ഇത് ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവിനെ വെല്ലുന്ന ലൂക്ക് എന്ന് ആരാധകർ ! പ്രിയ നടി ശാലു മേനോന്റെ പുത്തൻ മെയ്ക്ക് ഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും ഒരേപോലെ പ്രിയപ്പെട്ട നടിയായി തിളങ്ങിയ താരമാണ് ശാലു മേനോൻ . മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ശാലു മേനോൻ . 1998 ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലു സിനിമാലോകത്തേക്ക് എത്തുന്നത് . പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ നിരവധി കഥാപത്രങ്ങളെ അവതരിപ്പിച്ച താരം 16 ഓളം ചിത്രങ്ങളിൽ വേഷമിട്ടുണ്ട് .. സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് എങ്കിലും സീരിയലുകളിലൂടെയാണ് താരം ഏറെ ശ്രെധ നേടിയതും ആരാധകരെ സമ്പാതിക്കുന്നതും .. “കറുത്ത മുത്ത് , സത്യം ശിവം സുന്ദരം , പെൺമനസ് , ദേവി മാഹാത്മ്യം ” അടക്കം 40 ൽ അധികം സീരിയലുകളിലൂടെ പ്രേഷകരുടെ ഇഷ്ട താരമായി മാറാൻ താരത്തിന് സാധിച്ചിരുന്നു .

20 വർഷത്തോളമായി സിനിമ -സീരിയൽ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ശാലു മേനോന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു . വിവാദങ്ങൾ തുടരെ താരത്തെ തകർക്കാൻ ശ്രെമിച്ചെങ്കിലും താരത്തിന്റെ ശക്തമായ തിരിച്ചുവരവായിരുന്നു പ്രേക്ഷകർ കണ്ടത് .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹിറ്റ് സീരിയലായ കറുത്തമുത്തിലെ കന്യാ എന്ന കഥാപാത്രത്തിലൂടെയായിരുന്നു വിവാദങ്ങൾക്ക് ശേഷം ശാലു മേനോൻ തിരിച്ചുവരവ് നടത്തിയത് . മഞ്ഞിൽ വിരിഞ്ഞ പൂവിലെ ശക്തമായ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച ശാലു പിന്നീട് വീണ്ടും സീരിയൽ ലോകത്ത് സജീവ സാന്നിധ്യമായി മാറുകയായിരുന്നു . മികച്ച കഥാപത്രങ്ങളുമായി ഗംഭീര തിരിച്ചുവരവ് നടത്തിയ താരത്തെ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു .

അഭിനയം മാത്രമല്ല നൃത്തത്തിലും ശ്രെധ നൽകുന്ന ശാലു നല്ലൊരു നർത്തകിയും നൃത്തവിദ്യാലയ അദ്യാപികയുമാണ് .. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും ശാലു സജീവ സാന്നിധ്യമാണ് . ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും , വിശേഷങ്ങളും , സന്തോഷ നിമിഷങ്ങളും എല്ലാം പ്രേക്ഷകരുമായി പങ്കുവെച്ചുകൊണ്ട് താരം രംഗത്ത് എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിഡിയോകളും ഒക്കെ നിമിഷ നേരങ്ങൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട് ..

ഇപ്പോഴിതാ അത്തരത്തിൽ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ച ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . സോഷ്യൽ മീഡിയ ഇളക്കി മറിച്ച മഞ്ജു വാര്യരുടെ മെയ്ക്ക് ഓവർ ചിത്രങ്ങൾക്ക് സമാനമായ ചിത്രങ്ങളാണ് ശാലു മേനോനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ഇത് ലേഡി സൂപ്പർ സ്റ്റാറിനെ വെല്ലുന്ന ചിത്രങ്ങളാണ് എന്നാണ് സോഷ്യൽ മീഡിയയിൽ ആരധകർ നിരവധി അഭിപ്രയങ്ങളുമായി രംഗത്ത് വരുന്നത് .. എന്തായാലും ശാലു മേനോന്റെ പുതിയ കിടിലൻ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. എന്തായാലും താരം പങ്കുവെച്ച ചിത്രങ്ങൾക്ക് ആരധകർ മികച്ച പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നൽകുന്നത് .

KERALA FOX

Leave a Reply

Your email address will not be published. Required fields are marked *

x
error: Content is protected !!