ഉപരി പഠനത്തിന് പണമില്ല, സിവിൽ സർവീസ് ഓഫീസർ ആകാൻ ആഗ്രഹം; ജില്ലാ ടോപ്പർ ആയ പെൺകുട്ടി തുടർ പഠനത്തിന് പണം കണ്ടെത്തുന്നത് കൂലിപ്പണിക്ക് പോയി

വിദ്യാഭ്യാസം എന്നത് ഇന്നത്തെ കാലത്ത് അടിസ്ഥാനപരമായി എല്ലാവർക്കും വേണ്ട ഒരു ഘടകമായി മാറിയിരിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും മത്സരിച്ച പഠിക്കുമ്പോൾ തന്നെ പലർക്കും വിദ്യ അഭ്യസിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നില്ല എന്നതും ഒരു തരത്തിൽ വിഷമം ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. നിരവധി കുട്ടികളാണ് വിദ്യാഭ്യാസം ആവശ്യമായി ലഭിക്കാത്തതിന്റെ പേരിൽ കൂലിപ്പണി ഉൾപ്പെടെയുള്ളവ ചെയ്ത് കുടുംബം പോറ്റാൻ തയ്യാറാക്കുന്നത്. പല കുട്ടികളും ഉന്നത മാർഗും ഉന്നത വിജയവും കരസ്ഥമാക്കിയതിനുശേഷം ആയിരിക്കും തുടർപഠനത്തിന് ആവശ്യത്തിനായി കൂലിപ്പണിയും ക്വാറിയിലെ പണിക്കും മറ്റും പോകുന്നത്. ഇപ്പോൾ പ്ലസ് ടുവിന്റെ റിസൾട്ട് വന്നപ്പോൾ അത്തരത്തിൽ ഒരു പെൺകുട്ടി മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്.

പരീക്ഷയിൽ ജില്ലയിലെ ടോപ്പർ ആയി ജയിച്ച പെൺകുട്ടിയാണ് തുടർപഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി ദിവസക്കൂലിക്ക് ജോലി ചെയ്യാൻ തയ്യാറായിരിക്കുന്നത്. ഒഡീഷ്യയിലെ മൽകണ്ടി ജില്ലയിലെ ബോണ്ട ആദിവാസി വിഭാഗത്തിൽപ്പെടുന്ന കരാമാ മുദുലി എന്ന പെൺകുട്ടിയാണ് ഹയർ സെക്കൻഡറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ഒന്നാമത് എത്തി ചരിത്രം കുറിച്ചത്. ഓഡിഷ മുഖ്യമന്ത്രി അടക്കം അഭിനന്ദന സന്ദേശം അയച്ചെങ്കിലും അവളുടെ വിജയത്തിന് ശേഷം നടന്ന കാര്യങ്ങൾ ആരും അറിയാൻ കൂട്ടാക്കിയില്ല. അവളെ വൻവിജയം തേടി എത്തുകയും എല്ലാവരും അവളുടെ വിജയം സന്തോഷപൂർവ്വം ആഘോഷിക്കുകയും ചെയ്തു.കൂലിപ്പണി തൊഴിലാളികളായ മാതാപിതാക്കൾക്ക് തന്റെ വിദ്യാഭ്യാസ ചെലവ് മുന്നോട്ടുകൊണ്ടുപോകുവാൻ കഴിയില്ലെന്ന് കരാമ മനസ്സിലാക്കിയിരുന്നു.

82.66% ഹയർ സെക്കൻഡറി പരീക്ഷയിൽ നേടിയെങ്കിലും തുടർപഠനത്തിന് പണം കണ്ടെത്താൻ കരാമയ്ക്കോ മാതാപിതാക്കൾക്കോ കഴിയുമായിരുന്നില്ല. ഭുവനേശ്വരിലെ രമാദേവി വിമൻസ് യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ വിദ്യാർഥിനിയായ കരാമ തന്റെ തുടർ പഠനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടി ഒഴിവ് ദിവസങ്ങളിൽ കഷ്ടപ്പാടും ചൂടും വകവയ്ക്കാതെ തെരുവിയിലേക്ക് പണിക്കിറങ്ങിയിരിക്കുകയാണ്. പ്ലസ്ടു ഫലം വന്ന ശേഷം സ്വപ്നസാക്ഷാത്കരിക്കാൻ എന്നെ സഹായിക്കാൻ വേണ്ടി മൈരാ ചാരിറ്റബിൾ ട്രസ്റ്റ് മുന്നോട്ട് വന്നിരുന്നു. അവർ തന്നെയാണ് എന്നെ രമാദേവി സർവ്വകലാശാലയിൽ ചേർത്തത്. എന്നാൽ എൻറെ കുടുംബം വളരെ ദരിദ്രമായതിനാൽ വിദ്യാഭ്യാസ ചെലവ് വഹിക്കുക എന്നത് തികച്ചും ബുദ്ധിമുട്ടുള്ള കാര്യമാണ്. മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാനിപ്പോൾ കൂലിപ്പണിക്ക് പോവുകയാണെന്നാണ് കരാമ മാധ്യമങ്ങളോട് പറഞ്ഞത്. ദിവസം 200 രൂപ കൂലിക്ക് ഇറങ്ങിയ കരാമയ്ക്ക് ഒരു സിവിൽ സർവീസ് ഓഫീസർ ആവുക എന്ന ലക്ഷ്യവുമായി ആണ് മുന്നോട്ട് ഉള്ള യാത്ര നടത്തുന്നത്.

Articles You May Like

x