കുളിപ്പിക്കുമ്പോൾ അവൻ അമ്മയെ തിരക്കും, അമ്മയും അച്ഛനും മരിച്ചതവൻ അറിഞ്ഞിട്ടില്ല ; ചിരിക്കുന്ന മുഖത്തിന് പിന്നിലെ സാജൻ പള്ളുരുത്തിയുടെ വേദനിപ്പിക്കുന്ന കഥ

നിരവധി തമാശകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ താരമാണ് സാജൻ പള്ളുരുത്തി. മിമിക്രിയിലൂടെ തൻ്റെ കരിയർ ആരംഭിച്ച സാജൻ പിന്നീട് സിനിമകളിലേയ്ക്കും, സീരിയലുകളിലേയ്ക്കും, വിദേശത്ത് ഉൾപ്പടെയുള്ള കോമഡി പരിപാടികളിൾ സംഘടിപ്പിക്കുന്നതിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയുണ്ടായി. നിസാരമായ വാക്കുകൾകൊണ്ട് ഒരാളെ വേഗത്തിൽ കരയിപ്പിക്കാനും,അയാളിൽ പ്രയാസം സൃഷ്ടിക്കുവാനും എളുപ്പമാണ്. എന്നാൽ ഒരു മനുഷ്യനെ സന്തോഷിപ്പിക്കുക, അല്ലെങ്കിൽ ചിരിപ്പിക്കുക എന്നത് അൽപ്പം പ്രയാസമാണ്.

എന്നാൽ സ്വന്തം പ്രയാസങ്ങളെയെല്ലാം ഉള്ളിലൊതുക്കി മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന കർത്തവ്യം അത്ര എളുപ്പമുള്ള ഒന്നല്ല. പക്ഷേ സ്വന്തം വിഷമങ്ങളെയും, വേദനകളെയും മറച്ചു പിടിച്ച് അനവധി ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷരെ ചരിപ്പിച്ച കലാകാരനാണ് സാജൻ. എന്നാൽ 28 വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഒരു കേന്ദ്ര കഥാപാത്രത്തിലൂടെ സാജൻ ശ്രദ്ധിക്കപ്പെടുന്നത്.

2016 – ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി നായകനായ ‘ആക്ഷന്‍ ഹീറോ ബിജു’ എന്ന സിനിമയിലൂടെയാണ് സാജന്‍ മലയാളികളുടെ ഇഷ്ട താരമായി മാറുന്നത്. ആക്ഷന്‍ ഹീറോ ബിജുവിലെ ഓട്ടോ ഡ്രൈവറായി മീക്ക് കുമാറി ൻ്റെ കോമഡി വേഷമാണ് സാജന്‍ അവതരിപ്പിച്ചത്. സ്വന്തമായി ഞൊടിയിടയിൽ പാട്ടുകള്‍ പാടി അവതരിപ്പിക്കുന്നതിന് സാജന് പ്രത്യേക കഴിവ് ഉണ്ട്. ഇത്‌ മനസിലാക്കിയ സംവിധായകൻ സാജൻ്റെ കഴിവ് തിരിച്ചറിഞ്ഞ് ഈ വേഷം നല്‍കുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം, ഒരു കടത്ത് നാടന്‍ കഥ, അച്ചായന്‍സ് തുടങ്ങി കുറച്ച് സിനിമകളില്‍ സാജൻ വേഷമിട്ടുണ്ട്.

സ്‌ക്രീനില്‍ നിന്നും, കോമഡിയൻ്റെ വേഷത്തിൽ നിന്നും ഇടക്കാലത്ത് സാജന്‍ ഒരു നീണ്ട ഇടവേളയെടുക്കുകയിരുന്നു. അതിനുള്ള കാരണം എന്തെന്ന് പലർക്കും അറിയില്ലായിരുന്നു. ഇടക്കാലത്ത് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് സാജൻ തന്നെ വെളിപ്പെടുത്തുകയാണിപ്പോൾ. എം. ജി. ശ്രീകുമാര്‍ അവതാരകനായി എത്തിയ ‘പറയാം നേടാം’ എന്ന പരിപാടിയില്‍ വെച്ചാണ് തൻ്റെ ജീവിതത്തിലെ കാർമേഘങ്ങൾ മൂടിയ ആ ദിനങ്ങളെക്കുറിച്ച് സാജന്‍ തുറന്നു പറയുന്നത്

സാജൻ്റെ വാക്കുകൾ …..

അമ്മയ്ക്ക് വയ്യാതെ വന്നതോടെയാണ് കുടുംബത്തിൻ്റെ താളം തെറ്റുന്നതെന്നും, തനിയ്ക്ക് ഭിന്നശേക്ഷികാരനായ ഒരു സഹോദരന്‍ മാത്രമാണുളളതെന്നും, പരസഹായം കൂടാതെ അവന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണെന്നും, അമ്മയായിരുന്നു അവൻ്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതെന്നും, പെട്ടെന്നുള്ള അമ്മയുടെ അസുഖം കൂടലും, അമ്മയെ പരിചരിക്കുന്നതും, അനിയനെ നോക്കുന്നതും തൻ്റെ ഉത്തരവാദിത്വമായി മാറിയെന്നും സാജൻ പറയുന്നു. ഏറെ നാള്‍ കിടപ്പിലായതിന് ശേഷം അമ്മ മരിച്ചെന്നും, അമ്മ പോയ വിഷമത്തിൽ അച്ഛനും കിടപ്പിലായെന്നും, പിന്നീട് ഇരുവരെയും നോക്കിയത് താനാണെന്നും, രണ്ടു പേരേയും രണ്ടു റൂമില്‍ കിടത്തിയായിരുന്നു പരിചരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒൻപത് വർഷത്തോളം കിടപ്പിലായതിന് പിന്നാലെ അച്ഛൻ മരിക്കുകയായിരുന്നെന്നും, പിന്നീടുള്ള തൻ്റെ ജീവിതം അനിയന് വേണ്ടിയായിരുന്നെന്നും, അവനെ ഒരിക്കലും തങ്ങൾ മാറ്റി നിർത്തിയിട്ടില്ലെന്നും എപ്പോഴും തങ്ങൾക്കൊപ്പം അവനും കാണുമെന്നും, ഇവിടുത്തെ ഒരു അംഗമാണ് അവനെന്നും സാജൻ സൂചിപ്പിക്കുന്നു. സഹോദരന് വേണ്ടി തൻ്റെ ഇഷ്ടങ്ങളെല്ലാം മാറ്റി വെച്ച് അവനെ സന്തോഷിപ്പിക്കുന്നതിനായി പാട്ടുകൾ പാടികൊടുത്തും, ഒരു കുഞ്ഞിനെ പോലെയാണ് സാജൻ സഹോദരനെ പരിചരിക്കുന്നത്. രാവിലെ എഴുനേൽക്കുന്നത് മുതൽ ഇരുട്ടുന്നതു വരെ സഹോദരൻ്റെ എല്ലാ കാര്യങ്ങളും മുടക്കം വരാതെ നോക്കുന്നതും അദ്ദേഹമാണ്. പല്ല് തേപ്പിക്കുകയും, കുളിപ്പിക്കുകയും, ചോറ് വാരി കൊടുക്കുകയും തുടങ്ങി അങ്ങനെ വേണ്ടതെല്ലാം …

Articles You May Like

x