പെട്ടെന്ന് പറഞ്ഞപ്പോൾ കരച്ചിലാണ് വരുന്നത്, ഞാൻ മൈൻഡ് ഒന്ന് സെറ്റ് ആക്കി വരികയായിരുന്നു, എല്ലാ ഭാഗ്യങ്ങൾക്കും ദൈവത്തിനോട് നന്ദി പറഞ്ഞ് മേഘ്‌ന വിൻസെൻറ്

ബാലതാരമായി അഭിനയരംഗത്തെ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ചന്ദനമഴ എന്ന പരമ്പരയിലെ അമൃതയായി തിളങ്ങിയ മേഘ്‌നയെ പെട്ടെന്ന് ഒന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സ് കീഴടക്കുവാൻ മേഘ്‌നയെ സഹായിച്ച പരമ്പരയാണ് ചന്ദനമഴ. 2002ൽ പുറത്തിറങ്ങിയ കൃഷ്ണപക്ഷ കിളികൾ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. അതിനുശേഷം ഏഴാം സൂര്യൻ, കായൽ, പറങ്കിമല, ഡാർവിന്റെ പരിണാമം എന്നീ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ സിനിമയേക്കാൾ അധികം സീരിയലിലെ കഥാപാത്രങ്ങൾ തന്നെയാണ് മേഘ്‌നയുടെ എന്നും ശ്രദ്ധിക്കപ്പെട്ടത്.സീ കേരളയിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ഹിറ്റ്ലർ എന്ന പരമ്പരയിലെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചുകൊണ്ട് ആളുകളുടെ മനസ്സിൽ വീണ്ടും നിറയുകയാണ് മേഘ്‌ന.

കരിയറിൽ വളരെ ശോഭിച്ചു നിന്നിരുന്ന കാലഘട്ടത്തിലാണ് താരം വിവാഹിതയായത്. തുടർന്ന് അഭിനയരംഗത്ത് നിന്നും വിട്ടുനിന്ന താരം ഇപ്പോൾ തന്റെ രണ്ടാം തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ശക്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെയാണ് മേഘ്‌ന രണ്ടാമതും സീരിയലിൽ തിളങ്ങി നിൽക്കുന്നത്. തൻറെ രണ്ടാം തിരിച്ചുവരവിൽ ഒരുപാട് അവസരങ്ങൾ മേഘ്‌നയ്ക്ക് സമ്മാനിച്ച പരമ്പരയായിരുന്നു മിസ്റ്റർ ഹിറ്റ്ലർ. അതുകൊണ്ടുതന്നെ പരമ്പര ഇപ്പോൾ അവസാനിക്കുമ്പോൾ തനിക്കുണ്ടായ മാനസികാവസ്ഥയെ പറ്റിയും വിഷമത്തെപ്പറ്റിയുമാണ് താരം തുറന്നു പറഞ്ഞു എത്തിയിരിക്കുന്നത്. തൻറെ യൂട്യൂബ് ചാനലിലൂടെയാണ് മേഘ്‌ന പുതിയ വിശേഷങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിക്കുന്നത്. മിസ്റ്റർ ഹിറ്റ്ലർ പരമ്പരയെപ്പറ്റി താരം പറയുന്നത് ഇപ്രകാരം

രണ്ടര വർഷത്തിനുശേഷമാണ് പരമ്പര അവസാനിക്കുന്നത്. അതുകൊണ്ടുതന്നെ കഴിയുന്നു എന്ന് പറഞ്ഞപ്പോൾ വലിയ വിഷമമാണ് ഉണ്ടായത്. ശരിക്കും പറഞ്ഞാൽ കരച്ചിൽ ഒക്കെ വന്നു. സെറ്റിൽ എത്തുന്നത് മുതലുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മേഘ്‌ന ഇതൊക്കെ പറയുന്നത്. ജ്യോതികയുടെ അവസാന മേക്കപ്പ് ആണ് ഇന്ന് എന്ന് താരം പറയുന്നു. ഞാൻ മൈൻഡ് ഒക്കെ ഒന്ന് ശരിയാക്കി കൊണ്ടുവരികയായിരുന്നു എന്നും താരം പറയുന്നുണ്ട്. മിസ്റ്റർ ഹിറ്റ്ലറിലൂടെ തനിക്ക് ലഭിച്ച എല്ലാ ഭാഗ്യങ്ങൾക്കും ദൈവത്തിനോട് നന്ദി പറയുന്നു എന്നാണ് താരം പറയുന്നത്. പരമ്പര ആരംഭിച്ച ഇന്നുവരെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അവസാന ഷൂട്ട് ആയതുകൊണ്ടാണ് എല്ലാവരും വളരെ വിഷമത്തിലാണെന്നും താരം വീഡിയോയിലൂടെ പറയുന്നു.

Articles You May Like

x