“അഭിനയ ജീവിതത്തിനിടയിൽ തന്നെ ഏറ്റവും വിഷമിച്ചിപ്പ സംഭവം ലൊക്കേഷനിൽവെച്ച് നടന്ന ആ കാര്യമാണ്” : മലയാളികളുടെ പ്രിയ താരം നടൻ ‘ശരത്ദാസ്’ മനസ് തുറക്കുന്നു

ടെലിവിഷൻ പരിപാടികളിലൂടെയും, സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതനായ നടനാണ് ‘ശരത്ദാസ്’. ‘ശ്രീ മഹാഭാഗവതം’ എന്ന പരമ്പരയിലെ ‘ശ്രീകൃഷ്ണൻ്റെ’ വേഷത്തിലൂടെയാണ് ശരത് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതും, ഇഷ്ടം നേടുന്നതും.  25 വർഷത്തിലധികമായി സിനിമ – സീരിയൽ രംഗത്ത് സജീവമായ വ്യക്തിയാണ് ശരത്. ഇപ്പോൾ ‘ദയ’ എന്ന സീരിയലിലും  ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനയം മാത്രമല്ല ഡബ്ബിങ്ങ് മേഖലയിലും ഒരു കൈ നോക്കുവാൻ ഈ താരത്തിന് സാധിച്ചു. പലപ്പോഴും സൗമ്യനായ കഥപാത്രത്തെയാണ് ശരത്ത് അവതരിപ്പിക്കാറുളളത്. ഭാവങ്ങൾ മിന്നി മറയുന്ന ആ മുഖത്ത് ഏത് കഥാപാത്രങ്ങളും ഭംഗിയായി വഴങ്ങും.

അഭിനയ ജീവിതത്തോടൊപ്പം തന്നെ കുടുംബജീവിതത്തിനും അത്രമാത്രം പ്രാധാന്യം നൽകുന്ന വ്യക്തിയെന്ന നിലയിൽ ഒരുപാട് ദിവസം കുടുംബത്തെ പിരിഞ്ഞിരിക്കുവാൻ തനിയ്ക്ക് ബുദ്ധിമുട്ടാണെന്ന് ശരത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രേക്ഷകർ ഇദ്ദേഹത്തെ മിനിസ്ക്രീനിൽ കാണുന്ന കാലം തൊട്ടേ അന്നും ഇന്നും രൂപത്തിൽ വലിയ മാറ്റം ഇല്ലാത്തതുകൊണ്ട് ‘മിനിസ്ക്രീനിലെ കുഞ്ചാക്കോ ബോബൻ’ എന്നാണ് ശരത്തിനെ വിശേഷിപ്പിക്കാറുള്ളത്. മധുരനൊമ്പരക്കാറ്റ്, എന്ന് സ്വന്തം ജാനകി കുട്ടി, ദേവദൂതൻ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗാനങ്ങൾ ആലപിക്കുവാനുള്ള അവസരവും ശരത്തിന് ലഭിച്ചു. അഭിനേതാവ് എന്ന നിലയിലും ഗായകൻ എന്ന നിലയിലും ശ്രദ്ധ നേടുവാൻ ഇത് ശരത്തിനെ സഹായിച്ചു. അച്ഛനോടൊപ്പമാണ് ശരത്ത് ആദ്യമായി സിനിമയിലേക്ക് പ്രവേശിക്കുന്നത്.

‘സ്വാഹം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേയ്ക്ക് ആദ്യമായി ശരത് ചുവടുവെക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ അഭിനയ ജീവിതത്തിൽ മുന്നോട്ടു പോകുമ്പോൾ തനിയ്ക്ക് ഈ മേഖലയിൽ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധിഘട്ടങ്ങളെ ക്കുറിച്ചും, വിഷമകരമായ സംഭവങ്ങളെക്കുറിച്ചും ശരത്ത് തന്നെ സൂചിപ്പിക്കുന്നുണ്ട്. “തന്നെ നായകനാക്കി ഒരു സിനിമ തീരുമാനിച്ചെന്നും എന്നാൽ താൻ ലൊക്കേഷനിൽ എത്തിയപ്പോൾ ആ കഥാപാത്രം മറ്റൊരാൾ അവതരിപ്പിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നായിരുന്നു” ശരത് പറഞ്ഞത്. പത്രം, മോളി ആന്റി റോക്സ് തുടങ്ങിയ സിനിമകളിലെ ശരത് അവതരിപ്പിച്ച കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്.

അഭിനയരംഗത്ത് സജീവമായി നിൽക്കുന്ന സമയത്തായിരുന്നു ശരത്തിൻ്റെ വിവാഹം. 2006 – ലാണ് താരം വിവാഹിതനാകുന്നത്. തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ ഓഡിയോളജിസ്റ്റായ ആയ മഞ്ജുവിനെയാണ് ശരത് വിവാഹം ചെയ്തത്. രണ്ടു പെൺകുട്ടികളാണ് ശരത്തിനുള്ളത്. വേദ,ധ്യാന എന്നിങ്ങനെയാണ് മക്കളുടെ പേര്. അഭിനയത്തെ പോലെ തന്നെ യാത്രയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്നയാളാണ് ശരത്. അതുകൊണ്ട് ഇടവേളകൾ കിട്ടുന്ന സമയത്തെല്ലാം കുടുംബത്തോടൊപ്പം അദ്ദേഹം യാത്ര ചെയ്യാൻ സമയം കണ്ടെത്താറുണ്ട്. യാത്ര ചെയ്യുന്നതിൻ്റെ ചിത്രങ്ങളും, വീഡിയോകളെല്ലാം താരം തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെക്കാറുണ്ട്.

അഭിനയജീവിതത്തിലായാലും, വ്യക്തി ജീവിതത്തിലായാലും തനിയ്ക്ക് എല്ലാ കാര്യങ്ങളിലും ധൈര്യവും, പിന്തുണയും നൽകുന്നത് ഭാര്യ മഞ്ജുവാണെന്നും, സീരിയലുകളിലും മറ്റു നായികമാർക്കൊപ്പം അടുത്ത് ഇടപഴകി അഭിനയിക്കുന്നത് കാണുമ്പോൾ മഞ്ജുവിന് ഇന്നേവരെ അതൊരു ബുദ്ധിമുട്ടായി തോന്നിയിട്ടില്ലെന്നും അഭിനയത്തെ അഭിനയമായും, ജീവിതത്തെ ജീവിതമായും കാണാൻ തിരിച്ചറിവുള്ള വ്യക്തിയാണ് തൻ്റെ ഭാര്യയെന്നാണ്  അദ്ദേഹം പറയുന്നത്.

Articles You May Like

x