ജാതിയോ മതമോ അല്ല മനുഷ്യനാണ് ഇവിടെ പ്രധാനം, ഏതു മതത്തിൽപ്പെട്ട ആളു മരിച്ചാലും മരണവിവരം വിളിച്ചൊതുന്ന മുസ്ലിം പള്ളി, വരുംതലമുറയ്ക്ക് ഇതൊരു മാതൃകയാകട്ടെ എന്ന് സോഷ്യൽ മീഡിയ

സാധാരണ മരണം നടന്നാൽ ക്രിസ്ത്യൻ, മുസ്ലീം വിഭാഗത്തിൽപ്പെട്ട ആളുകളാണ് എങ്കിൽ പള്ളിയിൽ നിന്ന് വിളിച്ച് അറിയിക്കുന്ന ഒരു പതിവുണ്ട്. ക്രിസ്ത്യാനികൾക്ക് ക്രിസ്ത്യൻ പള്ളിയിൽ മരണമണി മുഴക്കിയും മുസ്ലീങ്ങൾക്ക് മഹലിൽ നിന്ന് വിളിച്ചു പറഞ്ഞുമാണ് മരണവിവരും മറ്റുള്ളവരെ അറിയിക്കുന്നത്. എന്നാൽ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസൽമാനോ ആരായാലും ഒരുപോലെ മരണ വിവരം ഒരു മഹൽ വിളിച്ചോതുകയാണ്. മതസൗഹാർദ്ദത്തിന്റെ പ്രതീകമാകുന്ന മഹൽ ഇപ്പോൾ മാധ്യമങ്ങളുടെ വാർത്താപ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്.മുസ്ലീങ്ങൾ മരണപ്പെട്ടാൽ അത് ഏതു മഹലിലാണോ അവിടെനിന്ന് വിളിച്ചറിയിക്കുന്നത് പതിവാണ്. എന്നാൽ ഏതു മതത്തിൽ പെട്ടയാൾ മരിച്ചാലും അയാളുടെ പേരും വീട്ടുപേരും സംസ്കാര സ്ഥലവും സമയവും എല്ലാം വിളിച്ചറിയിക്കുന്ന ഒരു പള്ളി കേരളത്തിൽ സ്ഥിതി ചെയ്യുന്നു

മൂവാറ്റുപുഴയിലാണ് വിശേഷപ്പെട്ട ആ പള്ളി സ്ഥിതി ചെയ്യുന്നത്. ജാതിക്കോ മതത്തിനോ പ്രാധാന്യം നൽകാതെ മനുഷ്യബന്ധത്തിന് മാത്രം പ്രാധാന്യം നൽകുന്ന പേഴക്കാപ്പിള്ളി തട്ടിപ്പറമ്പ് മുസ്ലിം ജമാ അത്ത് പള്ളി അവിടുത്തെ മിനാരത്തിലെ ഉച്ചഭാഷിണിയിൽ ഇതര മതസ്ഥർ മരിച്ച വാർത്തകളും അറിയിക്കുന്നു. മരിച്ച ആളുടെ ബന്ധുക്കളോ ഉത്തരവാദിത്തപ്പെട്ടവരോ പള്ളിയിൽ വന്ന് വിവരങ്ങൾ എഴുതി നൽകിയാൽ മതിയാകും.സലാം തട്ടിയേക്കൽ പ്രസിഡണ്ടായിരുന്ന രണ്ടുമാസം മുമ്പ് സ്ഥാനമൊഴിഞ്ഞ ഭരണസമിതിയാണ് എല്ലാ മതസ്ഥരുടെയും മരണവിവരം പള്ളിയിൽനിന്ന് അറിയിക്കണം എന്ന ആശയത്തിന് അനുമതി നൽകിയത്. തുടർന്ന് ജമാഅത്ത് പ്രസിഡൻറ് അബ്ദുൽ കബീർ, സെക്രട്ടറി അനസ് വാഴച്ചാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി ഭരണസമിതി കഴിഞ്ഞ പൊതുയോഗത്തിലാണ് വിപ്ലവകരമായ തീരുമാനത്തിന് കൊടി വീശിയത്

പള്ളി ഭരണസമിതിയുടെ പുതിയ തീരുമാനത്തെ ഇരുകൈകളും നീട്ടി വിശ്വാസികളും മറ്റു സമുദായ അംഗങ്ങളും സ്വീകരിക്കുകയുണ്ടായി. മാനവിക ഐക്യവും മാറ്റി നിർത്തലിൽ നിന്നുള്ള മോചനവും ആണ് ഏറ്റവും പ്രധാനം എന്നും ലോകത്ത് എല്ലാവരുടെയും സങ്കടങ്ങൾ ഒന്നാണെന്നുള്ള സന്ദേശമാണിത് എന്നും അബ്ദുൽ കബീർ കൂട്ടിച്ചേർക്കുകയുണ്ടായി. ഇന്ന് ജാതിയുടെയും മതത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്നവർക്കുള്ള മാതൃകയാണ് ഇത്തരത്തിലുള്ള പ്രവർത്തിയെന്നാണ് പള്ളിയുടെ പ്രവർത്തനത്തിന് താഴെ വരുന്ന ആളുകളുടെ അഭിപ്രായം. നിരവധി പേരാണ് ഇതിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്. എന്തുതന്നെയായാലും ഈ വിചിത്രമായ ആചാരം മറ്റുള്ളവർക്ക് മാതൃകയാകട്ടെ എന്ന് തന്നെയാണ് എല്ലാവരും ആശംസിക്കുന്നത്.

Articles You May Like

x