സുഹാസിനിയുടെ അറുപതാം പിറന്നാൾ ആഘോഷിച്ച കൂട്ടുകാരികൾ; പിറന്നാളാഘോഷം കാണാം

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം സ്വീകാര്യതയുള്ള ഒരു നടിയാണ് സുഹാസിനി. ഒരുകാലത്ത് സുഹാസിനി- മമ്മൂട്ടി കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആയിരുന്നു ലഭിച്ചിരുന്നത്. ഓഗസ്റ്റ് 15 നായിരുന്നു തെന്നിന്ത്യൻ താരമായ സുഹാസിനിയുടെ പിറന്നാൾ ആഘോഷം നടന്നത്. അറുപതാം പിറന്നാൾ ആയിരുന്നു സുഹാസിനി ആഘോഷിച്ചിരുന്നത്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിനു വേണ്ടി കൂട്ടുകാരികൾ എല്ലാം ഒത്തുകൂടിയിരുന്നു. ഇപ്പോൾ പിറന്നാൾ ആഘോഷത്തിൽ നിന്നുമുള്ള ചിത്രങ്ങളാണ് ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്.

നടിമാരായ കുശ്ബു, ലിസി, രാധിക,പൂർണിമ,അനു ഹാസൻ എന്നിവരും പിറന്നാൾ ആഘോഷത്തിനു വേണ്ടി എത്തിച്ചേർന്നിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 1961 ഓഗസ്റ്റ് 15 നായിരുന്നു പരമക്കുടി എന്ന ഗ്രാമത്തിൽ സുഹാസിനി ജനിക്കുന്നത്. ചെറുപ്രായത്തിൽ തന്നെ അച്ഛനും സഹോദരനും ഒപ്പം മദിരാശിയിലേക്ക് എത്തുകയായിരുന്നു. അവിടെ അടയാർ ഫിലിം ഇൻസ്റ്റുട്യൂട്ടിൽ സിനിമാട്ടോഗ്രാഫി പഠിക്കുവാൻ ചേരുകയും ചെയ്തു താരം. തുടർന്ന് ഒരു ക്യാമറ അസിസ്റ്റന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. അങ്ങനെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. മഹേന്ദ്രൻ സംവിധാനം ചെയ്ത ചിത്രം ആണ് സുഹാസിനിയുടെ ആദ്യത്തെ ചിത്രം.

പിന്നീട് മലയാളം ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മുദ്ര പതിപ്പിക്കുവാൻ സുഹാസിനിക്ക് സാധിച്ചു എന്നതാണ് സത്യം. ടെലിസീരിയൽ ഇന്ദിര എന്ന ചലച്ചിത്രം ഇതെല്ലാം ശ്രദ്ധേയമായ ചിത്രങ്ങൾ ആണ്. അതിനൊപ്പം നമ്മൾ, 24 ലവ്,മകന്റെ അച്ഛൻ തുടങ്ങിയ ചിത്രങ്ങളൊക്കെ താരത്തിന്റെ മലയാളത്തിൽ ശ്രദ്ധ നേടിയ ചിത്രങ്ങളാണ്. ഇപ്പോൾ ഭർത്താവും സംവിധായകനുമായ മണിരത്നത്തിനൊപ്പം മദ്രാസ് ടാക്കീസ് എന്ന നിർമ്മാണ കമ്പനി നടത്തി വരികയാണ് താരം. അദ്ദേഹത്തിനെതിരെ നിരവധി ചിത്രങ്ങളുടെ എഴുത്തുകാരിയും സംഭാഷണ രചയിതാവും ഒക്കെ സുഹാസിനി തന്നെയായിരുന്നു. ഏതാനും വർഷങ്ങളായി സാമൂഹിക സേവന രംഗത്തും ഫിലിം ഫെസ്റ്റിവൽ രംഗത്തും ഒക്കെ സജീവ സാന്നിധ്യമാണ് സുഹാസിനി.

മലയാളിത്തം തുളുമ്പുന്ന ഒരു നടി തന്നെയാണ് സുഹാസിനി എന്ന് പറയേണ്ടിയിരിക്കുന്നു. അതു തന്നെയായിരുന്നു മലയാളികൾ താരത്തെ ഇഷ്ടപ്പെടാനുള്ള കാരണവും. മലയാളികൾ ഒരിക്കലും മറക്കാത്ത ഒരു വ്യക്തി കൂടിയാണ് സുഹാസിനി. ഇന്നും മലയാള സിനിമകളിൽ സജീവ സാന്നിധ്യമാണ് താരം. നമ്മൾ എന്ന ചിത്രത്തിലൂടെ താരം ഏതു കഥാപാത്രവും മികച്ചതാകും എന്ന് തെളിയിച്ച തരികയായിരുന്നു. സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ സജീവ സാന്നിധ്യം കൂടിയാണ് സുഹാസിനി. നടിയുടെ ഓരോ വിശേഷങ്ങൾക്കും പ്രേക്ഷകർ ഏറെയാണ്.

ലോക് ഡൗൺ കാലത്ത് താരം തന്റെ പച്ചക്കറി കൃഷികളുടെയും മറ്റും ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങളും വളരെ വൈറലായി മാറിയിരുന്നു. മമ്മൂട്ടിക്കൊപ്പം മികച്ച ഒരുപിടി കഥാപാത്രങ്ങളെ ചിത്രങ്ങളിൽ അഭിനയിക്കാൻ സുഹാസിനിക്ക് സാധിച്ചിട്ടുണ്ട്. മമ്മൂട്ടിയോടൊപ്പം ഉള്ള സുഹാസിനിയുടെ ചിത്രങ്ങൾ എല്ലാം തന്നെ വലിയ തോതിൽ വിജയം നേടിയവയുമാണ്. സോഷ്യൽ മീഡിയയിൽ നിരവധി ഫോളോവേഴ്സ് ആണ് സുഹാസിനിക്ക് ഉള്ളത്

KERALA FOX
x
error: Content is protected !!