ബംഗാളിയായ കാമുകനോടപ്പം പോകാൻ ഭാര്യ തൻറെ ഭർത്താവിനോട് ചെയ്‌തത്‌; ശേഷം ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി നൽകി ഭാര്യ സംഭവം നടന്നത് നമ്മുടെ കേരളത്തിൽ

തൃശൂർ പെരിഞ്ചേരിയിൽ ഭർത്താവിനെ ഭാര്യ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതീക്ഷിക്കാത്ത ട്വിസ്റ്റ് . ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ ആണ് ഭാര്യയെക്കൊണ്ട് ഇത്തരമൊരു കൊടുംക്രൂരത ചെയ്യാൻ പ്രേരിപ്പിച്ചത്. ഇരുവരും തമ്മിലുണ്ടായ വഴക്ക് ആണ് ഒടുവിൽ കൊലപാതകത്തിലേക്ക് എത്തിയത് .അബദ്ധത്തിൽ അടിച്ചപ്പോൾ അദ്ദേഹം മരണപ്പെട്ടു പോയതാണെന്ന് ഭാര്യ പോലീസിന് മൊഴി നൽകിയിരുന്നു, എന്നാൽ ഇപ്പോഴിതാ ഭാര്യയുടെ മൊഴിയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുടർന്ന് അധികൃതർ യഥാർത്ഥ സത്യം മനസ്സിലാക്കിയിരിക്കുകയാണ്.

സ്വർണാഭരണ നിർമാണ തൊഴിലാളിയായി ജോലി ചെയ്യുന്ന ബംഗാൾ ഹുബ്ലി ഫരീദ്പൂർ സ്വദേശി 40കാരൻ മന്‍സൂർ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. ഭർത്താവിനെ കാണാനില്ലെന്നു കാട്ടി 40കാരിയായ ഭാര്യ രേഷ്മ ബീവി പോലീസിൽ പരാതി നൽകുകയായിരുന്നു ,തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രേഷ്മയാണ് കൊലപാതകം നടത്തിയതെന്ന് സമ്മതിച്ചത്. വ്യക്തമായ തെളിവെടുപ്പും അന്വേഷണത്തിനൊടുവിൽ രേഷ്മയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ചോദ്യംചെയ്യലിൽ രേഷ്മ കുറ്റസമ്മതം നടത്തിയത്. മൻസൂറിനെ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നബംഗാൾ സ്വദേശി ബീരുവിന്റെ സഹായത്തോടെയാണ് ഭർത്താവിൻറെ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയതെന്നും ധീരുവാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും സമ്മതിച്ചു.

ഭാര്യയും ഭർത്താവും തമ്മിൽ നിരന്തരമായി വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് അടുത്ത സുഹൃത്തുക്കളും പോലീസിന് മൊഴി നൽകി.ഡിസംബർ 13 മുതൽ ആണ് മൻസൂറിനെ കാണാനില്ലെന്ന് കാണിച്ച് രേഷ്മ ഞായറാഴ്ച ചേർപ്പ് പോലീസിൽ പരാതി നൽകിയത്. സൈബർ സെൽ മുഖേന മൻസൂറിന്റെ ഫോൺ പരിശോധിച്ചപ്പോൾ ഡിസംബർ 13-നുശേഷം ഫോൺ പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് സംശയങ്ങൾ ജനിപ്പിച്ചത്. 11 വർഷമായി കേരളത്തിൽ സ്വർണപ്പണി ചെയ്യുകയാണ് മൻസൂർ. ഒരുകൊല്ലമായി ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തോടൊപ്പം അദ്ദേഹം പാറക്കോവിലിലെ വാടകവീട്ടിൽ താമസം തുടങ്ങിയിട്ട്. മുകൾനിലയിൽ മൻസൂറും കുടുംബവും താഴത്തെനിലയിൽ ബീരുവിന്റെ കുടുംബവുമാണ് താമസിച്ചു വന്നത്. തിങ്കളാഴ്ച എ.ഡി.എമ്മിന്റെ സാന്നിധ്യത്തിൽ സ്ഥലത്ത് പരിശോധന നടത്തിയാണ് വ്യക്തമായ തെളിവുകൾ ശേഖരിച്ചത്. മൃതദേഹം കണ്ടെത്തിയതിനാൽ അവിടെത്തന്നെ മൃതദേഹപരിശോധന നടത്താൻ ആരംഭിച്ച തോടെ രേഷ്മയ്ക്ക് ഉള്ളിൽ ഭയം ഉണ്ടാവുകയായിരുന്നു

.ആദ്യത്തെ ചോദ്യം ചെയ്യലിൽ സീരുവാണ് മൃതദേഹം കുഴിച്ചിടാൻ തന്നെ സഹായിച്ചത് എന്നുമാത്രമായിരുന്നു രേഷ്മ മൊഴിനൽകിയത്, പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത് .33-കാരനായ ബിരുവും രേഷ്മയും തമ്മിൽ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു .ഭർത്താവിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി കാമുകനൊപ്പം കടന്നുകളയാൻ ആയിരുന്നു രേഷ്മയുടെ ലക്ഷ്യം എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.മാത്രമല്ല ഇരുവരും ഒരുമിച്ച് ജീവിക്കാൻ വേണ്ടി സ്ഥലം വാങ്ങിയതായും വീടുപണി ആരംഭിച്ചു എന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. കാമുകനുമൊത്ത് ഒരുമിച്ച് ജീവിക്കാൻ വേണ്ടിയാണ് രേഷ്മ ഇത്തരത്തിലുള്ള ഒരു കൊലപാതകം നടത്തിയതെന്ന് അടുത്ത ബന്ധുക്കളും ചൂണ്ടികാണിക്കുന്നു. തെളിവെടുപ്പിനും മൊഴി ശേഖരിക്കലിനും ശേഷം രേഷ്മയെ പോലീസ് റിമാൻഡിൽ വച്ചിരിക്കുകയാണ്.

Articles You May Like

x