മലയാളി പ്രേഷകരുടെ പ്രിയ നടൻ ഡി ഫിലിപ്പ് അന്തരിച്ചു , ആദരാഞ്ജലി നേർന്ന് സിനിമാലോകം

വെത്യസ്തമായ നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ പ്രിയ നടനായി മാറിയ ഡി ഫിലിപ് അന്തരിച്ചു , കണ്ണീരോടെ സിനിമാലോകവും ആരാധകരും . സിനിമ – നാടക രംഗത്ത് അഭിനയ വ്യത്യസ്തതയിലൂടെ തന്റേതായ സ്ഥാനം കണ്ടെത്തിയ  നടനായിരുന്നു ഡി ഫിലിപ് . 79 വയസായിരുന്നു അദ്ദേഹത്തിന്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പ്രൊഫഷണല്‍ നാടക വേദിയിലെ ഗംഭീര പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയതിന് ശേഷമാണ് ഫിലിപ്പ് സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്.

പ്രിയദർശൻ സംവിദാനം ചെയ്ത് ദിലീപ് നായകനായി എത്തി 2004 ൽ പുറത്തിറങ്ങിയ ചിത്രം വെട്ടത്തിൽ നായികാ ഭാവന പാനി അവതരിപ്പിച്ച വീണ എന്ന കഥാപാത്രത്തിന്റെ അച്ഛന്റെ വേഷം അവതരിപ്പിച്ച് ശ്രെധ നേടുകയും ചെയ്തിരുന്നു . കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ ഒഴിച്ച് കൂടാൻ സാധിക്കാത്ത നടനായിരുന്നു ഫിലിപ്പ്. കോട്ടയം കുഞ്ഞച്ഛന്‍, വെട്ടം, അര്‍ത്ഥം, പഴശ്ശിരാജ, ടൈം തുടങ്ങി അന്‍പതിലധികം സിനിമകളില്‍ വേഷമിട്ടുണ്ട്. പത്തനംത്തിട്ട – തിരുവല്ല സ്വദേശിയാണ് ഫിലിപ്പ് . വിദേശത്തുള്ള അദ്ദേഹത്തിൻ്റെ മകള്‍ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകളുടെ സമയം തീരുമാനിക്കുക.

വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ഫിലിപ്പ് കുറച്ചു നാൾ ചികിത്സയിലായിരുന്നു. അഭിനേതാവ് എന്നതിന് പുറമേ നിർമാതാവിൻ്റെ കുപ്പായം കൂടെ അദ്ദേഹം അണിഞ്ഞിരുന്നു.  1981-ൽ കെജി ജോർജ്ജ് ഒരുക്കിയ ‘കോലങ്ങൾ’ എന്ന സിനിമ നിർമ്മിച്ചത് ഡി ഫിലിപ്പും, കെ. ടി വർഗീസും ഒരുമിച്ചായിരുന്നു. സിനിമ – സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും നാടക നടനെന്ന നിലയിലാണ് ഫിലിപ്പ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടിരുന്നത്. മലയാള സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞ പ്രിയ നടൻ ഡി ഫിലിപ്പിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ..

Articles You May Like

x