തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ “എങ്ങിനെ ഒരു നല്ല സംഘിയാകാം” എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുന്നു, പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി,”ഇടതുപക്ഷം”…; ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെ മാനസിക രോഗത്തിന് ചികിൽസിക്കണമെന്ന് ഹരീഷ് പേരടി

പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചിരിക്കുകയാണ്. കോൺ​ഗ്രസും സിപിഎമ്മും പ്രചരണ രം​ഗത്ത് സജീവമായി. എൻഎസ്എസിനെ പുകഴ്ത്തി പുതുപ്പളളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു.

ഇപ്പോളിതാ സിപിഎമ്മിന്റെ നിലപാടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടി. കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗ്ഗീയവാദികൾ…പ്രബുദ്ധ രാഷ്ട്രിയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക…വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക…രാഷ്ട്രിയ സലാം.. എന്നാണ് ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ “എങ്ങിനെ ഒരു നല്ല സംഘിയാകാം” എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുന്നു…പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി …”ഇടതുപക്ഷം”…നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിൽസിക്കേണ്ടത്…കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗ്ഗീയവാദികൾ…പ്രബുദ്ധ രാഷ്ട്രിയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക…വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക…രാഷ്ട്രിയ സലാം..

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി തോമസ് എൻഎസ്എസ് ആസ്ഥാനത്തെത്തി സുകുമാരൻ നായരെ സന്ദർശിച്ചു. പെരുന്നയിൽ വി എൻ വാസവനൊപ്പമാണ് ജെയ്ക് സന്ദർശനം നടത്തിയത്.

Articles You May Like

x