എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയം പ്രണയിച്ച പെൺകുട്ടിയെ തന്നെ വിവാഹം കഴിച്ച് നടൻ സാജു കൊടിയന്‍; പറമ്പില്‍ ഷെഡ് കെട്ടി താമസം ശേഷം മുപ്പതിനായിരം രൂപ കൊണ്ട് പണി തുടങ്ങിയ വീട്

മിമിക്രി താരവും ടെലിവിഷന്‍ അവതാരകനും സിനിമാ നടനുമൊക്കെയായ സാജു കൊടിയനെ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ആലുവ സ്വദേശിയായ സാജു കൊടിയന്‍ ”ദേ മാവേലി കൊമ്പത്ത്” എന്ന മിമിക്രി ആല്‍ബത്തിലൂടെയാണ് പ്രശസ്തനായത്. പിന്നീട് ഹരിശ്രീ അടക്കം നിരവധി ട്രൂപ്പുകളുടെ ഭാഗമായി. 1995-ല്‍ കളമശ്ശേരിയില്‍ കല്യാണയോഗം എന്ന സിനിമയിലൂടെയാണ് സാജു കൊടിയന്‍ സിനമാലോക്കത്തേക്ക് എത്തുന്നത്. ഇരുപതോളം മലയാള ചലചിത്രങ്ങളിലും സാജു അഭിനയിച്ചിട്ടുണ്ട്. നാല് സിനിമകള്‍ക്ക് തികഥയും ഒരു സിനിമയ്ക്ക് കഥയും എഴുതിയിട്ടുണ്ട് താരം. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ഇനങ്ങളായിരുന്നു അടല്‍ ബിഹാരി വാജ്‌പെയ്, ഉഷ ഉദുപ്പ് എന്നിവരെയെല്ലാം അനുകരിച്ചിരുന്നത്.

സാജുവിന്റെ ആമിനത്താത്ത എന്ന ക്യാരക്ടര്‍ ഇന്നും ആരാധകര്‍ ഓര്‍ത്തെടുന്ന ഒന്നായിരുന്നു. സിനിമാലയടക്കം ടെലിവിഷന്‍ കോമഡി ഷോകളിലും, കടമറ്റത്ത് കത്തനാര്‍ എന്ന സീരിയലിലും അദ്ദേഹം അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ കുടുംബത്തെ കുറിച്ചുളള വിശേഷങ്ങള്‍ വളരെ കുറച്ച് മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഇപ്പോഴിതാ താരത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് താരം മനസ് തുറന്നത്.

തന്റെ പ്രണയ വിവാഹമായിരുന്നുവെന്നും മിനിയുമായി എട്ടാം ക്ലാസില്‍ തുടങ്ങിയ പ്രണയമാണ് വിവാഹത്തിലേക്ക് എത്തിയതെന്നും സാജു പറയുന്നു. മിനിയുടെ വീട്ടില്‍ ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെന്നും താന്‍ പ്രധാന മന്ത്രിയീണെങ്കിലും കെട്ടിച്ച് തരില്ലെന്നും പറഞ്ഞു. അങ്ങനെ അവസ്ഥ രൂക്ഷമായപ്പോള്‍ മൂത്ത പെങ്ങളുടെ അടുത്തേക്ക് ഒളിച്ചോടുകയായിരുന്നുവെന്നും സാജു പറയുന്നു.

അതേസമയം സാജു മദ്യപിക്കുന്ന കാലഘട്ടം ഉണ്ടായിരുന്നുവെന്നും അന്നൊക്കെ ഷോയ്ക്ക് പോയി വരുന്നത് വരെ പേടിയായിരുന്നുവെന്നും ഇപ്പോള്‍ അതൊക്കെ മാറിയെന്നും ഭാര്യ മിനി പറയുന്നു. പുതിയ വീടുണ്ടാക്കിയതിനെ കുറിച്ചും സാജു പറഞ്ഞു. ” അപ്പന്റെ വാക്കും കേട്ട് കൈയ്യില്‍ ഉണ്ടായിരുന്ന മുപ്പതിനായിരം രൂപകൊണ്ടാണ് വീട് പണിയാന്‍ ഇറങ്ങിയത്. ആദ്യം പറമ്പില്‍ ഷെഡ് കെട്ടി താമസം തുടങ്ങുകയായിരുന്നു. പിന്നീട് വാടക വീട്ടിലേക്ക് താസം മാറ്റി. ഞാനും ഭാര്യയും വീടുപണിയാന്‍ ഒരുപാട് അധ്വാനിച്ചു. പിന്നീട് പല ഘട്ടങ്ങളിലായി പണം വരുന്ന മുറയ്ക്ക് വീട് വികസിപ്പിച്ചു. മുകളിലേക്ക് മുറികള്‍ കൂട്ടിയെടുക്കുകയും അങ്ങനെ ഇന്നുകാണുന്ന രണ്ടുനില വീട്ടിലേക്കെത്തുകയും ചെയ്തു. ഇന്നോര്‍ക്കുമ്പോള്‍ കോമഡിയാണെങ്കിലും അന്ന് അപ്പന്‍ മുന്‍കൈയെടുത്തത് കൊണ്ട് മാത്രമാണ് വീട് പണിതത്. ഇല്ലായിരുന്നെങ്കില്‍ ഇന്നത്തെ ചെലവ് വച്ച് വീട് പുതിയത് പണിതെന്നു തന്നെ വരില്ലായിരുന്നു. ആദ്യകാലങ്ങളില്‍ ഒരുമാസം കിട്ടിയിരുന്നത് 200 രൂപ ആയിരുന്നു. അത് ശരിക്കും പറഞ്ഞാല്‍ വണ്ടിക്കാശ് ആയിന്നുവെന്ന് പറയാം”. സാജു കൂട്ടിച്ചേര്‍ത്തു.

Articles You May Like

x