ഒരു പെൺകുട്ടിയുടെ ജീവിതം രക്ഷിച്ച സുരേഷേട്ടാ നിങ്ങള് മാസ്സ് അല്ല അതുക്കും മേലെ

അന്നും ഇന്നും ഡയലോഗുകൾ കൊണ്ടും കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും മലയാളി പ്രേഷകരുടെ മനം കവരാൻ സാധിച്ച നടനാണ് സുരേഷ് ഗോപി , കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ താരത്തിന്റെ ആരാധകരാണ് . നല്ലൊരു നടൻ എന്നതിലുപരി മാത്രമല്ല നല്ലൊരു മനുഷ്യസ്‌നേഹികൂടിയാണ് സുരേഷ് ഗോപി . തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ അന്നും ഇന്നും താരം മുന്പന്തിയിലുണ്ട്‌ . വഴിയാധാരമാവേണ്ട എത്രയോ കുടുംബങ്ങൾക്കാണ് സുരേഷ് ഗോപിയുടെ സഹായ ഹസ്തം ലഭിച്ചിട്ടുള്ളത് . ഇപ്പോഴിതാ അത്തരത്തിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കൈത്താങ്ങായി മാറിയിരിക്കുകയാണ് മലയാളി പ്രേഷകരുടെ ആക്ഷൻ കിംഗ് സുരേഷേട്ടൻ ..നിചയിച്ച വിവാഹം സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങും എന്ന അവസ്ഥയിൽ കൈത്താങ്ങായി എത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ .

വിവാഹത്തിന് സഹായം നൽകാം എന്നൊക്കെ നിരവധി ആളുകൾ അശ്വതി എന്ന പെൺകുട്ടിക്കും കുടുംബത്തിനും വാക്ക് നൽകിയെങ്കിലും വിവാഹത്തോട് അടുത്തപ്പോൾ സഹായിക്കാം എന്ന് പറഞ്ഞവർ എല്ലാം തന്നെ ആ കുടുംബത്തെ കയ്യൊഴിയുകയായിരുന്നു . സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തത് കൊണ്ട് ഇടുക്കി ദേവികുളം ഹൈ സ്കൂളിന് സമീപം PWD ഉപേക്ഷിച്ച ഷെഡിൽ ആയിരുന്നു അശ്വതി എന്ന പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്നത് . അച്ഛൻ മരിച്ചു 21 വർഷത്തോളമായി , ‘അമ്മ ജോലി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഇവർ കഴിഞ്ഞിരുന്നത് . സാമ്പത്തിക പ്രതിസന്ധി ശരിക്കും ബാധിക്കുകയും കൊറോണ മൂലം ജോലി ലഭിക്കാതിരുന്നതും ഒക്കെ ആ കുടുംബത്തെ ശരിക്കും ബാധിച്ചിരുന്നു ..വിവാഹം ഉറപ്പിക്കുകയും ഈ മാസം 9 നു വിവാഹം നടത്താനിരിക്കവെയാണ് സഹായിക്കാം എന്നേറ്റവർ എല്ലാം കയ്യൊഴിഞ്ഞത് ..

ധന സഹായം വാഗ്‌ദാനം ചെയ്തവരെല്ലാം കയ്യൊഴിഞ്ഞപ്പോൾ പുതു ജീവിതം സ്വപ്നം കണ്ട അശ്വതിക്ക് അത് നഷ്ടപെടുന്ന അവസ്ഥയായി . വിവാഹം മുടങ്ങും എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുകയും ചെയ്തു . ഇവരുടെ അവസ്ഥയും ബുദ്ധിമുട്ടും തിരിച്ചറിഞ്ഞ ദേവികുളം പോലീസ് ഉദ്യോഗസ്ഥരാണ് പ്രിയ നടൻ സുരേഷ് ഗോപിയെ ഇവരുടെ അവസ്ഥ അറിയിച്ചത് . പെൺകുട്ടിയുടെ അവസ്ഥ നേരിട്ട് ബോധ്യമായ സുരേഷ് ഗോപി പെൺകുട്ടിയുടെ വിവാഹത്തിനാവശ്യമായ കല്യാണ സാരിയും ഒരു ലക്ഷം രൂപ വിവാഹ ചിലവുകൾക്കുമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ വെച്ച് കുടുംബത്തിന് കൈമാറുകയും ചെയ്തു .. പ്രിയ നടൻ സുരേഷ് ഗോപിയുടെ പ്രവർത്തിക്കു സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത് .

പെൺകുട്ടിയുടെ വിവാഹം മുടങ്ങുമെന്ന അവസ്ഥയിൽ സഹായ ഹസ്തവുമായി ഓടിയെത്തിയ സുരേഷ് ഗോപിക്ക് നിരവധി ആളുകളാണ് ബിഗ് സല്യൂട്ട് രേഖപ്പെടുത്തി രംഗത്ത് വരുന്നത് . ഏത് പ്രതിസന്ധി ഘട്ടങ്ങളിലും സഹായത്തിനായി ഓടിയെത്താൻ ഒരു മടിയും കാണിക്കാത്ത വലിയ മനസിന് ഉടമയാണ് സുരേഷ് ഗോപി എന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. സിനിമയിലും ജീവിതത്തിലും നായകനായി തിളങ്ങാൻ ഇന്ന് സാധിക്കുന്ന മുൻനിര നടന്മാരിൽ ഒരാളാണ് സുരേഷേട്ടനും , അന്നും ഇന്നും പ്രതിസന്ധി ഘട്ടങ്ങളിൽ ഉഴലുന്നവർക്ക് സഹായ ഹസ്തവുമായി അദ്ദേഹം ഒപ്പമുണ്ട്

Articles You May Like

x