പൊക്കിൾക്കൊടി മുറിച്ചതാണ്, മനസ്സിൽ നിന്നും അത് മുറിക്കണം, മക്കളുമായി അധികം അടുക്കരുത്, അവർക്കും ജീവിതമുണ്ട്: സുഹാസിനി

തമിഴിലും മലയാളത്തിലും ഏറെ ആരാധകരുള്ള താരദമ്പതിമാരാണ് മണിരത്നവും സുഹാസിനിയും. നിരവധി നടിമാരുടെ കരിയറിൽ നാഴികക്കല്ലായ സിനിമകൾ സമ്മാനിച്ച മണിരത്നം തന്റെ ഭാര്യയായ സുഹാസിനിയെ ഒരു സിനിമയിലും നായികയാക്കിയിട്ടില്ല എന്നത് അല്പം കൗതുകം ഉണർത്തുന്ന കാര്യം തന്നെയാണ്. എന്നാൽ ജീവിതത്തിലെ നായികയായി അദ്ദേഹം സുഹാസിനിയെ സ്വീകരിക്കുകയായിരുന്നു. സിനിമാരംഗത്ത് മണിയറത്നവും സുഹാസിനിയും ഇപ്പോഴും സജീവമായി തന്നെയാണ് ഇടപെടുന്നത്. പൊന്നിയിൽ സെൽവൻ എന്ന ചിത്രത്തിലാണ് അവസാനമായി മണിരത്നം പ്രവർത്തിച്ചത്. അതേസമയം തന്നെ ഷൂട്ടിങ്ങുകളും ഷോകളും ഒക്കെയായി തിരക്കിലാണ് സുഹാസിനിയും. 1988 വിവാഹം കഴിഞ്ഞ് ഇവർക്ക് നന്ദൻ എന്ന ഒരു മകനാണ് ഉള്ളത്. തങ്ങളുടെ വിവാഹ ജീവിതത്തെ കുറിച്ച് സംസാരിക്കവേ സുഹാസിനി മക്കളെ പറ്റി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. ഇടയ്ക്കുവെച്ച് ഞങ്ങൾ പ്രണയത്തിനാവുകയായിരുന്നു എന്ന് സുഹാസിനി പറയുന്നു. എൻറെ അച്ഛനും അദ്ദേഹത്തിൻറെ ചേട്ടനും ആണ് ഞങ്ങളുടെ വിവാഹാലോചന നടത്തിയത്. ആദ്യം കണ്ടപ്പോൾ രണ്ടുപേരും ഒത്തു പോവില്ലെന്ന് പറഞ്ഞു പിരിഞ്ഞു. എന്നാൽ പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. കല്യാണത്തിന് മുമ്പ് ഗീതാഞ്ജലി എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റിങ്ങിൽ ആയിരുന്നു മണി. നിനക്ക് കുറച്ച് വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു. മുറിയിൽ നിരവധി വസ്ത്രങ്ങൾ. 10 സാരിയും മറ്റും ഉണ്ടായിരുന്നു. നടിയും സംവിധായകയുമായ രേവതിയുടെ വീട്ടിൽ വച്ച് മണീരത്നത്തെ ആദ്യമായ് പരിചയപ്പെട്ട പോലുള്ള സംഭവവും സുഹാസിന് പറഞ്ഞു.

രേവതി എൻറെ സോൾ സിസ്റ്ററാണ്. മണിയെ പരിചയപ്പെടുത്തുന്നത് രേവതിയുടെ വീട്ടിൽ വച്ചാണ്. രേവതിക്ക് എന്നെക്കാൾ മൂന്നുവർഷം മുമ്പ് വിവാഹം നടന്നു. ഞങ്ങളെ രണ്ടുപേരെയും രേവതി വീട്ടിലേക്ക് വിളിച്ചു. ഒരു സിനിമയുടെ ചർച്ചയ്ക്കിടെ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം വരികയായിരുന്നു. രേവതി ഇത് കണ്ടു ഭയന്നു.അന്നു മുതൽ ഞങ്ങളെ രേവതിക്ക് നന്നായി അറിയാം എന്നും സുഹാസിനി പറയുന്നു. അമ്മയായതും മകനെ നന്നായി വളർത്തിയതും എല്ലാം ഒരു നേട്ടമായി കാണുന്നുണ്ട്. പക്ഷേ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാൻ എപ്പോഴും പറയും. കാരണം അവർക്കും അവരുടേതായ ജീവിതമുണ്ട്.പൊക്കിൾക്കൊടി മുറിച്ചതാണ്. മനസ്സിൽ നിന്നും അത് മുറിക്കണം. എൻറെ മകൻ 14 വർഷമായി ലണ്ടനിലാണ്. ഇപ്പോൾ തിരിച്ചു വരാൻ പോകുന്നു. മകൻറെ ജീവിതത്തിൽ അധികം ഇടപെടാറില്ലെന്നും സുഹാസിനി വ്യക്തമാക്കി.

Articles You May Like

x