അച്ഛൻ ഓടിച്ചിരുന്ന കാർ തന്നെ 84-ാം വയസ്സിൽ സമ്മാനമായി നൽകി മക്കൾ, ഇത്തവണത്തെ ഫാദേഴ്സ് ഡേ അച്യുതൻ നായർക്ക് ഒരല്പം സ്പെഷ്യൽ തന്നെയാണ്

മാതാപിതാക്കൾക്ക് എത്രയൊക്കെ സമ്മാനങ്ങൾ നൽകിയാലും മക്കൾക്ക് അവരോടുള്ള കടമയ്ക്ക് ഒരു പരിധി പോലും നിർണയിക്കാൻ കഴിയുന്നതല്ല. ഇപ്പോൾ 84 ആമത്തെ വയസ്സിൽ പ്രിയപ്പെട്ട അച്ഛന് മക്കൾ നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയുടെ മനം നിറയ്ക്കുന്നത്. ഇത് അച്ഛൻറെ സ്നേഹത്തിനും കഷ്ടപ്പാടിനും ഒരു സമ്മാനമായി തോന്നുന്നില്ല എങ്കിൽപോലും തങ്ങളുടെ ഒരു സന്തോഷം എന്ന രീതിയിലാണ് മക്കൾ അച്ഛന് കാർ നൽകിയത്. സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന വാർത്ത ഇങ്ങനെ… 23 വർഷത്തോളം അച്യുതൻ നായർ സ്വന്തം എന്നത് പോലെ കൊണ്ട് നടന്നതും 25 വർഷം മുൻപ് വിറ്റ് പോയതുമായ കാറാണ് അദ്ദേഹത്തിൻറെ 84 വയസ്സിൽ മക്കൾ കൺമുന്നിൽ എത്തിച്ചിരിക്കുന്നത്.

തൻറെ 84-ആം വയസ്സിൽ അപ്രത്യക്ഷിതമായി ഇൻഡിഗോ ബ്ലൂ നിറമുള്ള വിന്റേജ് കാർ കൺമുന്നിൽ കിട്ടിയതിന്റെ സന്തോഷത്തിലാണ് അച്യുതൻ നായർ. 1959 മോഡൽ അംബാസഡർ കാറിൻറെ തൃശ്ശൂർ രജിസ്ട്രേഷൻ നമ്പർ കണ്ടതും അച്യുതൻ നായരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി. മക്കൾ അജിത്തിനെയും സുജിത്തിനെയും കണ്ടതോടെ കാര്യം എന്താണെന്ന് മനസ്സിലായി. എപ്പോഴും സർപ്രൈസുമായി അച്ഛനു മുന്നിലെത്തുന്ന മക്കൾ ഇത്തവണ ഫാദേഴ്സ് ഡേയിൽ പ്രിയപ്പെട്ട പിതാവിന് നൽകിയ അപൂർവ്വ സമ്മാനമായിരുന്നു ഇത്.മഹാകവി വള്ളത്തോളിന്റെ സഹോദരിയുടെ മകൻ ഡോക്ടർ വി ആർ മേനോന്റെ സഹായിയായിരുന്നു അച്യുതൻ നായർ. ചേർപ്പിൽ പ്രവർത്തിച്ചിരുന്ന ജാനകി ഹോസ്പിറ്റൽ ഡോക്ടറുടെ ഉടമസ്ഥതയിൽ ആയിരുന്നു നടന്നുപോയിക്കൊണ്ടിരുന്നത്.

1968 ലാണ് ഡോക്ടർ ഈ കാറ് വാങ്ങിയത്. മദ്രാസിൽ നിന്ന് തൃശ്ശൂരിൽ എത്തിച്ച കാർ അങ്ങനെ അച്ചുതൻ നായർക്ക് ഒപ്പം കൂടി. അന്ന് കറുത്ത നിറമായിരുന്നു കാറിന്. അച്ചുതൻ നായരുടെ വീട്ടിൽ തന്നെയാണ് കാർ സൂക്ഷിച്ചിരുന്നത്. മക്കളുടെ കുട്ടിക്കാലത്ത് ജീവിതത്തിൻറെ നല്ലൊരു പങ്കും സഹചാരിയായി അംബാസിഡർ ഒപ്പമുണ്ടായിരുന്നു. വാങ്ങി 23 വർഷങ്ങൾക്കുശേഷം ആ ഡോക്ടർ കാർ വിറ്റു. പിന്നെയും രണ്ടു വർഷത്തിനുശേഷം അച്ചുതൻ നായർ ജോലി നിർത്തി. അദ്ദേഹത്തിന് മനസ്സിൽ കാർ ഓർമ്മയായി മാറിയെങ്കിലും മകൻ സുജിത്ത് ആ കാറിന്റെ പിന്നാലെ തന്നെ ഉണ്ടായിരുന്നു. ആദ്യം വടക്കാഞ്ചേരി സ്വദേശിയാണ് കാർ വാങ്ങിയത്. അവിടെനിന്ന് കാർ ഇടയ്ക്ക് കാണും. പലതവണ വാങ്ങാൻ ശ്രമിച്ചു എങ്കിലും നടന്നില്ല. വർഷങ്ങൾക്ക് ശേഷം മാവേലിക്കര സ്വദേശി കാർ വാങ്ങി എന്നറിഞ്ഞ് അവിടെയെത്തി. അച്ഛന് സമ്മാനമായി നൽകാൻ ആണെന്ന് പറഞ്ഞതും കാറുടമ പൂർണ്ണ സമ്മതത്തോടെ സമ്മതിച്ചു. അധികം വില നിൽക്കാതെ അദ്ദേഹം കാർ കൈമാറുകയും ചെയ്തു.

Articles You May Like

x