തൻറെ പൊന്ന് മകൾ നന്ദനയെ നഷ്ടപെട്ടതിന് ശേഷം, ഒരു കുഞ്ഞിനെ ദത്തെടുക്കണമെന്ന് തീരുമാനിച്ചു ; എന്നാൽ ആ തീരുമാനം ചിത്ര ഉപേക്ഷിക്കുകയായിരുന്നു

മലയാളികളുടെ മുഴുവൻ പ്രിയ ഗായികയാണ് കെ. എസ് ചിത്ര. ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലൊന്നാകെ നിരവധി ആരാധകരുള്ള ഒരു ഗായിക. കുട്ടികൾക്കും, മുതിർന്നവർക്കും എന്ന് വേണ്ടി എല്ലാവരും ചിത്രയെ ഒരു പോലെ സ്നേഹിക്കുകയും അവരുടെ പാട്ടുകൾ ഹൃദയത്തോട് ചേർക്കുകയും ചെയ്യുന്നു. എപ്പോഴും ചിരിച്ചുകൊണ്ട് വളരെ ഭംഗിയായി സംസാരിക്കുന്ന പ്രകൃതമാണ് ചിത്രയുടേത്. ജീവിതത്തിൽ പ്രശസ്തിയും അംഗീകാരങ്ങളും വേണ്ടുവോളം തനിയ്ക്ക് ലഭിച്ചപ്പോഴും അപ്രതീക്ഷിതമായി അഭിമുഖീകരിക്കേണ്ടി വന്ന ഒരു വലിയ ദുരന്തം തൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്ന് അവർ തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്.

ഏക മകൾ നന്ദനയുടെ മരണം ചിത്രയെ മാനസികമായി വല്ലാതെ തളർത്തുകയായിരുന്നു. ഇപ്പോഴും മകളുടെ വേർപാടിൽ നിന്ന് പൂർണമായും ചിത്ര തിരികെ വന്നിട്ടില്ല. മകളെക്കുറിച്ച് ഓർത്ത് കരയാത്ത ഒരു ദിനം പോലും തൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് മുൻപൊരു അഭിമുഖത്തിൽ ചിത്ര പറഞ്ഞിരുന്നു. അവൾ ഈ ലോകത്ത് നിന്ന് വിട പറഞ്ഞെങ്കിലും അതിനേക്കാൾ കരുത്തായി തൻ്റെ മനസിൽ അവളുണ്ടെന്ന് ചിത്ര ഇടയ്‌ക്കെല്ലാം മകളെക്കുറിച്ച് പറയാറുണ്ട്. ഇപ്പോഴിതാ അന്ന് ചിത്ര പറഞ്ഞ ചില പ്രധാന കാര്യങ്ങൾ  വീണ്ടും വാർത്തകളിൽ ശ്രദ്ധ നേടുകയാണ്. എന്തുകൊണ്ടാണ് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തത് എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളാണ് ചിത്ര പറഞ്ഞത്.

ചിത്രയുടെ വാക്കുകൾ … ഏത് മുറിവും കാലത്തിന് മായ്ക്കാൻ കഴിയുമെന്നാണ് പറയുന്നത് എന്നാൽ തനിയ്‌ക്കേറ്റ ആ മുറിവ് കാലത്തിന് ഉണക്കാൻ കഴിയില്ല. ഇപ്പോഴും തൻ്റെ നെഞ്ചിൽ നന്ദന ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടെയും കൂടെ ഒരു ഓളത്തിന് പോവുന്നു എന്നുയുള്ളു. എല്ലാവർക്കും സന്തോഷം നൽകുന്ന സംഗീതം എന്ന മേഖലയിൽ തന്നെ തന്നെ കൊണ്ട് വിട്ടതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും, അതൊരു ആശ്വാസമാണ് തനിയ്ക്കെന്നും തൻ്റെ സങ്കടങ്ങൾ കേട്ട് തന്നെ പോലെ വിഷമമുള്ള ആളുകൾ അടുത്ത് വരാറുണ്ടെന്നും അവരുടെ സങ്കടങ്ങൾ തന്നോട് പങ്കുവെക്കാറുണ്ടെന്നും ചിത്ര പറയുന്നു. ഇനി എത്ര വലിയ ദുഃഖം ഈശ്വരൻ തന്ന് കഴിഞ്ഞാലും അത് താങ്ങാൻ തനിയ്ക്ക് കഴിയുമെന്നും അത്രത്തോളം വിഷമിച്ചതായും നന്ദനയെ ഓർമിക്കാതെ, അവളെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്നും ചത്ര മുൻപ് പറഞ്ഞിരുന്നു.

മകളുടെ മരണത്തിന് ശേഷം എന്തുകൊണ്ട് മറ്റൊരു കുഞ്ഞിനെക്കുറിച്ച് ആലോചിച്ചില്ല, എന്നതിനെക്കുറിച്ചും അഭിമുഖത്തിൽ ചിത്ര തന്നെ പറയുന്നുണ്ട്. ഇപ്പോഴും തൻ്റെ മനസിൽ മകൾ നന്ദന തന്നെയാണെന്നും,അവൾ വളരെ പൊസസീവ് ആയിരുന്നെന്നും മറ്റൊരു കുഞ്ഞിനെ എടുക്കുമ്പോൾ പോലും അവൾ വല്ലാതെ അസ്വസ്ഥയാകും. സഹോദരൻ്റെ കുഞ്ഞിനെ എടുക്കുന്നതും, ലാളിക്കുന്നത് പോലും അവൾ ഇഷ്ടപ്പെട്ടിരുന്നില്ല.

ഒരു കഞ്ഞിനെ ദത്തെടുക്കണമെന്ന് തങ്ങൾ കരുതിയിരുന്നു. ദത്തെടുത്ത് കഴിഞ്ഞാൽ പിന്നെ അവരുടെ എല്ലാ ഉത്തരവാദിത്വങ്ങളും നമ്മുക്കാണെന്നും, അവരെ പഠിപ്പിക്കുന്നതും വിവാഹം കഴിപ്പിക്കുന്നത് വരെ. അതുവരെ താൻ ജീവിച്ചിരിക്കുമെന്ന് തന്നെ ഉറപ്പില്ലെന്നും അതുകൊണ്ട് മാത്രമാണ് താനും, നന്ദനും മകളെ മാത്രം മനസ്സിലിട്ട് ഇപ്പോഴും ജീവിക്കുന്നതെന്നും ചിത്ര കൂട്ടിച്ചേർത്തു.

Articles You May Like

x