ഷാരോണും പെൺസുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് , ഞെട്ടലോടെ കേരളക്കര

മാധ്യമങ്ങളിൽ എല്ലാം കുറച്ചു ദിവസങ്ങളായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന കാര്യമാണ് ഷാരോണിന്റെ മരണം. പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചു എന്നതിന്റെ പേരിലാണ് ഷാരോണിന്റെ മരണം സംഭവിച്ചത് എന്നാണ് ഷാരോണിന്റെ വീട്ടുകാരെല്ലാം അവകാശപ്പെട്ടിരിക്കുന്നത്. കഷായം പെൺകുട്ടിയുടെ വീട്ടിൽ നിന്നും കുടിച്ച കാര്യം ആദ്യം ഒന്നും ഷാരോൺ വീട്ടിൽ പറഞ്ഞിട്ടുണ്ടായിരുന്നില്ല. കഷായം കുടിച്ചതിനുശേഷം ആണ് ഇത്തരത്തിൽ സംഭവിച്ചത് എന്നും. വീട്ടിലേക്ക് വരുന്ന വഴി വരെ ഷാരോൺ ഛർദ്ദിക്കുകയായിരുന്നു എന്നൊക്കെയാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിൽ ഈ കാര്യത്തെക്കുറിച്ച് ഷാരോൺ പറഞ്ഞിട്ടുണ്ടായിരുന്നില്ല എന്നും അവസ്ഥ മോശമായി തുടങ്ങിയ സാഹചര്യത്തിൽ ആയിരുന്നു ഇത്തരത്തിൽ പറഞ്ഞു തുടങ്ങിയത് എന്നും പറയുന്നുണ്ട്.

എന്നാൽ പെൺകുട്ടിയുമായുള്ള ചില കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ വളരെ ദുരൂഹമായാണ് ഈ വാർത്ത തോന്നുന്നത് എന്നും പറയുന്നു. നീലയും പച്ചയും ഇടകലർന്ന നിറത്തിലായിരുന്നു അത്രയും ഷാരോൺ ഛർദ്ദിച്ചിരുന്നത്. ആ സമയം മുതൽ തന്നെ സംശയം തോന്നിയിരുന്നു എന്തോ ഉള്ളിൽ ചെന്നിട്ടുണ്ട് എന്ന ഒരു ഭയമായിരുന്നു തോന്നിയത്. ഷാരോണും പെൺകുട്ടിയും ഒരുമിച്ചുള്ള വാട്സ്ആപ്പ് ചാറ്റുകളും ശ്രദ്ധ നേടുന്നുണ്ട്. തനിക്ക് വയ്യ എന്നും, തന്റെ മോഷൻ ബ്ലാക്ക് നിറത്തിലാണ് പോകുന്നത് എന്നും ഒക്കെ വ്യക്തമായി തന്നെ വാട്സ്ആപ്പ് സ്റ്റാറ്റസ് പെൺകുട്ടിയോട് പറയുന്നുണ്ട്. ആ വേദനകൾ ഒന്നും തന്നെ ആ വാട്സ്ആപ്പ് ചാറ്റിൽ പെൺകുട്ടിയുടെ ഭാഗത്തുനിന്നും കാണാൻ സാധിക്കുന്നില്ല. ഒരു ഞെട്ടൽ പോലും തോന്നുന്നില്ല എന്നതാണ് സത്യം. വളരെയധികം ദുരൂഹതകൾ ആണ് ഈ സംഭവത്തിൽ ഉള്ളതെന്ന് തന്നെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്…മാത്രമല്ല ഷാരോണും പെൺസുഹൃത്തും തമ്മിലുള്ള ഫോൺ സംഭാഷണവും ഇതോടെ പുറത്തുവന്നിട്ടുണ്ട്

ബന്ധുക്കൾ എല്ലാം ഒരേപോലെ പറയുന്നത് പെൺകുട്ടിയുടെ വീട്ടുകാർക്ക് അടക്കം ഈ കാര്യത്തിൽ പങ്കുണ്ട് എന്നതാണ്. ദുരൂഹതകൾ നിറഞ്ഞ നിൽക്കുകയാണ് എന്നതാണ്. എന്താണ് ഉപയോഗിച്ചത് എന്ന് ചോദിച്ചിട്ട് പോലും വ്യക്തമായ മറുപടി പെൺകുട്ടിയിൽ നിന്നും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മരുന്നിന്റെ പേര് പോലും അറിയില്ല എന്ന് പറയുന്നതിൽ തന്നെ വലിയ ദുരൂഹതകൾ ഉണ്ട് എന്ന് കുടുംബം ആരോപിക്കുന്നു.

വാട്സ്ആപ്പ് ചാറ്റുകളിൽ നിന്നും കൂടുതൽ വിവരങ്ങൾ മനസ്സിലാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഷാരോണിനെ ഒഴിവാക്കുവാൻ പെൺകുട്ടി ശ്രമിച്ചിരുന്നത് പോലെയാണ് വാട്സ്ആപ്പ് ചാറ്റുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. വളരെ ക്രൂരമായ ഒരു അവസ്ഥയാണ് ഇതെന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. വളരെ വേദനയോടെയാണ് ഇക്കാര്യത്തെ ഓരോരുത്തരും നോക്കിക്കാണുന്നത്. എല്ലാരെയും അമ്പരപ്പടുത്തിരിക്കുകയാണ് ഷാരോണിന്റെ ഈ അവസ്ഥ.. ആത്മാർത്ഥമായി സ്നേഹിച്ചത് കൊണ്ട് മാത്രമാണ് ഇത്തരമൊരു അവസ്ഥയ്ക്ക് ഷാരോണിരയാകേണ്ടി വന്നത് എന്നും ഇത് വളരെ വേദനാജനകമാണ് എന്നും ആളുകൾ പറയുന്നത്. നമ്മുടെ നാടിന് എന്താണ് സംഭവിക്കുന്നത് എന്നും ചോദിക്കുന്നു.

KERALA FOX

Articles You May Like

x