മമ്മൂട്ടിയെ തല്ലിയ ആ ബാലൻ ഇന്ന് ആരാണെന്ന് അറിയാമോ; ഇന്ന് അദ്ദേഹത്തെ കാണാൻ നിരവതി പേരാണ് വരിവരിയായി നില്കുന്നത്, വിവാഹം ചെയ്തതാതാകട്ടെ മലയാളത്തിലെ സുന്ദരി നടിയെ

ചുരുക്കം ചില സിനിമകളിൽ മാത്രം മുഖം കാണിച്ച് പ്രേക്ഷകരുടെ ഇഷ്ടം കവരുകയും പിന്നീട് സിനിമയിൽ നിന്നും പൂർണമായി അപ്രത്യക്ഷരാവുകയും ചെയ്ത നിരവധി ബാലതാരങ്ങൾ നമുക്കിടയിലുണ്ട്. ‘യോദ്ധ’യിൽ റിമ്പോച്ചെയെന്ന ഉണ്ണികുട്ടനായി എത്തിയ സിദ്ധാർത്ഥ് ലാമ, ‘കാഴ്ച’യിൽ കൊച്ചുണ്ട്രാപ്രിയായി എത്തിയ യഷ് അങ്ങനെ ഒരുപാട് ആളുകൾ. ഇപ്പോഴിതാ, ‘ഒരു മറവത്തൂർ കനവ്’ എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ട വിഷ്ണുവാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. അന്നത്തെ മാസ്റ്റർ വിഷ്ണു ഇന്ന് ഡോക്ടർ വിഷ്ണു ഗോപാലാണ്. കണ്ണൂർ ആസ്റ്റർ മിംസിൽ ഓങ്കോളജിസ്റ്റായി പ്രവർത്തിച്ച് വരുന്ന വിഷ്ണു വിവാഹം ചെയ്തിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ ശിൽപബാലയെയാണ്.

1998 – ലാണ് ‘മറവത്തൂർ കനവ്’ എന്ന ചിത്രം റിലീസ് ചെയ്തത്. 24 വർഷങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിൽ വിഷ്ണു അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ലാൽ ജോസിനെ ഓർമ്മിപ്പിച്ചത് നടി ശില്പ ബാലയാണ്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘ഡാൻസ് കേരള ഡാൻസ്’ എന്ന റിയാലിറ്റി ഷോയിൽ അവതാരകനാ യെത്തിയ സമയത്തായിരുന്നു പരിപാടിയുടെ അവതാരകരായ ശിൽപയും, ആർ ജെ അരുണും ചേർന്ന് ഈ കാര്യം ലാൽജോസിനോട് വെളിപ്പെടുത്തുന്നത്.

ഇരുവരും കാര്യം പറഞ്ഞപ്പോൾ വിഷ്‌ണു മെഡിസിന് പഠിച്ചത് വരെയുള്ള കാര്യങ്ങൾ അറിയാമായിരുന്നെന്നും എന്നാൽ ശിൽപയെ വിവാഹം ചെയ്തിരിക്കുന്നത് വിഷ്ണുവാണെന്ന് തനിയ്ക്ക് അറിയില്ലെന്നുമായിരുന്നു ലാൽജോസ് പറഞ്ഞത്. ലാൽജോസ് ചിത്രമായ മറവത്തൂർ കനവിൽ ബിജു മേനോൻ്റെ മകൻ്റെ വേഷത്തിലാണ് വിഷ്ണു അഭിനയിച്ചത്. ബിജു മേനോൻ അവതരിപ്പിച്ച മൈക്കിൾ എന്ന കഥാപാത്രത്തെ കൊന്നത് ചാണ്ടി (മമ്മൂട്ടി) ആണെന്ന് തെറ്റിദ്ധരിച്ച് വിഷ്ണു ചെയ്ത കഥാപാത്രം മമ്മൂട്ടിയെ കല്ലെറിയുകയും, തല്ലുകയുമെല്ലാം ചെയ്യുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. ആ ഭാഗം മലയാളികൾ ഒരിക്കലും മറക്കാനിടയില്ല.

പിന്നീട് പഠനവും, ജോലി തിരക്കുകളും മറ്റുമായി തിരക്കിലാവുകയായിരുന്നു വിഷ്ണു. സിനിമകളിൽ വിഷ്ണുവിനെ പിന്നെ കാണാതെ വന്നതോടെ ബാലതാരം വളർന്ന് വലുതായികാണും, ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന് തുടങ്ങി നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. എന്നാൽ വിഷ്‌ണു പിന്നീട് ശിൽപബാലയെ വിവാഹം കഴിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങൾ സിനിമരംഗത്തുള്ള ആർക്കും തന്നെ അറിയില്ലായിരുന്നു. വിഷ്ണുവിനെകുറിച്ച് ശിൽപബാല ലാൽജോസിനോടായി പറയുന്ന വീഡിയോയാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്.


വളരെ കുറഞ്ഞ സിനിമകളിൽ മാത്രമേ ശിൽപബാല അഭിനയിച്ചുട്ടുള്ളുവെങ്കിലും ശിൽപയ്ക്ക് ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നെ മികച്ചതായിരുന്നു. എപ്പോഴും ചിരിച്ചമുഖത്തോട് കൂടെയുള്ള ശിൽപബാലയെ നിഷ്കളങ്കയായ പെൺകുട്ടി എന്നായിരുന്നു സിനിമയിൽ എല്ലാവരും  വിശേഷിപ്പിച്ചിരുന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ അഭിനയജീവിതത്തോട് താരം പൂർണമായി വിടപറയുകയായിരുന്നു. പിന്നീട് ടെലിവിഷൻ പരിപാടികളിലും, സോഷ്യൽ മീഡിയയിലും സജീവമായിരുന്നു ശിൽപ. നല്ലൊരു യുട്യൂബ് വ്‌ളോഗർ കൂടെയാണ് ശിൽപ ഭർത്താവ് വിഷ്‌ണുവിനും, മകൾ യാമികയ്ക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ് ശിൽപയിപ്പോൾ.

KERALA FOX
x
error: Content is protected !!