കൊച്ചിൻ ഹനീഫയുടെ കുടുംബത്തെ ദിലീപ് സഹായിക്കുന്ന മാർഗങ്ങൾ കണ്ട് അത്ഭുതപെട്ടിട്ടുണ്ട് , തുറന്ന് പറഞ് ശാന്തിവിള ദിനേശ്

മലയാളസിനിമയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ നടനാണ് ദിലീപ്. ആരംഭത്തിൽ കോമഡി കഥാപാത്രങ്ങളിലൂടെയും, ചെറിയ വേഷങ്ങളിലൂടെയും കടന്ന് വന്ന് പിന്നീട് മുഖ്യധാരാ കഥാപാത്രങ്ങളിലേയ്ക്കും, നായകവേഷത്തിലേയ്ക്കുമുള്ള ദിലീപി ൻ്റെ വളർച്ച വേഗത്തിലായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടാണ് സിനിമരംഗത്ത് താൻ ഇന്ന് കാണുന്ന നിലയിലെത്തിയതെന്ന് ദിലീപ് മുൻപ് പറഞ്ഞിട്ടുണ്ട്. മലയാള സിനിമയുടെ ജനപ്രിയ നായകൻ എന്നായിരുന്നു ദിലീപിനെ വിശേഷിപ്പിച്ചിരുന്നത്.

എന്നാൽ പിന്നീട് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കേസിൽ ദിലീപ് ആരോപണവിധേയനായി തുടരുന്ന സാഹചര്യത്തിൽ സിനിമയിൽ നിന്നും വലിയ രീതിയിൽ ഇടവേളയെടുക്കുകയിരുന്നു. വിവാദങ്ങൾക്കിടയിലും ദിലീപ് ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം കേശു ഈ വീടിന്റെ നാഥനയിരുന്നു. നാദിർഷയുടെ സംവിധാനത്തിൽ പിറന്ന ചിത്രം പക്ക കുടുംബചിത്രമായിരുന്നു. വിവാദങ്ങളും, ദിലീപിന് നേരേയുള്ള കേസും സിനിമയെ സാരമായി തന്നെ ബാധിക്കുകയായിരുന്നു. വേണ്ട രീതിയിലൊരു പരിഗണനയോ, പ്രാധാന്യമോ സിനിമയ്ക്ക് ലഭിച്ചിരുന്നില്ല.

ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും സിനിമരംഗത്തേയ്ക്ക് ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ്.  ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയിലൂടെയാണ് ദിലീപ് തിരിച്ചെത്തുന്നത്. ദിലീപിനെ പിന്തുണച്ചുകൊണ്ട് സിനിമാരംഗത്തുനിന്ന് ചിലര്‍ ഈ അടുത്തിടെ രംഗത്തെത്തിയിരുന്നു. തുടക്കം മുതലേ ദിലീപിനെ അനുകൂലിച്ച് സംസാരിച്ച വ്യക്തിയായിരുന്നു ശാന്തിവിള ദിനേശ്. മുൻപ് ശാന്തിവിള ദിനേശ് ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിലീപ് കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സഹായിക്കുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

ദിലീപിൻ്റെ ‘ജാക്ക് ആന്‍ഡ് ഡാനിയേല്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് കൊച്ചിയില്‍ നടക്കുന്ന സമയത്ത് നടന്ന കാര്യങ്ങളാണ് സംവിധായകന്‍ പങ്കുവെച്ചത്. ‘ലൊക്കേഷനിലേക്ക് പോകാന്‍ ഒരു കാര്‍ വന്നിരുന്നു, ആ കാറില്‍ ഞാന്‍ ഇരിക്കുമ്പോള്‍ മുന്നിലുള്ള ഡ്രൈവര്‍ എന്നോട് പറഞ്ഞു ഞങ്ങള്‍ നേരിട്ട് കണ്ട കണ്‍കണ്ട ദൈവമാണ് സാര്‍ എന്ന്. അതുകേട്ടപ്പോള്‍ എനിക്ക് അതിശയമായി തോന്നി. സിനിമാരംഗത്ത് നിന്നും ഒരാള്‍ പോലും ദിലീപ് സാര്‍ ജയിലില്‍ ആയപ്പോള്‍ അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ വന്നിരുന്നില്ല, അപ്പോള്‍ അദ്ദേഹത്തിന് വേണ്ടി സംസാരിക്കാന്‍ വന്ന ആള്‍ സാര്‍ മാത്രമാണ് എന്ന് ആ ഡ്രൈവര്‍ പറഞ്ഞു.

ഈ കാര്‍ ദിലീപ് സാറിൻ്റെ കാറാണ്, അദ്ദേഹം ഈ കാര്‍ വാങ്ങിയത് തന്നെ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ സഹായിക്കാനാണ്, ഇ കാര്‍ ഓടികിട്ടുന്ന വരുമാനം മുടങ്ങാതെ ആ വീട്ടില്‍ ഞാന്‍ എത്തിയ് ക്കും, പക്ഷേ അദ്ദേഹം ജയിലില്‍ കിടന്നപ്പോള്‍ കാര്‍ ഓടിയതുമില്ല. ആ തുക അവര്‍ക്ക് ലഭിച്ചതുമില്ല” എന്ന കാര്യം അന്ന് ഡ്രൈവര്‍ പറഞ്ഞതായി ശാന്തി വിള ദിനേശ് സൂചിപ്പിച്ചു. ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ മൂന്ന് ലക്ഷം രൂപ മുടക്കി വണ്ടി പുതുക്കി പണിതുതന്നുവെന്നും ഇപ്പോള്‍ നടൻ്റെ കുടുംബത്തിന് ആ തുക കൊടുക്കാന്‍ കഴിയുന്നുണ്ടെന്നും ഡ്രൈവര്‍ പറഞ്ഞതായി ശാന്തിവിള ദിനേശ് പറയുകയുണ്ടായി. കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് മാത്രമല്ല, നിരവധി ആളുകൾക്ക് ഒരുപാട് കാര്യണ്യ പ്രവര്‍ത്തനങ്ങള്‍ ദിലീപ് ചെയ്യുന്നുണ്ടെന്നും ആ ചെറുപ്പക്കാരനായ ഡ്രൈവര്‍ തന്നോട് പറഞ്ഞതായി സംവിധായകന്‍ ശാന്തിവിള ദിനേശ് വ്യക്തമാക്കുന്നു.

 

Articles You May Like

x