“മകളുടെ മുൻപിൽ വെച്ച് ഭാര്യയോട് റൊമാൻസ്‌ പ്രകടിപ്പിക്കുക അൽപ്പം പ്രയാസമാണ്, മകൾ അൽപ്പം പൊസസീവാണ്. ഭാര്യയ്ക്ക് താൻ ആരുടെ കൂടെ അഭിനയിച്ചാലും ഒരു പ്രശ്നവുമില്ല” : തുറന്ന് പറഞ്ഞ് നടൻ ഷാജു

നിരവധി സീരിയലുകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഡോ ഷാജു. ഡോ. ഷാജു എന്ന പേരിനേക്കാൾ അദ്ദേഹത്തെ പ്രേക്ഷകർക്ക് പരിചയം താരം ചെയ്ത കഥാപാത്രങ്ങളിലൂടെയാണ്. ‘കുടുംബവിളക്ക്’ എന്ന സീരിയലിലെ രോഹിത്ത് എന്ന കഥാപാത്രത്തെയാണ് ഷാജു ഇപ്പോൾ അവതരിപ്പിക്കുന്നത്. കുടുംബ വിളക്കിൽ സുമിത്ര എന്ന കഥാപാത്രത്തോട് ഇപ്പോഴും പ്രണയം ഉള്ളിൽ സൂക്ഷിക്കുന്ന കാമുകൻ്റെ വേഷമാണ് ഷാജു കൈകാര്യം ചെയ്യുന്നത്. അടുത്തിടെ ‘പറയാം നേടാം’ എന്ന പരിപാടിയിൽ വെച്ച് യഥാർത്ഥ ജീവിതത്തിൽ അത്തരത്തിലൊരു പ്രണയം ഭാര്യയുടെ അടുത്ത് തനിയ്ക്ക് പ്രകടിപ്പിക്കാൻ കഴിയില്ലെന്ന് ഷാജു പറഞ്ഞിരുന്നു. അതോടൊപ്പം തൻ്റെ പ്രണയത്തെക്കുറിച്ചും, കുടുംബ ജീവിതത്തെക്കുറിച്ചെല്ലാം ഷാജു വാചാലനാവുകയായിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് തൻ്റെ സീനിയർ ആയിട്ടുള്ള കുട്ടിയെയാണ് ഷാജു പ്രണയിച്ച് വിവാഹം കഴിക്കുന്നത്. അതിന് പിറകിൽ ഒരു വലിയ കഥയുണ്ടെന്നും അദ്ദേഹം തന്നെ പറയുന്നു. എം.എ ലിറ്ററേച്ചർ കഴിഞ്ഞതിന് ശേഷമാണ് ബിഡിഎസ് പഠിക്കാനായി സേലത്ത് പോയതെന്നും സേലത്തെ ഒരു കോളേജിലാണ് താൻ ബിഡിഎസ് ചെയ്തതെന്നും അവിടെ ചെല്ലുമ്പോൾ മുൻപ് എം ജി കോളജിൽ പഠിക്കുമ്പോൾ തൻ്റെ ജൂനിയറായി ഉണ്ടായിരുന്നവർ മുൻപേ അവിടെ അഡ്മിഷൻ എടുത്തതിനാൽ അവർ തൻ്റെ സീനിഴേസ് ആയെന്നും ഷാജു പറഞ്ഞു.

അന്ന് കോളേജിലെ പ്രധാന റാഗിങ്ങ് മീശ എടുപ്പിക്കുന്ന പരിപാടിയായിരുനെന്നും അന്നേ തൻ്റെ മീശ കട്ടിയുള്ളതായിരുന്നെന്നും നാളെ വരുമ്പോൾ എല്ലാവരോടും മീശ എടുത്തിട്ട് വരാൻ സീനിഴേസ് പറഞ്ഞിരുന്നതായും എന്നാൽ പിറ്റേ ദിവസം അത് കേൾക്കാതെ താനും, സുഹൃത്തും മീശ എടുക്കാതെ വന്ന അനുഭവത്തെക്കുറിച്ച് ഷാജു ഓർക്കുന്നു. തങ്ങളെ കണ്ടതും സീനിയർ ബാച്ചിലെ കുറച്ച് പെൺകുട്ടികൾ അടുത്തേയ്ക്ക് വന്നെന്നും അതിലൊരാൾ ‘എന്താണ് മീശ എടുക്കാൻ പ്രയാസം ‘ഡിഗ്രിയൊക്കെ എടുത്തതിൻ്റെ ജാഡയാണോ, നാളെ വരുമ്പോൾ മീശ കാണരുതെന്ന്’ പറഞ്ഞ് വിരട്ടിയിട്ട് പോയെന്നും പിറ്റേന്നും താൻ മീശ എടുത്തിട്ടില്ലെന്നും ഷാജു കൂട്ടിച്ചേർത്തു. അങ്ങനെ ആ സംഭവമെല്ലാം കഴിഞ്ഞ് പിന്നീട് തങ്ങൾ സുഹൃത്തുക്കളായെന്നും ഒരുമിച്ച് ഒരു ഡിപ്പാർട്മെന്റിൽ ജോലിയ്ക്ക് കയറിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

പഠിക്കുന്ന സമയത്ത് ഞങ്ങൾ തമ്മിൽ പ്രണയം ഇല്ലായിരുന്നെന്നും പഠനം കഴിഞ്ഞ് രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി. പിന്നീട് ഇടയ്ക്ക് വിളിക്കുക മാത്രമേ ഉണ്ടായിരുന്നുള്ളെന്നും എന്നാൽ വിവാഹം ആലോചിക്കുന്ന സമയത്ത് അവളെ തന്നെ വിവാഹം കഴിക്കാമെന്ന് തോന്നിയ സന്ദർഭത്തിൽ പ്രണയം തുറന്നു പറയുകയായിരുന്നെന്നും അവളും പോസിറ്റീവ് മറുപടി നൽകി. എന്നാൽ, രണ്ടുപേരും വേറേ മതത്തിൽപ്പെട്ട ആളുകളായതുകൊണ്ട് അൽപ്പം പ്രശ്നം അവളുടെ വീട്ടിൽ ഉണ്ടായിരുന്നതായും തൻ്റെ വീട്ടിൽ വല്ല്യ കുഴപ്പം ഇല്ലായിരുന്നെന്നും അങ്ങനെ നല്ല രണ്ട് സുഹൃത്തുക്കൾ പരസ്പരം ഒന്നിക്കുകയായിരുന്നെന്നും, പിന്നീട് വീട്ടുകാരുടെ പിണക്കം പതിയെ മാറിയെന്നും ഷാജു സൂചിപ്പിച്ചു.

പഴയപോലെ മകളുടെ മുൻപിൽ വെച്ച് ഭാര്യയോട് ഇപ്പോൾ റൊമാൻസ് പ്രകടിപ്പിക്കാൻ ക ഴിയില്ലെന്നും ഒരു മകൾ മാത്രം
ആയതുകൊണ്ട് എപ്പോഴും അവൾ തങ്ങൾക്കൊപ്പം ആണെന്നും ഭാര്യയോട് എന്തെങ്കിലും പറഞ്ഞാലും ചോദിച്ചാലും എന്തിനും അവൾക്ക് വിശദീകരണം കൊടുക്കേണ്ട സാഹചര്യമാണെന്നും ഷാജു വ്യക്തമാക്കി.

Articles You May Like

x