“അസുഖത്തെക്കുറിച്ച് മണിച്ചേട്ടൻ ആരോടും പറഞ്ഞിരുന്നില്ല, ആരെങ്കിലും ചോദിച്ചാൽ ദേഷ്യപ്പെടുമായിരുന്നു, ഒരിക്കൽ കൊച്ച് കുഞ്ഞിനെ പോലെ പൊട്ടിക്കരഞ്ഞു”; കലാഭവൻ മണിയെക്കുറിച്ച് വികാരഭരിതനായി നടൻ ഷാജോൺ

മിമിക്രി രംഗത്ത് നിന്നും സിനിമയിലേയ്‌ക്കെത്തിയ താരമാണ് ‘കലാഭവൻ ഷാജോൺ’. കലാഭവൻ മണി മിമിക്രിയിൽ നിന്നും സിനിമയിലേയ്ക്ക് പോയ സമയത്താണ് തനിയ്ക്ക് അവിടെ അവസരം ലഭിക്കുന്നതെന്നും, വേദികളിലും, പരിപാടികളിലും താൻ ഏറ്റവും കൂടുതൽ പറഞ്ഞിട്ടുള്ളത് മണിച്ചേട്ടൻ്റെ ഡയലോഗുകളാണെന്ന് മുൻപ് ഷാജോൺ പറഞ്ഞിട്ടുണ്ട്. സിനിമരംഗത്ത് തനിയ്ക്ക് ഏറ്റവും അടുപ്പമുള്ളതും, ആഴത്തിൽ സൗഹൃദമുള്ള വ്യക്തി മണിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിന് ഇടയ്ക്കാണ് പ്രിയ സുഹൃത്ത് കലാഭവൻ മണിയെക്കുറിച്ച് അദ്ദേഹം വാചാലനായത്.

താൻ അന്നും, ഇന്നും, എന്നും മണിച്ചേട്ടൻ്റെ വലിയൊരു ഫാനാണെന്നും, അദ്ദേഹം അറിയാതെ തന്നെ തൻ്റെ ജീവിതത്തിലെ പല കാര്യങ്ങളിലും ഭാഗമായിട്ടുണ്ടെന്നും ഷാജോൺ സൂചിപ്പിക്കുന്നു. മണിച്ചേട്ടന്‍ സിനിമയിലേക്ക് പോയ സമയത്താണ് ആ ഒഴിവിലൂടെ കലാഭവനില്‍ കയറുന്നതെന്നും, അദ്ദേഹം ചെയ്തിരുന്ന പല ഐറ്റങ്ങളും താനും ചെയ്തിരുന്നതായും ‘മൈ ഡിയര്‍ കരടി’ തനിയ്ക്ക് കിട്ടാന്‍ കാരണം മണിച്ചേട്ടനാണെന്നും അദ്ദേഹത്തിന് സമയം ഇല്ലാതിരുന്നത് കൊണ്ടാണ് തനിയ്ക്ക് ആ സിനിമ കിട്ടിയതെന്നും താൻ ആദ്യമായി ചെയ്‌തൊരു പരിപാടിയുടെ ഉദ്ഘാടനം ഉൾപ്പടെ അദ്ദേഹമായിരുന്നുവെന്നും, നമ്മുക്കും സിനിമയില്‍ സാധ്യതയുണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് അദ്ദേഹമാണെന്നും ഷാജോൺ പറയുന്നു.

കാണാന്‍ നല്ല സൗന്ദര്യം ഉള്ളവർക്ക് മാത്രമേ സിനിമയില്‍ അവസരം കിട്ടുകയുള്ളു എന്നൊരു ധാരണ ഉണ്ടായിരുന്നതായും കഴിവുണ്ടെങ്കില്‍ ആര്‍ക്കും അത് കിട്ടുമെന്ന് തെളിഞ്ഞത് മണിച്ചേട്ടനിലൂടെയാണെന്നും അതുകൊണ്ട് അദ്ദേഹത്തോട് വലിയൊരു ബഹുമാനമുണ്ടെന്നും അദ്ദേഹത്തിൻ്റെ ശബ്ദം അനുകരിച്ച് ഓഡിയോ കാസറ്റുകള്‍ ചെയ്യാറുണ്ടെന്നും, മണിച്ചേട്ടനൊപ്പം  പാട്ടുകൾ പടിയിട്ടുണ്ടെന്നും, അദ്ദേഹം സ്റ്റേജിൽ കയറി കഴിഞ്ഞാൽ എല്ലാമെടുത്തൊരു പോക്കാണെന്നും അതിനിടയില്‍ ആര് കയറിയിട്ടും കാര്യമിന്നെന്നും ഒരു സുനാമി പോലെ വന്നങ്ങ് പോയ കലാകാരനാണ് മണിയെന്നും ഷാജോൺ കൂട്ടിച്ചേർത്തു.

പൊതുവെ വഴക്കുണ്ടാക്കുന്ന വ്യക്തിയാണ് മണിച്ചേട്ടന്നൊരു തെറ്റിദ്ധാരണ എല്ലാവർക്കും ഉണ്ടെന്നും, എന്നാല്‍ അദ്ദേഹം വളരെ പാവമാണെന്നും, ഒറ്റയ്ക്ക് കിടക്കാന്‍ പോലും പേടിയായിരുന്നുവെന്നും ഞങ്ങള്‍ കുറേ പരിപാടികളില്‍ ഒന്നിച്ച് പോയിട്ടുണ്ടെന്നും, ഭക്ഷണവും, ഡ്രിങ്ക്‌സുമെല്ലാം പുള്ളി ഞങ്ങള്‍ക്കെല്ലാം മേടിച്ച് തന്നിട്ടുണ്ടെന്നും, സ്വന്തം ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു മടിയും കൂടാതെ അതിന് ക്ഷമ പറയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഷാജോൺ സൂചിപ്പിച്ചു.

ഫോണിൽ അദ്ദേഹത്തെ അങ്ങനെ വിളിക്കാറില്ലായിരുന്നെന്നും, മണിച്ചേട്ടൻ താമസിച്ച പാടിയിലും ഇന്നേവരെ പോയിട്ടില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടോയെന്നൊക്കെ ചോദിച്ചാല്‍ ഹേയ്, അതൊന്നും ഇല്ലടാ, അത് മരുന്നൊന്നും വേണ്ടയെന്നാണ് മറുപടി പറയാറുള്ളതെന്നും, തൻ്റെ ബുദ്ധിമുട്ടുകളൊന്നും അദ്ദേഹം ആരെയും അറിയിച്ചിരുന്നില്ലെന്നും,  ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നറിഞ്ഞപ്പോള്‍ കാണാന്‍ പോയിരുന്നെന്നും, ചെന്നപ്പോള്‍ ഒരാളിങ്ങനെ കിടക്കുന്നതാണ് കാണുന്നതെന്നും, അത് ആർക്കും കണ്ട് നിൽക്കാൻ കഴിയുമായിരുന്നില്ലെന്നും, ഇനി ഒരിക്കലും അങ്ങനെയൊരു കലാകാരൻ മലയാള സിനിമയിൽ തന്നെ ഉണ്ടാകില്ലെന്ന് വേദനയോടെ ഷാജോൺ പറയുന്നു.

Articles You May Like

x