നടി വാണി വിശ്വനാഥിനും നടൻ ബാബുരാജിനെതിരെയും പോലീസ് കേസ്; ഒടുവിൽ തുറന്നടിച്ച് ബാബുരാജ് രംഗത്ത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ

സിനിമാതാരങ്ങളായ ബാബുരാജിനും, വാണി വിശ്വനാഥിനുമെതിരെ തൃശൂർ സ്വദേശിയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത വാർത്തയാണ് ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. സിനിമാ നിർമാണത്തിനെന്ന തരത്തിൽ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നൽകിയില്ലെന്ന് ആരോപിച്ചാണ് തിരുവിലാമല സ്വദേശി റിയാസ് ഇരുവർക്കും നേരേ പരാതി നൽകിയത്. ഒറ്റപ്പാലം പോലീസാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ വിഷയവുമായി ബന്ധപ്പെട്ട് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വിശദീകരണം നൽകി രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാബുരാജ്.

ബാബുരാജ് – ൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം : ഡിനു തോമസ് സംവിധാനം ചെയ്തു റിയാസ്, ഒമർ എന്നിവർ നിർമാതാക്കളായ OMR productions 2017 – ൽ പുറത്തിറക്കിയ “കൂദാശ” സിനിമ മൂന്നാർ വെച്ചാണ് ഷൂട്ടിംങ്ങ് നടന്നത്. താമസം, ഭക്ഷണം എല്ലാം എൻ്റെ റിസോർട്ടിൽ ആയിരുന്നു. അന്ന് ഷൂട്ടിംങ്ങ് ചിലവിലേയ്ക്കായി നിർമാതാക്കൾ പണം അയച്ചത് റിസോർട്ടി ൻ്റെ account വഴിയാണ്. ഏകദേശം 80 ലക്ഷത്തിൽ താഴെയാണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംങ്ങ് ചി ലവിലേയ്ക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു, ഞാൻ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല താമസം ഭക്ഷണം ചിലവുകൾ ഒന്നും തന്നില്ല. എല്ലാം റിലീസിന് ശേഷം എന്നായിരുന്നു പറഞ്ഞത്.

നിർമാതാക്കൾക്കു അവരുടെ നാട്ടിൽ ഏതോ പോലീസ് കേസുള്ളതിനാൽ clearence സർട്ടിഫിക്കറ്റ് കിട്ടാതെ ആയപ്പോൾ VBcreations എന്ന എൻ്റെ നിർമാണ കമ്പനി വഴി ആണ് റിലീസ് ചെയ്തത്. കൂടാതെ കേരളത്തിൽ flex board വക്കാൻ 18 ലക്ഷത്തോളം ഞാൻ ചിലവാകുകയും ചെയ്തു. സാറ്റിലൈറ്റ് അവകാശം വിറ്റ് തരണം എന്ന നിർമാതാക്കളുടെ ആവശ്യപ്രകാരം ഞാൻ കുറെ പരിശ്രമിച്ചു എന്നാൽ അത് നടന്നില്ല, പിന്നീട് ആ ആവശ്യം ഭീഷണി ആയപ്പോൾ ഞാൻ ആലുവ SP ഓഫീസിൽ പരാതി നൽകി, എല്ലാ രേഖകളും കൊടുത്തു നിർമാതാക്കൾ പലവട്ടം വിളിച്ചിട്ടും പോലീസ് സ്റ്റേഷനിൽ വന്നില്ല.

ഇതായിരിക്കെ അവർ മറ്റുചിലരുടെ ഉപദേശ പ്രകാരം എനിയ്ക്കും ഈ സിനിമയുമായി ഒരു ബന്ധം പോലും ഇല്ലാത്ത വാണിയ്ക്കും എതിരെ ഇപ്പോൾ പരാതിയുമായി വന്നിരിക്കുകയാണ് . കൂദാശ ഗൂഗിൾ സെർച്ച് ചെയ്താൽ അതിൻ്റെ details കിട്ടുമെന്നിരിക്കെ ഇപ്പോൾ ഇവർ കൊടുത്തിരിക്കുന്നത് കള്ള കേസ് ആണ്. അതിന് എതിരെ ഞാൻ കോടതിയെ സമീപിക്കും. 2017 – കാലത്തെ ഇതുപോലുള്ള കേസുകൾ കുത്തിപ്പൊക്കി എന്നെ അപമാനിക്കാൻ പിന്നിൽ പ്രവർത്തിക്കുന്നവരെ എനിയ്ക്ക് അറിയാം… ഒരു കാര്യം ഞാൻ പറയാം. ഇനി ആകാശം ഇടിഞ്ഞ് വീണാലും എൻ്റെ “നിലപാടുകളിൽ “ഞാൻ ഉറച്ച് നിൽക്കും.

അതേസമയം ബാബുരാജ് പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമെന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ‘താങ്കൾ പറയുന്നതാണ് ശരിയെന്നും വ്യക്തി വിരോധം തീർക്കുന്നതിൻ്റെ ഭാഗമായിട്ടായിരിക്കാം ഇത്തരം കള്ള പ്രചരങ്ങൾ നടത്തുന്നതെന്നും ധൈര്യമായി ഇരിക്കൂ” എന്ന് ഒരു വിഭാഗം പറയുമ്പോൾ “തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് ഭയക്കണം ? ആദ്യം സത്യം തെളിയിക്കു എന്നാണ് മറ്റൊരു വിഭാഗം ആവശ്യപ്പെടുന്നത്.

Articles You May Like

x