എന്നാലും എൻ്റെ വിദ്യേ…..ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തി ന്യായികരിക്കാൻ ഈ നീട്ടി വിളി കാണുമ്പോൾ….;പരിഹസിച്ച് ഹരീഷ് പേരടി

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി രംഗത്ത് വന്നിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്ന് ഒറ്റ വരിയിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം.

മഹാരാജാസ് കോളേജിന്റെ വ്യാജ ലെറ്റർ ഹെഡും സീലുമുണ്ടാക്കി, പ്രിൻസിപ്പാളിന്റെ കളളയൊപ്പിട്ട് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ വിവാദത്തിൽ എസ്എഫ്ഐയും സിപിഎമ്മും മൗനം പാലിക്കുമ്പോഴാണ് വിദ്യയെ പരിഹസിച്ചുകൊണ്ട് പികെ ശ്രീമതി രംഗത്ത് വന്നത്. ഇപ്പോൾ ഈ വിഷയത്തിൽ പികെ ശ്രീമതിക്കെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ, എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു എന്ന് ഹരീഷ് പറയുന്നു.

ഹരീഷ് പേരാടിയുടെ ഫേസ്‌ബുബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം;

ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തിയതിനുശേഷം.. ന്യായികരിക്കാൻ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോൾ..എന്നാലും എന്റെ ശ്രീമതി ടീച്ചറെ എന്ന് വിളിക്കാൻ തോന്നുന്നു…മഴവിൽ സലാം.

അതേസമയം, മഹാരാജസ് കോളേജിലെ പിജി വിദ്യാർത്ഥിയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ പി. എം ആർഷോം എഴുതാത്ത പരീക്ഷ പാസ്സായ സംഭവം സോഷ്യൽ മീഡിയയിലടക്കം വൻ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് പ്രതികരണവുമായെത്തുന്നത്. സംഭവത്തെ പരിഹസിച്ചും നടൻ ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. പഠിക്കുന്ന കാലത്ത് ക്ലാസിൽ കയറാതെ പരീക്ഷ ജയിക്കുന്ന രാഷ്‌ട്രീയ നേതാക്കളുടെ ബുദ്ധിയെ കുറിച്ച് ബഹുമാനവും തോന്നിയിരുന്നു. എന്നാൽ ക്ലാസിൽ കയറാതെ പഠിക്കാതെ തോറ്റു പോയ ഞങ്ങളാണ് ശരിക്കുമുള്ള വിജയികൾ എന്ന് തിരിച്ചറിയുന്നു എന്നാണ് നടൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Articles You May Like

x