എല്ലാ സന്തോഷങ്ങളും തല്ലിക്കെടുത്തി അപ്രതീക്ഷിതമായി എത്തിയ മരണം ; കരഞ്ഞു തളർന്ന് ആനിയും, പൊട്ടിക്കരഞ്ഞ് നടി ശ്രീലക്ഷ്മിയും അമ്മയുടെ മൃദദേഹത്തിനരികെ

മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് ഷാജി കൈലാസ്. കഴിഞ്ഞ ദിവസം അദ്ദേഹത്തെയും, കുടുംബത്തെയും ഏറെ സങ്കടത്തിലാഴ്ത്തിയ ഒരു വാർത്തയായിരുന്നു അമ്മയുടെ അപ്രതീക്ഷിത വിയോഗം. ജനികയമ്മ എസ് നായർ എന്നാണ് അമ്മയുടെ മുഴുവൻ പേര്. 89 വയസായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. ജാനകിയമ്മയുടെ വിയോഗത്തിൽ സാമൂഹിക – രാഷ്ട്രീയ ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പടെ നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി. അമ്മയെ അവസാനമായി ഒരു നോക്ക് കാണുന്നതിനായി നിരവധി പേർ അദ്ദേഹത്തിൻറെ വസതിയിലെത്തിയിരുന്നു.

s

പെട്ടെന്നുള്ള ഒരു വിടവാങ്ങലായി പോയി അമ്മയുയുടേതെന്നാണ് മകൻ ഷാജി കൈലാസ് ഉൾപ്പടെയുള്ളവർ പ്രതികരിച്ചത്. അമ്മയുമായി വളരെ ആത്മബന്ധം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു ഷാജി കൈലാസ്. ഷാജി കൈലാസ് എന്ന വ്യകതിയിൽ ഒരു സംവിധായകനുണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞത് തൻ്റെ അമ്മയായിരുന്നുവെന്ന് അദ്ദേഹം മുൻപ് പറഞ്ഞിട്ടുണ്ട്. മകന്റെ ഇഷ്ടത്തിനും, സ്വപ്നത്തിനും അനുസരിച്ച് വിടാൻ തയ്യാറായത് അമ്മയായിരുന്നു തന്റേതെന്ന് മുൻപൊരു അഭിമുഖത്തിൽ ഷാജി കൈലാസ് വെളിപ്പെടുത്തിയിരുന്നു.

മകൻ സിനിമരംഗത്ത് അറിയപ്പെടുന്ന സംവിധായകനായി മാറുമ്പോൾ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ഹിന്ദു മതത്തിൽപ്പെട്ട ഷാജി കൈലാസും ക്രൈസ്തവ മത വിഭാഗത്തിലെ ആനിയും വിവാഹതിരാൻ പോകുന്നു എന്ന വാർത്ത സിനിമരംഗത്തും, പുറത്തും വലിയ രീതിയിൽ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ ആനിയെ വിവാഹം കഴിക്കുവാൻ തനിയ്ക്ക് പൂർണ പിന്തുണയും, ധൈര്യവും നൽകി കൂടെ നിന്നത് അമ്മയായിരുന്നുവെന്ന് അദ്ദേഹം ഓർമിക്കുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം കുടുംബത്തിലെ എല്ലാവരെയും പോലെ ആനിയെയും തളർത്തിയിരിക്കുകയാണ്. അമ്മായി അമ്മ , മരുമകൾ എന്നതിന് അപ്പുറത്തേയ്ക്ക് തങ്ങൾ ഇരുവരും നല്ലൊരു അമ്മയും, മകളുമാണ് അതോടൊപ്പം അടുത്ത സുഹൃത്തുക്കളുമാണെന്ന് ആനി തന്നെ സൂചിപ്പിച്ചിരുന്നു.

അമ്മയുടെ മൃതശരീരത്തിന് അരികിൽ സങ്കടത്തോടെ ഇരിക്കുകയാണ് ആനി. സുരേഷ് ഗോപി, ഭാര്യ രാധിക, ചിപ്പി രഞ്ജിത്ത്, മധുപാൽ, മണിയൻപിള്ള രാജു, ജലജ,മേനക, സുരേഷ് തുടങ്ങി സിനിമ രംഗത്ത് നിന്നും നിരവധി പേർ അമ്മയെ ഒരു നോക്ക് കാണുന്നതതിനും അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനുമായി ഷാജി കൈലാസിന്റെ തിരുവനന്തപുരത്തെ വസതിയിലെത്തിയിരുന്നു. എല്ലാവരും അമ്മയ്ക്ക് അരികിൽ നിന്ന് അൽപ്പ നേരം പ്രാർത്ഥിച്ചതിന് ശേഷമാണ് മടങ്ങിയത്. ആനിയെയും, ഷാജികൈലാസിനെയും ആശ്വസിപ്പിച്ച് മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.

ഷാജികൈലാസിന്റെ കുടുംബവുമായി വളരെ ആത്മബന്ധം പുലർത്തിയിരുന്ന നടിമാരിൽ ഒരാളായിരുന്നു നടി ശ്രീലക്ഷ്മി. സഹപ്രവർത്തകന്റെ അമ്മ എന്നതിലുപരി സ്വന്തം അമ്മയായിട്ടാണ് ശ്രീലക്ഷി ജാനകിയമ്മയെ കണ്ടിരുന്നത്. നല്ല രീതിയിലുള്ള ബന്ധം ഇരുവരും കാത്ത് സൂക്ഷിച്ചിരുന്നു. തൻ്റെ തിരക്കുകളെല്ലാം മാറ്റി വെച്ച് ഷൂട്ടിങ് സെറ്റിൽ നിന്നും ഓടിയെത്തിയ ശ്രീലക്ഷ്മി അമ്മയെ അവസാനമായി ഒരു നോക്ക് കണ്ട് അരികിൽ നിന്ന് കരയുകയാണ്. ജാനകിയമ്മയുടെ അയൽവാസി കൂടിയായ ശ്രീലക്ഷ്മി ആ വീട്ടിൽ അമ്മയ്ക്ക് അതിഥിയായിരുന്നില്ല മകളായിരുന്നെന്ന് ആ ദൃശ്യങ്ങളളിൽ നിന്നും പ്രകടമാകും.

Articles You May Like

x