നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നൽകിയ മകൾ; എന്നാൽ സംഭവിച്ചത് മറ്റൊന്ന് മകളുടെ ഓർമകളിൽ നീറി കെ എസ് ചിത്ര നന്ദനയുടെ പിറന്നാളിന് താരം കുറിച്ചത്

മലയാള സിനിമയുടെ വാനമ്പാടി ‘ അങ്ങനെയാണ് ആരാധകർക്ക് ചിത്രയെ വിശേഷിപ്പിക്കാൻ ഇഷ്ടം. എപ്പോഴും പുഞ്ചിരിച്ച മുഖമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്.  മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളും ചിത്രയുടെ ശബ്ദത്തിൽ പിറന്നിട്ടുള്ളവയാണ്.  പ്രൊഫഷണൽ ജീവിതത്തിൽ ഒരുപാട്  സൗഭാഗ്യങ്ങൾ വാരിക്കൂട്ടിയ ചിത്രയുടെ പേഴ്സണൽ ജീവിതത്തിൽ ഒരു ദുഃഖം ഉണ്ടായി. ആറ്റുനോറ്റു കാത്തിരുന്ന കണ്മണിയെ ദൈവം തിരികെ വിളിച്ചു.

നന്ദന എന്നായിരുന്നു മകളുടെ പേര്, കാത്തിരിപ്പിനൊടുവിൽ ജനിച്ച മകൾ ഈ ലോകത്ത് നിന്ന് വിട പറഞ്ഞ ശേഷം ചിത്രയും മാനസികമായി ഒരുപാട്  തളർന്നിരുന്നു ആ സമയങ്ങളിൽ താരം ഷോകളും അതുപോലെതന്നെ വർക്കുകളും ഏറ്റെടുത്തില്ല. 2011 ലായിരുന്നു മകളുടെ മരണം സംഭവിച്ചത്. സിമ്മിങ് പൂളിൽ വീണാണ് മകൾ നന്ദന ഈ ലോകത്തോട് വിടപറഞ്ഞത്, ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മകളെ രക്ഷിക്കാൻ ആയിരുന്നില്ല. മകളുടെ മരണശേഷം ചിത്രയും മാധ്യമങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു.

ഇപ്പോഴിതാ മകളുടെ പിറന്നാൾദിനത്തിൽ ചിത്ര ഓർമകൾ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. മകളുടെ ഒരു ചിത്രം പങ്കു വച്ചു കൊണ്ടാണ് ജീവിതത്തിൽ നഷ്ടപ്പെട്ട  സൗഭാഗ്യത്തെ കുറിച്ച് ചിത്ര സോഷ്യൽമീഡിയയിൽ കുറിച്ചത് .ചിത്രയുടെ പോസ്റ്റിനു താഴെ നിരവധി പേരായിരുന്നു കമൻറുകളുമായി എത്തിയത്. പുഞ്ചിരിച് എല്ലാവർക്കും സ്നേഹം നൽകുന്ന  ചിത്രയുടെ ജീവിതത്തിൽ സംഭവിച്ച ഈ നഷ്ടം  ആർക്കും താങ്ങാൻ ആവുന്നത് ആയിരുന്നില്ലെന്ന് നിരവധി മലയാളികൾ കമൻറുകൾ നൽകുകയും ചെയ്തു.നിന്റെ ഓർമ ഞങ്ങളുടെ ജീവിതത്തിൽ എപ്പോഴും കാത്തുസൂക്ഷിക്കുന്ന നിധിയാണ്. വാക്കുകൾക്കുമപ്പുറം നീ ഞങ്ങളെ ഓരോരുത്തരും സ്നേഹിക്കപ്പെടുന്നു. നിന്നെ എത്രത്തോളം മിസ് ചെയ്യുന്നുണ്ടെന്നു പറയാൻ വാക്കുകൾ ഇല്ല . പിറന്നാളുമ്മകൾ നന്ദനാ എന്നാണ് ചിത്ര ചിത്രം പങ്കുവച്ചു കൊണ്ട്  കുറിച്ചത്.

അമ്മയാകാൻ ആയി ഒരുപാട് ചികിത്സകൾ ചെയ്തെങ്കിലും ആ ഭാഗ്യം വന്നത്  2002ലാണ്. കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും ലഭിച്ചത് ഒരു മകളെ ആയിരുന്നു. മരണ ശേഷം ഒരുപാട് നാളുകൾ കഴിഞ്ഞാണ് ചിത്ര പല അഭിമുഖങ്ങളിലും മകളെക്കുറിച്ച് തുറന്നു പറഞ്ഞത്, മകളുടെ വേർപാടിൽ കുടുംബം ഇപ്പോഴും മാനസികമായി തളർന്നിരിക്കുകയാണെന്നും അവളുടെ ഓർമ്മകളിലാണ് ജീവിക്കുന്നത് എന്നും താരം പറഞ്ഞിട്ടുണ്ട്.മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ,  തുടങ്ങിയ വിവിധ വിവിധ ഭാഷകളിലായി ഏകദേശം ഇരുപത്തി അയ്യായിരത്തിലധികം പാട്ടുകൾ ചിത്രയുടെ ശബ്ദത്തിൽ പിറന്നിട്ടുണ്ട് , മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും  താരം നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും  ചിത്രയ്ക്കാണ്.  2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചതും വാർത്തകളിൽ ഏറെ ഇടം നേടിയതാണ്. ഫഹദ് ഫാസിൽ നായകനായെത്തിയ മാലിക് എന്ന ചിത്രത്തിലെ മനോഹരഗാനം പാടി ചിത്ര ഈയടുത്ത് മലയാളികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Articles You May Like

x