നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു ; ചെന്നൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, ഞെട്ടലോടെ സിനിമ ലോകം

പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചു. (69) വയസായിരുന്നു അദ്ദേഹത്തിന്. 1952 – ൽ തിരുവനന്തപുരത്തെ ഒരു സമ്പന്ന കുടുംബത്തിലാണ്‌ പ്രതാപ് പോത്തൻ്റെ ജനനം. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്നു അദ്ദേഹം. പ്രതാപൻ്റെ അഭിനയത്തിലെ പ്രാവീണ്യം മനസിലാക്കിയ ഭരതൻ‌ തൻ്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. ചെന്നൈയിലെ ഫ്ലാറ്റിൽ വെച്ചാണ് മരിച്ചത്. രാവിലെ വീട്ടു ജോലിക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ചായയുമായി വന്നപ്പോൾ മരിച്ചു കിടക്കുകയായിരുന്നു. ഹൃദയാഘാതമെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മരണസമയത്ത് മകൾ ഗയയും അദ്ദേഹത്തിനൊപ്പം ഫ്ലാറ്റിൽ ഉണ്ടായിരുന്നു.

തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി വ്യത്യസ്ത ഭാഷകളിലായി നൂറിലേറേ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ വേഷമിട്ടുണ്ട്. നടൻ എന്നതിന് പുറമേ സംവിധായകൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗില്‍ ചൈതന്യ എന്ന ചിത്രവും, തമിഴില്‍ ജീവ, വെറ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളും ഉൾപ്പടെ 12 ചിത്രങ്ങൾ പ്രതാപ് പോത്തൻ്റെ സംവിധാനത്തിൽ പിറന്നവയാണ്.

നെഞ്ചെത്തെ കിള്ളാതെ, പന്നീര്‍ പുഷ്പങ്ങള്‍, വരുമയിന്‍ നിറം ശിവപ്പു എന്നീ തമിഴ് സിനിമകളിലെ പ്രതാപ് പോത്തൻ്റെ അഭിനയം ഏറെ ശ്രദ്ധ നേടി. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത വരുമയിന്‍ നിറം ശിവപ്പു എന്ന ചിത്രത്തിലെഅദ്ദേഹത്തിൻ്റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്.

മോഹന്‍ലാലിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ബറോസാണ് അവസാനമായി പ്രതാപ് പോത്തൻ അഭിനയിച്ച ചിത്രം. തകര, ചാമരം തുടങ്ങിയ സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. . ഭരതൻ്റെ ‘ആരവം’ എന്ന സിനിമയിലൂടെയാണ് സിനിമരംഗത്തേയ്ക്കുള്ള പ്രവേശനം. പിന്നീട്‌ ഭരതൻ സംവിധാനം ചെയ്ത നിരവധി ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു . മലയാളത്തില്‍ മൂന്ന് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. 1997 -ലാണ് ‘യാത്രമൊഴി’ സംവിധാനം ചെയ്തത്. മോഹന്‍ലാലും ശിവാജി ഗണേശനുമായിരുന്നു സിനിമയിൽ കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്. 1985-ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചത്. എന്നാൽ അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെയാണ് 1990-ൽ വിവാഹം കഴിച്ചത്..

Articles You May Like

x