ദയവായി എനിക്ക് വെള്ളം തരൂ, ഞാൻ മരിച്ചിട്ടില്ല.. ജീവിച്ചിരിപ്പുണ്ട്; മൃതദേഹങ്ങൾക്ക് ഇടയിലൂടെ നടന്ന രക്ഷാപ്രവർത്തകന്റെ കാൽ പിടിച്ച് റോബിൻ പറഞ്ഞു: അപകടം നടന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും ഒഡീഷ്യയിൽ നിന്ന് പുറത്തുവരുന്നത് കരളലിയിപ്പിക്കുന്ന സംഭവങ്ങൾ

കഴിഞ്ഞദിവസം ഒഡീഷയിലെ ബാലാസോർ ട്രെയിൻ ദുരന്തം സംഭവിച്ചത് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. ജീവിതത്തിൽ പല പ്രതീക്ഷകളും ബാക്കി വെച്ചാണ് പലരും ലോകത്തോട് വിട പറഞ്ഞത്. അടുത്തകാലത്ത് ഉണ്ടായതിൽ ഏറ്റവും വലിയ ട്രെയിൻ അപകടം എന്ന് തന്നെയാണ് ഒഡീഷ്യയിലെ ദുരന്തത്തെ പലരും വിശേഷിപ്പിച്ചത്. ആ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്ന് രാജ്യം ഇതുവരെ കരകയറിയിട്ടില്ല. ദുരന്തത്തിൽ 278 പേർക്കാണ് ജീവൻ നഷ്ടമായത്. 1600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 101 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യം മുഴുവൻ വേദനയിൽ നിറങ്ങുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചുവന്ന റോബിൻ നെയ്യ എന്ന യുവാവ് പ്രതീക്ഷയായി മാറുകയാണ്

മരിച്ചെന്നു കരുതി റോബിന്റെ മൃതദേഹം ബാലസോറിലെ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റിയപ്പോഴാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നൂറുകണക്കിന് മൃതദേഹങ്ങൾക്കിടയിൽ റോബിൻ ജീവനോടെ കിടക്കുകയാണെന്ന് തിരിച്ചറിയാൻ വളരെയധികം വൈകിയിരുന്നു. ഒടുവിൽ സ്കൂൾ മുറിയിലെ മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ പുറത്തെടുത്തപ്പോൾ ഞെട്ടിക്കുന്ന സംഭവമായിരുന്നു അരങ്ങേറിയത്. അതികഠിനമായ വേദനയിൽ സ്വന്തം ജീവനുവേണ്ടി പിടിച്ചുനിന്ന റോബിൻ മൃതദേഹങ്ങൾക്കിടയിലൂടെ നടന്നുപോയ ഒരു രക്ഷാപ്രവർത്തകന്റെ കാലിൽ പിടിക്കുകയായിരുന്നു. ഞാൻ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് ദയവായി എനിക്ക് അല്പം വെള്ളം തരു. നിശബ്ദമായ ഞരക്കളോട് രക്ഷാപ്രവർത്തകരോട് പറഞ്ഞു.

ആദ്യം ദേഷ്യപ്പെട്ടെങ്കിലും രക്ഷാപ്രവർത്തകർ ഉടൻ ഉണർന്ന് കൂടുതൽ ആളുകൾ വന്ന് റോബിനെ ആശുപത്രിയിൽ എത്തിച്ചു. പശ്ചിമബംഗാളിലെ നോർത്ത് 24 ഫർഹാനസിലെ ചർണേകരി ഗ്രാമവാസിയായ റോബിന് അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ടെങ്കിലും ജീവൻ വീണ്ടെടുക്കാൻ ആയി. റോബിനും നൈയയും ഗ്രാമത്തിൽ നിന്നുള്ള മറ്റ് ഏഴുപേരും ജോലി തേടി ഹവറയിൽ നിന്ന് ആന്ധ്രപ്രദേശിലേക്ക് കോറാമാണ്ടൽ എക്സ്പ്രസിൽ യാത്ര ചെയ്യുകയാണ് അപകടം സംഭവിച്ചത്. രണ്ടു കാലുകളും നഷ്ടപ്പെട്ട റോബിൻ ഗുരുതരാവസ്ഥയിൽ മെതിപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. റോബിന്റെ ആറ് സുഹൃത്തുക്കളെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല എന്നതും വേദന ഉളവാക്കുന്ന കാര്യമാണ്. അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് മമതാപാനർജി ധനസഹായം വാഗ്ദാനം ചെയ്യുകയും അത് പ്രാവർത്തികമാക്കുന്നതിൽ പരാജയം ഉണ്ടായി എന്നും ആരോപണം ഒരു കോണിൽ ഉയരുന്നുണ്ട്. എന്തുതന്നെയായാലും ജീവിതത്തിൽ തിരിച്ചുവരാൻ റോബിന് കഴിയട്ടെ എന്നാണ് ആളുകൾ പ്രാർത്ഥിക്കുന്നത്.

Articles You May Like

x