ഞിട്ട് വന്ന് എന്നോട് വലിയ വീമ്പ് ഒക്കെ പറയാറുണ്ട്. സുധിയുടെ കൂടെ പോകണം എന്ന് പറഞ്ഞ് മോൻ വാശി പിടിച്ചതുകൊണ്ടാണ് അവൻ കൊണ്ടുപോയത്. അപ്പോൾ കർട്ടൻ പിടിക്കുന്നു എന്നേയുള്ളൂ.സുധി ഇവിടെയുണ്ടെങ്കിൽ അവൻ സ്കൂളിൽ ഒന്നും പോകാറില്ലായിരുന്നു. അവര് രണ്ടാളും കൂടെ കറങ്ങാൻ ഒക്കെ പോകും. സുധി പോയ ശേഷം അവൻറെ സ്കിറ്റുകൾ ഒന്നും കണ്ടിട്ടില്ല

സുധിയുടെ ആദ്യവിവാഹം ഞങ്ങൾ അറിഞ്ഞതല്ല. പരിപാടികൾക്കൊക്കെ പോകാനായി വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്. ഒരു കത്ത് എഴുതിവെച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും അവൻ എൻറെ ഭാര്യയോട് പറഞ്ഞിരുന്നു. തൃശ്ശൂർ ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും ഒരു കുട്ടിയുണ്ടെന്ന് ഒക്കെയായിരുന്നു കത്തിൽ. ഞങ്ങൾക്ക് എല്ലാവർക്കും സങ്കടമായിരുന്നു. അങ്ങനെ അച്ഛനും അമ്മയും പെങ്ങളും ഒക്കെ പോയി അവരെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നു. സന്തോഷത്തോടെ ജീവിച്ചു വരികയായിരുന്നു. പിന്നീടാണ് അങ്ങോട്ടേക്ക് പോയത്. അവർ ഒരു ഡാൻസർ ആയിരുന്നു. സുധിയാണ് കുട്ടിയെ പരിപാടികൾക്കൊക്കെ കൊണ്ടുപോയിരുന്നത്. സ്റ്റേജിന് പുറകിൽ കുട്ടിയെ കിടത്തിയാണ് പോയിരുന്നത്. അങ്ങനെയിരിക്കുകയാണ് ആ കുട്ടി വേറൊരാളുടെ കൂടെ പോയത്. പിന്നെ സുധിയും മോനും ഇവിടെയായിരുന്നു. അമ്മയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. പിന്നീടാണ് രേണുവും ആയുള്ള ഇഷ്ടത്തെ പറ്റി ഒക്കെ പറഞ്ഞത്. പ്രസവസമയത്ത് ആണ് അവർ അങ്ങോട്ടേക്ക് പോയത്. കോവിഡ് വന്നതോടെ അവിടെയായി. ഇടയ്ക്കൊക്കെ കുടുംബസമേതം ആയി ഇങ്ങോട്ട് വരാറുണ്ട്.

Articles You May Like

x