മഹാലക്ഷ്മി ഭയങ്കര പൊസസീവ് ആണ്; ഞങ്ങൾ തമ്മിൽ നിരന്തരം വഴക്ക് കൂടാറുണ്ട്; അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് ഇഷ്ടമല്ല: രവീന്ദ്രൻ

തമിഴ് ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന താരമായ മഹാലക്ഷ്മിയും നിർമ്മാതാവ് രവീന്ദ്രൻ ചന്ദ്രശേഖരും പലപ്പോഴും മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇരുവരുടെയും വിവാഹത്തിന് ശേഷമാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ചാവിഷയമായി മാറിയതും. നിരന്തരം സൈബർ ആക്രമണം നേരിടുന്ന താര ദമ്പതികൾ കൂടിയാണ് മഹാലക്ഷ്മിയും രവീന്ദ്രൻ ചന്ദ്രശേഖറും. രവീന്ദ്രന്റെ ശരീരഭാരത്തെ കളിയാക്കി കൊണ്ടാണ് അധികവും ആളുകൾ പരിഹാസവുമായി സോഷ്യൽ മീഡിയയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. രവീന്ദ്രന്റെയും മഹാലക്ഷ്മിയുടെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതിന് ശേഷമാണ് ഇരുവരും രണ്ടാമത് വിവാഹം കഴിക്കുവാൻ തയ്യാറായത്. പണം മാത്രം ലക്ഷ്യം വെച്ചാണ് മഹാലക്ഷ്മി വിവാഹത്തിന് തയ്യാറായത് എന്ന കുറ്റപ്പെടുത്തലുകൾ വലിയതോതിൽ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്

എന്നാൽ ഇത്തരം അധിക്ഷേപങ്ങൾ ഒന്നും രവീന്ദ്രറിനെയോ മഹാലക്ഷ്മിയെയോ ബാധിച്ചിട്ടില്ലെന്ന് ഇരുവരും സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുകയും ഉണ്ടായി. തങ്ങളുടെ സന്തോഷകരമായ കുടുംബ ജീവിതത്തെ പരിഹസിക്കുന്നവർക്ക് ഇരുവരും ശക്തമായ മറുപടിയും പലഘട്ടത്തിലും നൽകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് അധികവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെടുന്നത്. എന്നാൽ അടുത്തിടെ രവീന്ദ്രൻ ഒറ്റയ്ക്കുള്ള ചിത്രം പങ്കുവെച്ചപ്പോൾ മഹാലക്ഷ്മിയുമായി വേർപിരിയാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തയും മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിച്ചിരുന്നു. തുടർന്ന് ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും സന്തോഷകരമായി മുന്നോട്ടു പോവുകയാണ് എന്നും തുറന്നുപറഞ്ഞ് രവീന്ദ്രൻ രംഗത്തെത്തി

ഇപ്പോൾ തന്റെ ഭാര്യയുടെ സ്നേഹത്തെപ്പറ്റി തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് രവീന്ദ്രൻ. മഹാലക്ഷ്മി വളരെയധികം പൊസസീവ് ആണെന്നും അവളുടെ സുഹൃത്തുക്കളോട് ഞാൻ സംസാരിക്കുന്നത് കണ്ടാൽ അവൾക്ക് ദേഷ്യം വരും എന്നുമാണ് അദ്ദേഹം പറയുന്നത്. ഈയൊരു കാര്യത്തിൽ മാത്രമാണ് തങ്ങൾ തമ്മിൽ വഴക്കുണ്ടാകുന്നതെന്നും മറ്റു വഴക്കുകൾ ഒന്നും അധികസമയം നിലനിൽക്കാറില്ലെന്നും രവീന്ദ്രൻ പറയുന്നു. വിവാഹ ശേഷവും സീരിയൽ രംഗത്ത് സജീവമായ മഹാലക്ഷ്മി രവീന്ദ്രന്റെ പണം മോഹിച്ചാണ് ഭാര്യയായി എത്തിയത് എന്ന് അധിക്ഷേപം വലിയതോതിൽ ഉയർന്നിരുന്നു. എന്നാൽ തനിക്ക് സാമ്പത്തിക ഭദ്രതയുണ്ടെന്നും മകനെ ഒറ്റയ്ക്ക് വളർത്താനുള്ള ആത്മ വിശ്വാസം ഉള്ള വ്യക്തിയാണ് താനെന്നും മഹാലക്ഷ്മി തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. രവീന്ദ്രൻ ആദ്യം പ്രൊപ്പോസ് ചെയ്തപ്പോൾ മഹാലക്ഷ്മി നിരസിക്കുകയായിരുന്നു എങ്കിലും പിന്നീട് ഇവരുടെ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.

Articles You May Like

x