അച്ഛൻ സിനിമയിലെ കാരണവർ, 17 വർഷം സ്കൂൾ പ്രിൻസിപ്പൽ ; മലയാള സിനിമയിൽ വില്ലനായും സഹനടനായും തിളങ്ങുന്ന സുധീർ കരമനയുടെ അധികമാർക്കും അറിയാത്ത ജീവിതം

തനിയ്ക്ക് മാത്രമായി അവകാശപ്പെടാൻ കഴിയുന്ന തരത്തിൽ സ്വന്തമായി ഒരു അഭിനയ ശൈലിയിലൂടെ മലയാള സിനിമ ആസ്വാദകർക്കിടയിൽ വലിയ സ്ഥാനം സ്വന്തമാക്കിയ നടനായിരുന്നു കരമന ജനാർദ്ദൻ. അദ്ദേഹത്തെ പോലെ തന്നെ മകനായ കരമന സുധീറും അഭിനയത്തിൻ്റെ കാര്യത്തിൽ ഒട്ടും പുറകിലല്ലെന്ന് മാത്രമല്ല, മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടൻ കൂടിയാണ് അദ്ദേഹം. നായക കഥാപാത്രങ്ങൾ മാത്രമേ ശ്രദ്ധിക്കപ്പെടു എന്ന മിഥ്യാധാരണയുള്ള പ്രേക്ഷർക്കിടയിൽ അത്തരം ക്ളീഷേ സങ്കൽപ്പങ്ങളെ പാടെ തുടച്ചു നീക്കാൻ സുധീറിന് സാധിച്ചു. ഒരേ സമയം വെള്ളിത്തിരയിൽ വില്ലനായും, സ്വഭാവ നടനായും സുധീർ തിളങ്ങി. സിനിമയിലെത്തി കുറേ നാളുകൾക്ക് ശേഷമാണ് അദ്ദേഹം കരമന ജനാർദ്ദൻ്റെ മകനാണെന്ന സത്യം പോലും കൂടുതൽ ആളുകളും അറിയുന്നത്.

മലയാള സിനിമയിലെ പ്രമുഖ നടന്മാർക്കിടയിലും കരമന സുധീറിന് നിരവധി നല്ല സുഹൃത്തുക്കളുണ്ട്. സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ട് നേടാൻ സാധിച്ചതും സുധീർ കരമനയ്ക്കായിരുന്നു. സുധീർ ഒരു നടൻ മാത്രമല്ല, ഒരു അധ്യാപകൻ കൂടിയാണെന്ന സത്യം പലർക്കും അറിയില്ല. കഴിഞ്ഞ പതിനേഴ് വർഷത്തിലധികമായി വെങ്ങന്നൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാളാണ് അദ്ദേഹം. നടനാവുന്നതിന്  മുൻപേ അധ്യാപന മേഖലയിലേയ്ക്ക് തിരിയുകയായിരുന്നു സുധീർ.  1998 – ലാണ്  അധ്യാപകനായി  അദ്ദേഹം ജോലി ആരംഭിച്ചത്. പിന്നീട് അധ്യാപന ജോലിയിൽ നിന്നും അവധിയെടുത്ത് അഭിനയ രംഗത്തേയ്ക്ക് സജീവമാവുകയായിരുന്നു . ഇടക്കാലത്ത് ഇറങ്ങിയ ഒട്ടുമിക്ക സിനിമകളിലും സജീവമായി തന്നെ സുധീറുണ്ട്.

അഭിനയം കഴിഞ്ഞാൽ സ്കൂൾ , സ്കൂൾ കഴിഞ്ഞാൽ അഭിനയം. ഇതാണ് താരത്തിൻ്റെ രീതി.  ഷൂട്ടിങ്ങ് ലൊക്കേഷനുകളിൽ നിന്നും നേരേ സ്കൂളിലേയ്ക്ക് വരുന്ന അധ്യാപകൻ എല്ലാവർക്കും ഒരു കൗതുകം കൂടിയാണ്. സ്കൂൾ പ്രിൻസിപ്പാൾ എന്ന നിലയിൽ പ്രവർത്തിച്ചുക്കൊണ്ട് തന്നെ മലയാളചലച്ചിത്ര രംഗത്തും സജീവമായി തന്നെ പ്രതീക്ഷിക്കാമെന്ന് മുൻപൊരിക്കൽ സുധീർ വ്യകത്മാക്കിയിരുന്നു. സ്കൂൾ കാലഘട്ടത്തിൽ തന്നെ കായിക രംഗങ്ങളിലും, കലാ രംഗങ്ങളിലും കഴിവ് തെളിയിക്കാൻ സുധീറിന് സാധിച്ചിരുന്നു.  പഠന കാലത്ത് സ്കൂളിലെ അറിയപ്പെടുന്ന മോണോആക്ട് പ്രതിഭയും, ചിത്രകാരൻ കൂടിയായിരുന്നു അദ്ദേഹം. ബിഎഡ് പഠന കാലത്ത് പ്രൊഫഷണൽ കോളേജ് കലോത്സവത്തിൽ ആദ്യമായി കലാപ്രതിഭയായി മാറുവാനും സുധീറിന് സാധിച്ചു.

ബിഎഡ് പഠന കാലത്ത് പ്രൊഫഷണൽ കോളേജ് കലോത്സവത്തിൽ ആദ്യമായി കലാപ്രതിഭയായി മാറുവാനും സുധീറിന് സാധിച്ചു. വിവാഹം കഴിഞ്ഞതിന് ശേഷമാണ് സുധീറിന് വെങ്ങാനൂർ സ്കൂളിലെ പ്രിൻസിപ്പാളായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. അഭിനയ രംഗത്ത് സജീവമായപ്പോഴും കഷ്ടപ്പെട്ട് നേടിയ ജോലി ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറയിരുന്നില്ല. അതേസമയം അധ്യാപകനെന്ന ഔദ്യോഗിക പദവിയിൽ സ്കൂളിലേയ്ക്ക് തിരികെ പോവുമ്പോൾ സെൽഫി എടുക്കാൻ പിള്ളേർ അടുത്ത് വരാറുണ്ടോ എന്നതാണ് ആരധകരുടെ രസകരമായ ചോദ്യം. അത് മാത്രമല്ല ആ വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും തങ്ങളുടെ പ്രിൻസിപ്പാൾ നടനാണെല്ലോയെന്ന അഹങ്കാരത്തിൽ നടക്കാമെന്നാണ് മറ്റൊരു പക്ഷത്തിൻ്റെ വാദം.

Articles You May Like

x