ഈ കോന്തനെയല്ലാതെ മറ്റാരെയും കിട്ടിയില്ലേയെന്ന് ഇപ്പോഴും ചോദിക്കുന്നവരുണ്ട് ? ഭാര്യ സുന്ദരിയായത് കാരണം ഉണ്ടായ അബദ്ധങ്ങൾ പറഞ്ഞു ശ്രീജിത്ത് രവി

മലയാളത്തിലെ പ്രശസ്ത നടൻ ടി ജി രവിയുടെ മകനാണ് ശ്രീജിത്ത്‌ രവി. അച്ഛൻ്റെ പാരമ്പര്യം പിന്തുടർന്ന് അതെ വഴിയാണ് ശ്രീജിത്തും സിനിമയിലേയ്ക്ക് പ്രവേശിച്ചത്. ഇപ്പോൾ ശ്രീജിത്തി ൻ്റെ കുടുംബം മുഴുവൻ അഭിനയരംഗത്ത് സജീവമാണ്. കഴിഞ്ഞ ദിവസം ‘പറയാം നേടാം’ എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോഴാണ് സിനിമ വിശേഷങ്ങളും, പ്രണയ വിവാഹവും, കുടുംബ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാനിടയായത്. ഒരു ആശുപത്രിയിൽ വെച്ചാണ് ശ്രീജിത്ത്‌ ഭാര്യ സജിതയെ ആദ്യമായി കാണുന്നത്. അങ്ങനെയാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. എന്താണ് ശ്രീജിത്തിൽ സജിതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്ന് ചോദിച്ചപ്പോൾ സജിതയുടെ മറുപടി ഇങ്ങനെയായിരുന്നു.

 

“അന്നും ഇന്നും അദ്ദേഹം ആരെക്കുറിച്ചും മോശം പറയാത്ത വ്യക്തിയാണെന്നും അദ്ദേഹത്തിലെ ആ സ്വഭാവമാണ് തനിയ്ക്ക് ഏറ്റവും ഇഷ്ടം” തോന്നിയതെന്നാണ് സജിത നൽകിയ മറുപടി. ശ്രീജിത്തിനെ വിവാഹം ചെയ്തതിന് ശേഷം പല ആളുകളിൽ നിന്നായി തനിയ്ക്ക് കേൾക്കേണ്ടി വന്ന ചോദ്യം “ഈ കോന്തനെ എന്തിനാണ് വിവാഹം ചെയ്തത്” ? ഇപ്പോഴും ഇതേ ചോദ്യം സോഷ്യൽ മീഡിയയിൽ നിന്നും പല ആളുകളിൽ നിന്ന് ആഭിമുഖീകരിക്കുന്നതായി സജിത കൂട്ടിച്ചേർത്തു. അങ്ങനെയുള്ള കമെന്റുകളെല്ലാം താനും, ശ്രീജിത്തും ഒരുമിച്ചാണ് വായിച്ചിരുന്നതെന്നും സജിത പറയുന്നു.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് വിദേശത്ത് പോകുന്ന സന്ദർഭങ്ങളിൽ സജിത തനിയ്ക്കൊപ്പം വരാറുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട വ്യക്തികളാണെന്ന് പറയുമ്പോൾ താൻ മേക്കപ്പ് ആർട്ടിസ്റ്റും, സജിത ആർട്ടിസ്റ്റ് ആണെന്നുമാണ് പലരും കരുതുന്നതെന്നും സജിത തൻ്റെ ഭാര്യ ആണെന്ന് അറിയാത്ത സിനിമയിലെ ചില സുഹൃത്തുക്കൾക്കും അബദ്ധം പറ്റിയിട്ടുണ്ടെന്ന് ശ്രീജിത്ത്‌ സൂചിപ്പിച്ചു.

കോഴിക്കോട് ഒരു സിനിമയുടെ ഷൂട്ടിങ്ങിന് പോയ സമയത്ത് ഹോട്ടലിൽ റിസപ്ഷനിസ്റ്റ് ഇല്ലാത്തതിനാൽ റൂമിൻ്റെ ചാവി കിട്ടാത്ത സാഹചര്യം വന്നെന്നും, അവിടെ നിൽക്കുമ്പോഴാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വരുന്നതെന്നും താൻ അവരോട് സംസാരിക്കുന്ന സമയത്ത് സജിതയോട് തൽക്കാലം മുറിയിലിരിക്കാനാണ് അവർ ആവശ്യപ്പെട്ടെന്നും തങ്ങൾ സംസാരിച്ച് ഇരിക്കുന്ന സമയത്ത് ചിത്രത്തിലെ നായകൻ തനിയ്ക്ക് എണ്ണ വേണമെന്ന് പറഞ്ഞുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളറുടെ അടുത്തേയ്ക്ക് വന്നതെന്നും റൂമിലുണ്ട് എന്ന് പറഞ്ഞ് അയാള്‍ പോയതും എണ്ണ എടുത്ത് പുറത്തിറങ്ങിയതും പെട്ടന്നായിരുന്നെന്നും എന്താ കാര്യം എന്ന് സജിതയോട് ചോദിച്ചപ്പോള്‍, ‘അയാള്‍ വന്നിരുന്നു, ആരാണ് എന്ന് എന്നോട് ചോദിച്ചു.

ശ്രീജിത്തിൻ്റെ ഭാര്യയണെന്ന് പറഞ്ഞപ്പോള്‍ സോറി പറഞ്ഞ് ഇറങ്ങി പോയി’ എന്നും പറഞ്ഞു. എന്തിനാണ് അയാൾ സജിതയോട് സോറി പറഞ്ഞതെന്ന് തനിയ്ക്ക് പിന്നീടാണ് മനസിലായതെന്നും അയാള്‍ എന്തോ സജിതയോട് പറയാന്‍ വന്നതായിരുന്നുവെന്നും അതിന് മുന്‍പേ തൻ്റെ ഭാര്യയാണെന്ന് അറിഞ്ഞപ്പോൾ പറയാന്‍ ഉദ്ദേശിച്ച കാര്യം തെറ്റായിപ്പോയെന്ന് കരുതിയത് കൊണ്ടാവാം അദ്ദേഹം സോറി പറഞ്ഞതെന്നും ശ്രീജിത്ത് രവി കൂട്ടിച്ചേർത്തു.

Articles You May Like

x