ഭാര്യയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ജയിലിലായി; 10 വർഷത്തിനുശേഷം അച്ഛൻ മകനെ കണ്ടെത്തിയത് അനാഥാലയത്തിലെ ഭക്ഷണവിതരണത്തിനിടെ

കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ അച്ഛനമ്മമാർ മക്കളെ നീണ്ട ഇടവേളക്കുശേഷം കണ്ടെത്തുന്ന ഒരുപാട് വാർത്തകൾ പ്രചരിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു വാർത്ത ചാർഖണ്ഡിൽ നിന്ന് മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. ഒരു ദശാബ്ദത്തിന് ശേഷം മകൻ അച്ഛനെ തിരിച്ചറിഞ്ഞ ഹൃദയകാരിയായ വാർത്തയാണ് മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണത്തിനിടയാണ് മകൻ അച്ഛനെ കണ്ടെത്തിയിരിക്കുന്നത്. ജാർഖണ്ഡിലെ രാം ഗണ്ടിലെ ഡിവൈൻ ഓംകാർ മിഷൻ എന്ന പേരുള്ള അനാഥാലയത്തിലാണ് ഒരു ദശാബ്ദത്തിനു ശേഷം മകൻ അച്ഛനെ കണ്ടെത്തിയ കൂടിച്ചേരൽ നടന്നത്. 10 വർഷം അനാഥാലയത്തിൽ വളർന്ന ശിവം നീണ്ട ഇടവേളയ്ക്കു ശേഷമാണ് അച്ഛൻ ടിങ്കുവർമ്മയെ കണ്ടുമുട്ടിയത്.

2013 ഭാര്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറായ ടിങ്കുവിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് മൂന്നു വയസ്സുകാരനായ ശിവം ഒറ്റപ്പെട്ടു പോവുകയായിരുന്നു. തുടർന്ന് ശിവത്തെ അധികൃതർ അനാഥാലയത്തിന് കൈമാറുകയും ചെയ്തു. അനാഥാലയത്തിന് കീഴിലുള്ള സ്കൂളിൽ വിദ്യാഭ്യാസം നടത്തിവരുന്ന ശിവം നിലവിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. രണ്ടുവർഷം മുമ്പാണ് ടിങ്കു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. പിന്നീട് ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണിയെടുത്തും ജീവിതം മുന്നോട്ടു നയിക്കുകയായിരുന്നു. അനാഥാലയം നടത്തുന്ന സന്നദ്ധ സംഘടനയുടെ സൗജന്യ ഭക്ഷണ വിതരണത്തിൽ എത്തിയാണ് പലപ്പോഴും റിങ്കു വിശപ്പടക്കാറ് ഉള്ളത്. ഇവിടെ ഭക്ഷണം വിളമ്പാൻ എത്തിയതായിരുന്നു മകൻ ശിവൻ. ഇതിനിടെ ഭക്ഷണത്തിനായി വരിനിൽക്കുന്ന ആളിന് അച്ഛൻറെ മുഖസാദൃശ്യമുള്ളതായി ശിവത്തിന് തോണി

തുടർന്ന് ഇയാളുടെ അടുത്ത് ശിവം സംസാരിക്കുകയും ഇതോടെ ശിവ അച്ഛനെ തിരിച്ചറിയുകയും ആയിരുന്നു. അങ്ങനെ അച്ഛൻ ടിങ്കുവാണ് ഇതെന്ന് ശിവൻ തിരിച്ചറിയുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു. ഇത് സന്നദ്ധ സംഘടനയുടെ മാനേജരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇവരുടെ ജീവിതകഥ പുറത്തുവന്നത്. നടപടിക്രമങ്ങൾ പൂർത്തിയായാൽ മകന് അച്ഛനൊപ്പം പോകാമെന്ന് ഡിവൈൻ ഓംകാർ മിഷൻ വ്യക്തമാക്കുകയുണ്ടായി. ജീവിതത്തിൽ ഒരിക്കലും ഞാൻ എൻറെ അച്ഛനെ കാണുമെന്ന് കരുതിയിരുന്നില്ല, അച്ഛനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ശിവം പറയുകയുണ്ടായി. തന്റെ കുട്ടിക്കാലം ചിലവഴിച്ച 10 വർഷത്തെ ഓർമ്മകളുടെ അനാഥാലയം വിടുന്നതിൽ ഒരുപാട് സങ്കടമുണ്ടെന്നും ശിവൻ പറഞ്ഞു. മകനെ പത്തുവർഷം സംരക്ഷിച്ച അനാഥാലയത്തിന് ടിങ്കുവും നന്ദി അറിയിച്ചു.

Articles You May Like

x