പാപ്പന്റെ വൻ വിജയത്തിന് പിന്നാലെ സന്തോഷ വാർത്ത പങ്കുവെച്ച് ഗോകുൽ സുരേഷ് ; ആശംസയുമായി താരങ്ങളും ആരാധകരും

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൻ്റെ ആക്ഷൻ കിങ്ങ് സുരേഷ്ഗോപി നായകനായെത്തിയ ചിത്രമാണ് പാപ്പൻ. സുരേഷ്ഗോപിയും, മകൻ ഗോകുൽ സുരേഷും ഒരുമിച്ചെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കിയാണ് മുന്നേറിയത്. ജോഷിയുടെ സംവിധാനത്തിൽ പിറന്ന ചിത്രമാണ് പാപ്പൻ. ജൂലൈ – 29 നായിരുന്നു പാപ്പൻ തിയേറ്ററുകളിലെത്തിയത്. തുടക്കത്തിൽ തന്നെ ചിത്രത്തിന് എല്ലാവരിൽ നിന്നും മികച്ച പ്രതികരണം നേടിയെടുക്കാൻ സാധിച്ചു.

കേരളത്തില്‍ ചിത്രം റിലീസ് ചെയ്ത് ഒരാഴ്ച പിന്നിട്ടപ്പോള്‍ തന്നെ പാപ്പന്‍ 18 കോടിയോളം രൂപ നേടിയിരുന്നു. പാപ്പൻ വമ്പൻ വിജയത്തിലേയ്ക്ക് എത്തിയതോട് കൂടെ സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചരിത്ര വിജയമായി പാപ്പന്‍ മാറി കഴിഞ്ഞു. ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ മാതൃകയിലുള്ള ചിത്രമാണ് പാപ്പൻ. ഇന്നേവരെ സുരേഷ് ഗോപി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായിട്ടുള്ളതാണ്. പാപ്പനിലൂടെ സുരേഷ് ഗോപി ഒരു മാസ് എൻട്രിയാണ് നടത്തിയിരിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. 18 ദിവസത്തിനുള്ളിലാണ് പാപ്പൻ അൻപത് കോടി ക്ലബ്ബിൽ ഇടം നേടിയത്. പാപ്പന്‍ സിനിമയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് വഴിയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.

റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പൻ സ്വന്തമാക്കി. അതേസമയം, ‘സായാഹ്ന വാര്‍ത്തകള്‍’ എന്ന ചിത്രമാണ് ​ഗോകുൽ സുരേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അരുണ്‍ ചന്ദുവാണ് ചിത്രത്തിൻ്റെ സംവിധായകൻ. ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍’ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘സായാഹ്ന വാര്‍ത്തകള്‍’. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഗോകുൽ സുരേഷ്. പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് താരപുത്രൻ. മുന്നേ മഹീന്ദ്രയുടെ ‘ഥാര്‍’ ഗോകുല്‍ വാങ്ങിയത് വാർത്തകളിൽ ശ്രദ്ധ നേടിയിരുന്നു. എക്സ്യുവി 700 ആണ് ഗോകുല്‍ ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. എക്‌സ്‌യുവി 700 എഎക്‌സ് 7 ഓള്‍വീല്‍ ഡ്രൈവ് 7 സീറ്റ് മോഡലിന്റെ എക്‌സ് ഷോറൂം വില 21.58 ലക്ഷം രൂപയാണ്. അഞ്ചു ഏഴും സീറ്റുകളുമായി പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെ എത്തുന്ന ഈ വാഹനത്തില്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷൻ എന്നീ സംവിധാനങ്ങളെല്ലാമുണ്ട്. എം സ്റ്റാലിയന്‍ രണ്ടു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 200 ബിഎച്ച്പി കരുത്തും 380 എന്‍എം വരെ ടോര്‍ക്കുമാണ് സൃഷ്ടിക്കുക. 2.2 ലീറ്റര്‍ എം ഹോക്ക് ഡീസല്‍ എന്‍ജിന് 182 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്.

ഗോകുലിന് വാഹനങ്ങളോടുള്ള ഭ്രമം പ്രേക്ഷകർക്ക് മുൻപേ മനസിലായതാണ്. മുൻപ് മഹീന്ദ്രയുടെ ഥാർ വാങ്ങിച്ചായിരുന്നു ഗോകുൽ സുരേഷ് വാഹനങ്ങളോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞത്. അച്ഛനെയും, മകനെയും ഒരേ സമയം പ്രേക്ഷകർക്ക് സ്‌ക്രീനിൽ കാണാൻ സാധിച്ച ആദ്യ ചിത്രമാണ് പാപ്പൻ. ഇതിനോടകം തന്നെ 40 കോടിയിലേറെ കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും പാപ്പന്‍ നേടിയെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

Articles You May Like

x