വിവാഹമോചനം നേടിയ വിജയ് യേശുദാസും ഭാര്യ ദർശനയും മകൾക്ക് വേണ്ടി വീണ്ടും ഒന്നിച്ചു ; കൂടെ ധനുഷും ഐശ്വര്യയും ആഹ്ളാദത്തിൽ ആരാധകർ

നിരവധി മികച്ച ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചുപറ്റിയ ഗായകനാണ് വിജയ് യേശുദാസ്.മലയാളത്തിന്റെ ഗാനഗന്ധര്‍വ്വന്‍ എന്നറിയപ്പെടുന്ന കെ.ജെ.യേശുദാസിന്റെ മകനാണ് വിജയ് യേശുദാസ്. യേശുദാസിന്റെ മകൻ എന്നതിലുപരി സംഗീത ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ ആളാണ് വിജയ് യേശുദാസ്. 2000’ലാണ് വിജയ് പിന്നണി ഗാനരംഗത്തേക്ക് ചുവടു വെക്കുന്നത്. എന്നാൽ പിന്നീട് വിജയിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളത്തിനു പുറമേ, തമിഴിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലുമെല്ലാം മികച്ച അഭിപ്രായം നേടാൻ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. നിലവിൽ ദക്ഷിണേന്ത്യൻ സിനിമ മേഖലയിലെ തിരക്കുള്ള ഗായകരിൽ ഒരാളാണ് വിജയ് യേശുദാസ്. വിജയ് മാത്രമല്ല വിജയിയുടെ മകള്‍ അമേയയും കഴിവ് തെളിയിച്ച ഗായികയാണ്.

പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിജയ് യേശുദാസും ദര്ശനവും. എന്നാൽ ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകൾ കാരണം ഇരുവരും വിവാഹമോചിതരായ വാർത്ത ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്. തമിഴ് നടൻ ധനുഷുമായി അടുത്ത ബന്ധമാണ് വിജയ് യേശുദാസിനു. വിജയിയുടെയും ധനുഷിന്റെയും ഭാര്യമാര്‍ തമ്മിലുള്ള സൗഹൃദമാണ് ഇരുവരും അടുക്കാൻ കാരണം. ധനുഷും ഭാര്യ ഐശ്വര്യയും വിവാഹമോചിതരായിരുന്നു. അതോടെ ആ സൗഹൃദങ്ങളും ഇല്ലാതായി. എന്നാൽ മക്കളുടെ കാര്യം വരുമ്പോൾ അവരുടെ അച്ഛനമ്മമാർ എന്ന നിലയില്‍ ഞങ്ങള്‍ മിക്കപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക എന്ന വിജയ് മുൻപ് പറഞ്ഞിരുന്നു.

തമിഴ് നടൻ ധനുഷും, ഭാര്യ ഐശ്വര്യ രജനീകാന്തും ഏതാനും മാസങ്ങൾക്ക് മുൻപാണ് വിവാഹ മോചനം നേടിയത്. ഇരുവരും വേർപിരിഞ്ഞ വിവരം  സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകർ അറിയുന്നത്. 2004 നവംബര്‍ – 18നായിരുന്നു ധനുഷ്- ഐശ്വര്യ താരങ്ങളുടെ വിവാഹം നടന്നത്. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളാണ് ഇരുവർക്കും ഉള്ളത്. പരസ്പരം പിരിഞ്ഞ് കഴിയുകയാണെങ്കിലും മക്കളുടെ എല്ലാ കാര്യങ്ങളിലും ധനുഷിനും, ഐശ്വര്യയ്ക്കും ഒരേ മനസാണ്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും, ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും വേർപിരിയൽ കുറിപ്പില്‍ അവർ സൂചിപ്പിച്ചിരുന്നു. ഏറെ ഞെട്ടലോടെ സിനിമ ലോകം കേട്ട വാർത്തയായിരുന്നു ഇരുവരുടെയും വേർപിരിയൽ.

ഇപ്പോഴിതാ ഇരുവരും തങ്ങളുടെ മക്കൾക്ക് വേണ്ടി ഒന്നിച്ചെത്തിയപ്പോൾ എടുത്ത ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മക്കളായ യാത്രയുടെയും, ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒരുമിച്ചെത്തിയത്. വിവാഹമോചനം നേടിയതിന് ശേഷം ഇരുവരും ഒരു പൊതുവേദിയിൽ ആദ്യമായി എത്തുന്നു എന്ന പ്രത്യേകതയും ഈ പരിപാടിയ്ക്കുണ്ടായിരുന്നു. മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്ന പരിപാടിക്കാണ് ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയത്. ഇരുവർക്കുമൊപ്പം ​ഗായകൻ വിജയ് യേശുദാസും, ഭാര്യ ദർശനയും ഉണ്ടായിരുന്നു. ഇവർക്കൊപ്പം ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയുമുണ്ട്. ഐശ്വര്യയും, ധനുഷും ഈ വർഷം ആദ്യമായിരുന്നു വിവാഹമോചനം നേടിയത്.

പരസ്പരം വിവാഹമോചനം നേടിയെങ്കിലും അച്ഛൻ, അമ്മ എന്ന നിലയിൽ തങ്ങൾ ഒരുമിച്ചായിരിക്കുമെന്ന് വിജയ് യേശുദാസും സൂചിപ്പിച്ചിരുന്നു. മകൾക്കു വേണ്ടിയാണ് ഇവരും ഒരുമിച്ച് കൂടിയത്. ധനുഷും ഐശ്വര്യും വിജയ് യേശുദാസും ദർശനയും വളരെ അടുത്ത സുഹൃത്തുക്കളാണ്. ദർശനയാണ് തൻ്റെ സമൂഹമാധ്യമ അകൗണ്ടിൽ മക്കൾക്കൊപ്പമുള്ള നാലുപേരുടെയും ഒരുമിച്ചുള്ള ചിത്രം ആദ്യം പങ്കുവെച്ചത്. ‘കിഡ്സ് ഫസ്റ്റ്’ എന്ന അടിക്കുറിപ്പോട് കൂടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ‘ഈ അത്ഭുതകരമായ കുട്ടികളെക്കുറിച്ച് അഭിമാനിക്കുന്ന മാതാപിതാക്കൾ’ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വാചകങ്ങൾ ഉൾപ്പെടുത്തിയിരുന്നു.

മകൻ സ്വന്തമാക്കിയ നേട്ടത്തെ അഭിനന്ദിച്ച് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. “എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണുന്നു. അഭിമാനമുളള മാതാവെന്നും അവര്‍ വേഗം വളരുന്നുവെന്നും” ഇങ്ങനെയായിരുന്നു ഐശ്വര്യ പങ്കുവെച്ച വാക്കുകൾ.

മകൻ സ്വന്തമാക്കിയ നേട്ടത്തെ അഭിനന്ദിച്ച് ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. “എത്ര മനോഹരമായാണ് ഒരു ദിവസം തുടങ്ങുന്നത്. എന്റെ ആദ്യത്തെ കുട്ടി ഇന്ന് സ്‌കൂളിലെ സ്‌പോര്‍ട്‌സ് ക്യാപ്റ്റനായി സത്യപ്രതിഞ്ജ ചെയ്യുന്നത് കാണുന്നു. അഭിമാനമുളള മാതാവെന്നും അവര്‍ വേഗം വളരുന്നുവെന്നും” ഇങ്ങനെയായിരുന്നു ഐശ്വര്യ പങ്കുവെച്ച വാക്കുകൾ.

Articles You May Like

x