ഞാൻ പറഞ്ഞ കാര്യം മാത്രം പോരെ കല്യാണം കുളമാവാൻ, നിങ്ങളെയാരാണ് കല്യാണം വിളിച്ചത് എന്ന് ചോദിച്ച് എന്റെ തോളിൽ തട്ടി, ചിത്രയുടെ കല്യാണത്തിന് പോയ അനുഭവം പങ്കിട്ട് ശാന്തിവിള ദിനേശ്

മലയാളികളുടെ പ്രിയ ​ഗായിക ചിത്രയുടെ വിവാഹത്തെക്കുറിച്ച് പറഞ്ഞ് സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാ വാരികയിൽ ലേഖകനായി പ്രവർത്തിക്കുന്ന കാലത്ത് ചിത്രയുടെ കല്യാണത്തിന് പോയപ്പോൾ നടന്ന സംഭവത്തെക്കുറിച്ചാണ് സംവിധായകൻ സ്വന്തം യൂട്യൂബ് വീഡിയോയിലൂടെ സംസാരിച്ചത്. ‘ചിത്രയുടെ കല്യാണത്തിന് പോയി. സുബ്രമണ്യം ഹാളിലായിരുന്നു കല്യാണം. നമ്മൾ കന്നി അയ്യപ്പനെ പോലെയാണ്. ആദ്യമായി സിനിമാ പത്രപ്രവർത്തകനായി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് തന്നെ യേശുദാസിനെ കാണുമ്പോഴും എംജി രാധാകൃഷ്ണനെ കാണുമ്പോഴുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി. അന്നെന്റെ കൂടെ ഫോട്ടോ എടുക്കാൻ വന്നിരുന്നത് കെ ശ്രീകുമാർ എന്ന ക്യാമറമാനാണ്. ഇപ്പോൾ സീരിയലുകളൊക്കെ ചെയ്യുന്നു. ശ്രീകുമാർ ഫോട്ടോയെടുക്കുമ്പോൾ ഞാൻ യേശുദാസും തിക്കുറുശിയുമെല്ലാം ഊണ് കഴിക്കുന്നതിന്റെ പിറകെ പോയി നിൽക്കും’

ഫോട്ടോയിൽ ഞാനും കൂടി വരാൻ വേണ്ടിയാണ്. ഇപ്പോൾ ആലോചിക്കുമ്പോൾ ചമ്മലുണ്ടെങ്കിൽ പോലും അന്നെനിക്ക് വീരാരാധനയാണ്. അങ്ങനെ ഫോട്ടോയെടുക്കുന്നത് നോക്കി നിൽക്കവെ ആരോ വന്ന് എന്റെ ചുമലിൽ തട്ടി. നിങ്ങളെയാരാണ് കല്യാണം വിളിച്ചത് എന്ന് ചോദിച്ചു. ഞാനാണെങ്കിൽ അന്ന് ഇന്ദ്രൻസിനേക്കാൾ കഷ്ടമാണ്. നിങ്ങളാരാണെന്ന് ഞാൻ തിരിച്ച് ചോദിച്ചു. എന്നെ മനസിലായില്ലെ ഞാനാണ് വരൻ എന്ന് അയാൾ ആയിക്കോട്ടെ, ഞാൻ നിങ്ങളുടെ കല്യാണം കവർ ചെയ്യാനല്ല വന്നത് പാട്ടുകാരി ചിത്രയുടെ കല്യാണം കവർ ചെയ്യാനാണെന്ന് ഞാൻ മറുപടി നൽകി. അതിന് ശേഷം രണ്ടോ മൂന്നോ സ്ഥലത്ത് വെച്ച് ചിത്രയുടെ ഭർത്താവിനെ കണ്ടിട്ടുണ്ട്. ഞാൻ പരിചയപ്പെടാനൊന്നും പോയില്ല. ചിത്രയെ കാണുമ്പോൾ എനിക്ക് ചിരി വരും. എപ്പോഴും ചിരിച്ച മുഖത്തോടെ നിൽക്കുന്ന പാട്ടുകാരിയല്ലേ

ചിത്രയെ കാണുമ്പോൾ ഇക്കാര്യം ആലോചിക്കാറുണ്ട്. ഞാൻ പറഞ്ഞ കാര്യം മാത്രം പോരെ കല്യാണം കുളമാവാൻ. ഇയാളെ കല്യാണ മണ്ഡപത്തിൽ നിന്നും പുറത്താക്കിയില്ലെങ്കിൽ ഞാൻ കെട്ടില്ലെന്ന് വരൻ പറഞ്ഞാൽ എന്ത് ചെയ്യും. അത് അന്നത്തെ വിവരക്കേട് കൊണ്ട് ചെയ്തതാണ്.

Articles You May Like

x