“ഇപ്പൊ വരാം എന്ന് പറഞ്ഞ് പോയതാ എന്റെ സുധി” , പൊട്ടിക്കരഞ്ഞ് കൊല്ലം സുധിയുടെ ഭാര്യാ , ആശ്വസിപ്പിക്കാൻ പ്രയാസപ്പെട്ട് സുഹൃത്തുക്കളും ബന്ധുക്കളും

സിനിമാതാരം, മിമിക്രി അവതാരകൻ എന്നി നിലകളിൽ പ്രശസ്തനായ കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് ഇന്ന് കേരളക്കര ഉണർന്നത്. സിനിമയിലും ചാനൽ പരിപാടിയിലും ഒക്കെയായി സജീവമായിരുന്ന കൊല്ലം സുധി ഇനി ഇല്ലെന്ന് അറിഞ്ഞ നടുക്കത്തിലാണ് സഹപ്രവർത്തകരും വീട്ടുകാരും. വടകരയിൽ പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയായി ബിനു അടിമാലി, മഹേഷ്, ഉല്ലാസ് അരൂർ, കൊല്ലം സുധി എന്നിവർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടത്. സുധിയുമായി ബന്ധപ്പെട്ട വാർത്തകളൊക്കെ മാധ്യമങ്ങളിൽ നിറയുമ്പോൾ ഭാര്യ രേണുവിന്റെ ചിത്രങ്ങളും വാക്കുകളും വലിയതോതിൽ ആളുകൾ ഏറ്റെടുക്കുന്നുണ്ട്.ഷോ കഴിഞ്ഞ സമയത്ത് ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നു.

നിങ്ങൾ ഉറങ്ങിക്കോ ഞാൻ പെട്ടെന്ന് എത്തുമെന്നായിരുന്നു അപ്പോൾ പറഞ്ഞത്. എന്നാൽ ഇന്ന് തനിക്കൊപ്പം അദ്ദേഹം ഇല്ല എന്ന വേദനയിലാണ് രേണു. സുധിയെ വിളിച്ചു കരയുന്ന രേണുവിന്റെ വീഡിയോയാണ് ഇപ്പോൾ വലിയതോതിൽ ആളുകൾക്കിടയിൽ നിറയുന്നത്. എന്റെ സുധി ചേട്ടാ എനിക്കിനി ആരുണ്ട്, എന്തിനാ അവിടെ പോയത്. എന്നോട് പെട്ടെന്ന് വരാമെന്ന് പറഞ്ഞു പോയതല്ലേ. വാവ കുട്ടാ പെട്ടെന്ന് വരാമെന്നല്ലേ എന്നോട് പറഞ്ഞത്. എന്നിട്ട് ഇപ്പോൾ എന്തായി. ഞാൻ പറഞ്ഞതാണ് പോകണ്ടെന്ന്. എനിക്ക് സുധി ചേട്ടൻ ഇല്ലാതെ പറ്റുന്നില്ല എന്ന് പറഞ്ഞ് നെഞ്ചുപൊട്ടി കരയുന്ന രേണുവിനെ ആശ്വസിപ്പിക്കാൻ പാടുപെടുന്ന ബന്ധുക്കളെയും വീഡിയോയിൽ കാണാം. നീ കരയരുത് നീ കരഞ്ഞാൽ മോൻ വിഷമിക്കും എന്ന് പറഞ്ഞപ്പോൾ അവൻ അറിയാം പപ്പ ഇനി വരില്ലെന്ന് എന്നാണ് രേണു ബന്ധുക്കളോട് പറയുന്നത്.

സുധി ചേട്ടനെ അവനെ കാണിക്കേണ്ട. എനിക്ക് കൊച്ചിനെ കാണണ്ട. സുധി ചേട്ടൻ മരിച്ചു കിടക്കുന്നത് കുഞ്ഞിനെ കാണിക്കല്ലേ അമ്മ അങ്ങോട്ട് എങ്ങാനും കൊണ്ടുപോ എന്നും രേണു അമ്മയോട് പറയുന്നുണ്ട്. എനിക്ക് പറ്റില്ല. സുധി ചേട്ടൻ ഇനി വരത്തില്ല. എനിക്കത് അംഗീകരിക്കാൻ പറ്റുന്നില്ല ദൈവമേ എന്നോട് എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞു കരയുകയാണ് രേണു. എനിക്കും മക്കൾക്കും ഇനി ആരുണ്ട്. ഒന്നും ഉണ്ടാക്കില്ലെന്ന സങ്കടമായിരുന്നു എപ്പോഴും. വീടും എല്ലാം ഉണ്ടാക്കി തന്നിട്ട് പോകത്തുള്ളൂ എന്ന് എപ്പോഴും പറയുമായിരുന്നു. ഒന്നും വേണ്ട സുധി ചേട്ടനെ കിട്ടിയാൽ മതിയായിരുന്നു എന്ന് രേണു പറയുന്നുണ്ട്.

Articles You May Like

x