ഒർജിനലിനെ വെല്ലുന്ന ചാരുതയിൽ കളിവണ്ടി നിർമ്മിച്ച കൊച്ചു മിടുക്കൻ

കളിവണ്ടികൾ നിർമ്മിച്ച മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു കൊച്ചു മിടുക്കനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കാളവണ്ടി മുതൽ സാധാരണക്കാരന്റെ വാഹനമായ കെഎസ്ആർടിസി ബസ് വരെ ഈ കൊച്ചു പയ്യൻറെ കലാവിരുതിൽ പിറവികൊള്ളുന്നു. കണ്ണൂർ പരിയാര ചന്തപ്പുരയിലെ അർജുനെന്ന മിടുക്കന്റെ സൃഷ്ടിയിലാണ് വാഹനങ്ങൾ ഉടലെടുക്കുന്നത്. ഒറ്റനോട്ടത്തിൽ കണ്ടാൽ ഒർജിനലിനെ വെല്ലുന്ന മികവ് തന്നെയാണ് അർജുൻ നിർമ്മിക്കുന്ന ഓരോ കളിവണ്ടികൾക്കും ഉള്ളത്. ഓരോ വണ്ടിയും പൂർത്തിയാക്കുവാൻ മൂന്നാഴ്ച സമയം മാത്രമാണ് അർജുൻ എടുക്കുന്നത്. ടൂറിസ്റ്റ് ബസ്, ജീപ്പ്, ലോറി, ബുള്ളറ്റ്, ബൈക്ക് തുടങ്ങി പോലീസിന്റെ ബൊലേറോ ജീപ്പ് വരെ അർജുൻ നിമിഷനേരം കൊണ്ട് നിർമ്മിച്ച് എടുക്കുന്നു.

കേരളത്തിൻറെ സ്വന്തം ആനവണ്ടി എന്ന് വിശേഷിപ്പിക്കുന്ന സാധാരണക്കാരന്റെ വാഹനമായ കെഎസ്ആർടിസി ബസ് ആണ് ഇതിൽ എടുത്തു പറയേണ്ടത്. അർജുൻ ഉണ്ടാക്കുന്ന മിനിയേച്ചർ വാഹനങ്ങൾ കാണുന്നവർ ഒരുപക്ഷേ ഇത് ഒറിജിനൽ തന്നെയാണോ എന്ന് ചിന്തിക്കും. അത്രയേറെ മികവാണ് ഓരോ കളിവണ്ടികൾക്കും ഉള്ളത്. വാഹനപ്രേമിയായ അർജുൻ ഓട്ടോമൊബൈൽ എൻജിനീയറിങ് കോഴ്സ് ആണ് പഠിച്ചുകൊണ്ടിരിക്കുന്നത്. എംജിഎം കോളേജിലെ വിദ്യാർത്ഥിയായ അർജുൻ ഫോൺ ഷീറ്റ് ഉപയോഗിച്ചാണ് ഒർജിനലിനെ വെല്ലുന്ന കളിവണ്ടികൾ നിർമ്മിക്കുന്നത്.ഒഴിവുസമയത്ത് വാഹനങ്ങളുടെ ചെറിയ രൂപങ്ങൾ ഉണ്ടാക്കുവാൻ അർജുൻ സമയം പ്രത്യേകം കണ്ടെത്തുന്നു.

ലോക്ഡൗൺ കാലത്ത് വെറുതെ ഇരുന്നപ്പോഴാണ് ഇത്തരത്തിൽ ഒരു ചിന്ത അർജുനെ തേടിയെത്തിയത്. സമയം വെറുതെ കളയാതെ എന്തെങ്കിലും ക്രിയേറ്റീവ് ആയി ചെയ്തുകൂടെ എന്ന ചിന്തയാണ് അർജുനെ ഇത്തരത്തിൽ കളിവണ്ടികളുടെ നിർമാണത്തിലേക്ക് എത്തിച്ചത്. മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി അവ നോക്കിയാണ് അർജുൻ ഓരോ ശില്പങ്ങളും നിർമ്മിക്കുന്നത്. നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും മാതാപിതാക്കളും ഒക്കെ അർജുന് പൂർണ്ണപിന്തുണയുമായി പിന്നിൽ തന്നെയുണ്ട്. അച്ഛൻ വിനോദ് കുമാറും അമ്മ ടി വി സരിതയും അനുജത്തി പൂജയും ആണ് അർജ്ജുന് പൂർണ പിന്തുണ നൽകുന്നത്. ഇനിയും ഒരുപാട് കളിവണ്ടികൾ ഉണ്ടാക്കണമെന്നാണ് അർജുൻന്റെ ആഗ്രഹം. കലാവിരുത് അറിഞ്ഞപ്പോൾ തന്നെ നിരവധി പേർ ആശംസകളുമായി രംഗത്തെത്തുകയും ഉണ്ട്. ഇനിയും ഇതുപോലെയുള്ള ശില്പങ്ങൾ നിർമ്മിക്കുവാൻ സാധിക്കട്ടെ എന്നാണ് എല്ലാവരും പറയുന്നത്.

Articles You May Like

x