ദിലീപേട്ടൻ എന്ന്‌ വിളിക്കാത്ത ആരെയും സെറ്റിൽ ജോലിചെയ്യാൻ അനുവദിക്കില്ല, അങ്ങനെ വിളിച്ചില്ലെങ്കിൽ അതിനുള്ള ശിക്ഷ നൽകും ;വൈറലായി മലയാളി സംവിധായികയുടെ കുറിപ്പ്‌

ലയാള ചലച്ചിത്ര സംവിധായികയാണ് കുഞ്ഞില മാസിലാമണി. ദിലീപിനെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് കുഞ്ഞില മാസിലാമണി ഇപ്പോള്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ വെളിപ്പെടുത്തല്‍. നിരവധി പേരാണ് പോസ്റ്റ് ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം;എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമേ ഇത്തരത്തിൽ അക്രമിക്കപ്പെട്ടിള്ളൂ എന്നാണോ? സ്ത്രീകളല്ലാതെ ആളുകളും എന്തായാലും ലിസ്റ്റിൽ ഉണ്ടാവുമല്ലോ. അടിപൊളി.ഇനി അവസാനം ഭാര്യയുടെ ക്രൈം മറച്ചുവെക്കാൻ വേണ്ടി രക്തസാക്ഷിയായി ജയിലിൽ കിടന്ന ധീര ഭർത്താവ് ആയിട്ട് ആയിരിക്കും ദിലീപിനെ അങ്ങോട്ട് അവതരിപ്പിക്കുക. അതാണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നുപറയുന്ന ഒരു ലോഡ് സിനിമകളും ഇനി പ്രതീക്ഷിക്കാം. എനിക്ക് ഒരു കാര്യം അറിയാൻ ആഗ്രഹമുണ്ട്. ദിലീപിന് വൈരാഗ്യം ഉള്ള ഒരേ ഒരു സ്ത്രീ മാത്രമാണ് ഇതുപോലെ ആക്രമിക്കപ്പെട്ടത്? സ്ത്രീകൾ അല്ലാത്ത ആളുകളും ഉണ്ടാവുമല്ലോ എന്തായാലും ലിസ്റ്റിൽ. അറസ്റ്റിലാകുന്നതിന് മുമ്പ് ഇയാൾ ഇത്തരത്തിൽ ആരെയും ഉപദ്രവിച്ചിട്ടില്ല? ഇയാളെ പേടിച്ച് ജീവിക്കുന്ന വേറെ ആരും സിനിമാലോകത്ത് ഇല്ലേ

എന്തുകൊണ്ട് ആണ് ആളുകൾക്ക് ഇയാൾ കൊന്നുകളയും എന്നുവരെ പേടി ഉണ്ടാവുന്നത്? ഇത് സത്യമാണോ എന്നറിയില്ല, കേട്ടറിവ് മാത്രമാണ് ഉള്ളത്, ഇയാളെ ദിലീപേട്ടൻ എന്ന്‌ വിളിക്കാത്ത ആരെയും സെറ്റിൽ ജോലിചെയ്യാൻ ഇയാൾ അനുവദിക്കില്ല. അങ്ങനെ വിളിച്ചില്ല എങ്കിൽ അതിനുള്ള ശിക്ഷ നൽകും എന്നൊക്കെയാണ് കേട്ടിരിക്കുന്നത്. എന്തൊക്കെയാണ് ഇയാളുടെ ശിക്ഷാരീതികൾ എന്ന് അറിയണം എന്ന് ആഗ്രഹമുണ്ട്. നിലവിൽ രണ്ടെണ്ണം മാത്രമാണല്ലോ പുറത്തുവന്നിരിക്കുന്നത് – ഒന്ന് റേപ്പ്, മറ്റൊന്ന് ജോലി നിഷേധിക്കൽ. ഇങ്ങനെയുള്ള സംഭവങ്ങൾ കേരളത്തിൽ ആദ്യമായിട്ട് ആണോ നടക്കുന്നത്?”- കുഞ്ഞില മാസിലാമണി പങ്കുവെച്ച പോസ്റ്റ് ഇങ്ങനെയാണ്‌.


സിനിമ സ്വാതന്ത്ര്യം എന്നതിനെ കേന്ദ്ര പ്രമേയമാക്കി ഒരുക്കിയ ആന്തോളജി സിനിമയായ ഫ്രീഡം ഫൈറ്റ് കുഞ്ഞില മാസിലാമണി, ജിയോ ബേബി, അഖില്‍ അനില്‍ കുമാര്‍, ഫ്രാന്‍സിസ് ലൂയിസ്, ജിതിന്‍ ഐസക് തോമസ് തുടങ്ങിയവരുടെ സിനിമകള്‍ ചേര്‍ത്ത്വെച്ചാണ് നിര്‍മ്മിച്ചിട്ടുള്ളത്.”എല്ലാ ടൈപ്പ് പടങ്ങളും ചെയ്യാന്‍ ഇഷ്ടമാണ്. സിനിമ എന്ന മാധ്യമം വെച്ച് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യണമെന്നാണ് ആഗ്രഹം. ത്രില്ലറും കോമഡിയുമെല്ലാം ഇഷ്ടമാണ്. ഞാന്‍ സംവിധാനം ചെയ്യുന്ന എല്ലാത്തിന്റെയും തിരക്കഥ ഞാന്‍ തന്നെയാണ് എഴുതാറ്. വേറൊരാള്‍ക്ക് സംവിധാനം ചെയ്യാന്‍ വേണ്ടി എഴുതിയിട്ടില്ല. ആലോചിക്കാവുന്ന കാര്യമാണ്. എനിക്ക് സംവിധാനമാണ് ഇഷ്ടം” എന്ന് കുഞ്ഞില മാസിലാമണി നേരത്തെ പറഞ്ഞിരുന്നു.

Articles You May Like

x