“ജയിലിൽ അവന്റെ സെല്ലിൽ 6 വയസുകാരി മകൾ നക്ഷത്രയുടെ ഫോട്ടോ വെക്കണം , അതിൽ കൂടുതൽ ശിക്ഷ അവന് ലഭിക്കാനില്ല”

കഴിഞ്ഞദിവസം നാടിനെ നടുക്കിയ ഒരു മരണമാണ് നടന്നത്. ആറ് വയസ്സുകാരിയായ നക്ഷത്രയെ സ്വന്തം അച്ഛൻ തന്നെ കൊ, ല, പ്പെ, ടുത്തിയത് വല്ലാത്തൊരു വാർത്തയായി ആയിരുന്നു. ഇത് കേരളക്കരയെ മുഴുവൻ ഞെട്ടിച്ചിരുന്നത്. അമിതമായ ലഹരി ഉപയോഗത്തിന്റെ പരിണിതഫലം എന്നോളം ആയിരുന്നു സ്വന്തം കുഞ്ഞിനെ ഇല്ലാതെയാക്കാൻ ഈ അച്ഛൻ തീരുമാനിച്ചത്. ഇയാളെ വധശിക്ഷയ്ക്ക് വിധിക്കണമെന്ന് ആയിരുന്നു സോഷ്യൽ മീഡിയ ഒന്നാകെ പറഞ്ഞത്. ഇപ്പോഴിതാ ശ്രീ മഹേഷിന് തക്ക ശിക്ഷ നൽകണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറയുന്നത്. ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ സ്വന്തം മകളുടെ ചിത്രങ്ങൾ വയ്ക്കണമെന്നും അത് കണ്ടു വേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ എന്നും അഭിലാഷ് പറയുന്നു.

പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം അച്ഛന്മാരുടെ എപ്പോഴും അവർക്ക് ഇഷ്ടം കൂടുതലായിരിക്കും. അവരുടെ കണ്ണ് നിറഞ്ഞാൽ അച്ഛന് സഹിക്കാൻ പറ്റില്ല. ഉറപ്പിച്ചു പറയാൻ കാരണം എനിക്ക് രണ്ട് പെൺകുട്ടികളാണ് എന്നതാണ്. ഇന്ന് കേട്ട ഈ വാർത്ത വല്ലാതെ വേദനിപ്പിച്ചു. അച്ഛൻ സർപ്രൈസ് തരാം എന്ന് പറഞ്ഞപ്പോൾ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛൻ കയ്യിൽ വച്ച് തരാൻ പോകുന്ന സമ്മാനമായിരുന്നു. പിന്നിൽ നിന്നും കോടാലിക്ക് വെട്ടി മരണം സമ്മാനിച്ച അച്ഛനോട് അവൾക്ക് ഒരിക്കലും ദേഷ്യം കാണില്ല. കാരണം ആരു പറഞ്ഞാലും അവൾ വിശ്വസിക്കില്ല അച്ഛൻ അവളെ കൊന്നു എന്ന്. നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു.

ജയിലിൽ അയാളെ താമസിപ്പിക്കുന്ന മുറിയിൽ ആ കുട്ടിയുടെ ചിത്രങ്ങൾ വയ്ക്കണം. അത് കണ്ടുവേണം ഇനിയുള്ള കാലം അയാൾ ജീവിക്കാൻ. അതിലും വലിയൊരു ശിക്ഷ അവന് കിട്ടാനില്ല. അഭിലാഷ് പിള്ള പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് നക്ഷത്ര കൊല്ലപ്പെടുന്നത്. നക്ഷത്രയുടെ നിലവിളി കേട്ടാണ് സമീപത്തുള്ള മകളുടെ വീട്ടിൽ താമസിക്കുന്ന ശ്രീ മഹേഷിന്റെ അമ്മയായ സുനന്ദ ഓടിയെത്തുന്നത്. വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെ ആണ് അമ്മ കാണുന്നത്. നിലവിളിച്ച് പുറത്തേക്ക് വന്ന അമ്മയെ ശ്രീമഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കും തലയ്ക്കും ആണ് പരുക്ക്.

തൻറെ സുഖജീവിത ദിനം മകൾ ഒരു തടസ്സം ആകുമെന്ന് ചിന്തയായിരുന്നു ശ്രീ മഹേഷ് നക്ഷത്രയെ കൊലപ്പെടുത്താൻ കാരണം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ഇതിനിടയിൽ ശ്രീ മഹേഷ് മാവേലിക്കര സ്പെഷൽ ജയിലിൽ വച്ച് കഴുത്ത് മുറിച്ച് ഒരു ആ, ത്മ, ഹ, ത്യാ ശ്രമവും നടത്തിയിരുന്നു. ആദ്യ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കേണ്ട അവസ്ഥയായിരുന്നു. ആരോഗ്യസ്ഥിതി മോശമായതോടെയാണ് രാത്രി അടിയന്തര ശാസ്ത്രക്രിയേയ്ക്ക്‌ വിധേയനാക്കുന്നത്. അപകടനില ഇതുവരെയും തരണം ചെയ്തിട്ടില്ല എന്നാണ് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പറയുന്നത്.

Articles You May Like

x