ആരു പറഞ്ഞു മരിച്ചെന്ന്? ജനനായകൻ ഇനിയും ജീവിക്കും ഹസനിലൂടെ

ജനനായകൻ എന്ന പേര് അക്ഷരം തെറ്റാതെ വിളിക്കാൻ എല്ലാവർക്കും കഴിയുന്ന നേതാവാണ് ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തെളിയിക്കപ്പെട്ട കാര്യമായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പുതുപ്പള്ളി വലിയ പള്ളിയിൽ വൈദികന്മാരുടെ കബറടക്കത്തിന് സമീപമായി അന്ത്യവിശ്രമം കൊള്ളുവാൻ ഉമ്മൻചാണ്ടി പുറപ്പെട്ടപ്പോൾ പോലും അദ്ദേഹത്തിനെ ചുറ്റിപ്പറ്റി എന്നും കാണാറുള്ള ആ വലിയ ജനക്കൂട്ടം കൂടെ തന്നെയുണ്ടായിരുന്നു. രാത്രി ഒരുപോള കണ്ണടയ്ക്കാതെ വെള്ളവും ആഹാരവുംവേണ്ടെന്ന് വെച്ച് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒന്ന് കാണുവാൻ പുതുപ്പള്ളിയുടെ പള്ളിയങ്കണത്തിൽ എത്തിയത് ലക്ഷക്കണക്കിന് ആളുകൾ ആയിരുന്നു. പള്ളിയിലെ പ്രാർത്ഥനകളും അന്ത്യ ശുശ്രൂഷയും കഴിഞ്ഞ് അദ്ദേഹത്തെ ശ്മശാനത്തിലേക്ക് എടുത്തപ്പോൾ പോലും ആ ജനകൂട്ടത്തിന് യാതൊരു കുറവും സംഭവിച്ചിരുന്നില്ല

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച അദ്ദേഹത്തിൻറെ മൃതദേഹം ഇന്നലെ കോട്ടയം പുതുപ്പള്ളിയിൽ എത്തുന്നത് വരെ വലിയ ജനസാഗരം തന്നെയായിരുന്നു ഒപ്പം ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒന്ന് കാണുവാൻ റോഡരികിൽ കാത്തു നിന്നവർ പലരും മണിക്കൂറുകളോളം എല്ലാം മറന്ന് നിന്നു. ഇല്ല ഇല്ല മരിക്കുന്നില്ല എന്ന് അദ്ദേഹത്തെ അവസാനമായി കാണാൻ വന്നവർ ഒന്നാകെ പറഞ്ഞപ്പോൾ ഇപ്പോൾ ആ സത്യം കൂടുതൽ ഉറപ്പിക്കപ്പെടുകയാണ്. ഉമ്മൻചാണ്ടി എന്ന് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയും ജീവിക്കും ഹസൻ എന്ന വ്യക്തിയിലൂടെ. ഉമ്മൻചാണ്ടിയുടെ അതേ രൂപസാദൃശ്യമുള്ള ഹസ്സൻ എന്ന യുഎഇക്കാരൻ വർഷങ്ങൾക്കു മുൻപ് തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.ഉമ്മൻചാണ്ടിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ സൗദിയിൽ ഉള്ളവർ അധികം പേരും ആദ്യം ഓർത്തത് ഹസൻ എന്ന ഉമ്മൻചാണ്ടിയുടെ അപരനെ തന്നെയാണ്.

തെക്കുപടിഞ്ഞാറൻ സൗദിയിലെ ജീസാൻ സ്വദേശിയായ ഹസൻ അസീരിയ മരണവാർത്ത അറിയിക്കാൻ ചില മലയാളികൾ മുൻകൈയെടുത്തെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിവരം. 2015ലാണ് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുമായി അത്ഭുതപ്പെടുത്തുന്ന രൂപസാദൃശ്യമുള്ള ഹസൻ അസീരിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. തൻറെ അതേ രൂപത്തിലുള്ള ഉമ്മൻചാണ്ടിയുടെ ചിത്രം കണ്ട് ഹസ്സൻ ആദ്യം അമ്പരന്നുപോയി. വൈകാതെ കേരളത്തിൽ പോയി ഉമ്മൻചാണ്ടിയെ നേരിട്ട് കാണുമെന്ന് അന്ന് തനിക്ക് പരിചയമുള്ള മലയാളികളോട് അദ്ദേഹം പറയുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹം കേരളത്തിൽ പോയോ ഉമ്മൻചാണ്ടിയെ കണ്ടോ എന്നതിനൊന്നും ഇതുവരെ സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല. ഒരുതരത്തിൽ പറഞ്ഞാൽ പിന്നീട് മലയാളികൾ അദ്ദേഹത്തെ കണ്ടിട്ടില്ല എന്ന് വേണം പറയാൻ. എന്നിരുന്നാൽ പോലും തങ്ങളുടെ പ്രിയ നേതാവ് അദ്ദേഹത്തിൻറെ അപരനിലൂടെ ജീവിക്കുന്നു എന്നോർക്കുമ്പോൾ പ്രിയപ്പെട്ടവർക്ക് സന്തോഷം ഏറെയാണ്.

Articles You May Like

x