നടി മോളി കണ്ണമാലിയെ തിരിഞ്ഞു നോക്കാതെ താരങ്ങളും സംഘടനയും , മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥ

മലയാള ചലച്ചിത്രരംഗത്ത് ഇന്ന് അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് മോളി കണ്ണമാലി. ചവിട്ട് നാടക കലാകാരിയായി തന്റെ കലാജീവിതം ആരംഭിച്ച മോളി 2009 ബ്രിഡ്ജ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് താരം സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അൻവർ, ചാപ്പാ കുരിശ്, പുതിയ തീരങ്ങൾ, ചാർലി, അമർ അക്ബർ അന്തോണി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. സത്യൻ അന്തിക്കാട് ചിത്രമായ പുതിയ തീരങ്ങളാണ് താരത്തിന്റെ ആദ്യമായി ശ്രദ്ധിക്കപ്പെട്ട ചിത്രം. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീധനം എന്ന പരമ്പരയിലെ ചാള മേരി എന്ന കഥാപാത്രത്തിലൂടെയാണ് മോളി സിനിമ- സീരിയൽ പ്രേക്ഷകർക്ക് സുപരിചിത ആയത്. 1999 കേരള സംഗീത നാടക അക്കാദമി അവാർഡിന് മോളി അർഹയായിരുന്നു.

ഓസ്ട്രേലിയൻ ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയി, കെ മാത്യു രജനീ സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെ മോളി ഹോളിവുഡ് സിനിമയിൽ ചേക്കേറുന്ന വാർത്തകൾ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായാണ് ഒരു സംവിധായകൻ അഭിനയിക്കുന്നതിന് മുൻപ് സിനിമയുടെ കഥ മുഴുവൻ പറഞ്ഞു കേൾപ്പിക്കുന്നത് എന്ന് മോളി ഇതിനോടനുബന്ധിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. “പതിനാല് വർഷമായി ഞാൻ സിനിമ രംഗത്തേക്ക് വന്നിട്ട്. ജോയിയെ വർഷങ്ങളായി എനിക്കറിയാം. ഒരു ദിവസം വീട്ടിലേക്ക് വന്നപ്പോൾ നമുക്കൊരു സിനിമ ചെയ്താലോ എന്ന് എന്നോട് ചോദിച്ചു. എൻറെ ഹെൽത്ത് എല്ലാം ഒക്കെയാണെന്ന് ഞാൻ അവനോട് പറഞ്ഞു. പിന്നെ അവൻ എന്നോട് ഇതിൻറെ കഥ പറയുകയായിരുന്നു.

ഇത്രയും കാലം സിനിമയിൽ അഭിനയിച്ചിട്ട് ഒരു ഡയറക്ടറും എന്നോട് കഥ പറഞ്ഞിട്ടില്ല. ഇത് അവൻ എന്നോട് കഥ പറയുകയും അഭിനയിച്ചു കാണിച്ചു തരികയും ചെയ്തു. അവൻ പറഞ്ഞ കഥയിലെ വാക്കുകൾ മൂർച്ചയുള്ളതാണ്. അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. അതിൽ അവസാനം പറഞ്ഞ വാക്കുകൾ എന്റെ ജീവിതവുമായി സാമ്യമുള്ളതായിരുന്നു. എങ്ങനെയുണ്ട് ചേച്ചി എന്ന് ചോദിച്ചപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി എന്ന് ഞാൻ പറഞ്ഞു. ഇത് മലയാളം പടം അല്ലെന്ന് വേറെ ഭാഷയിലുള്ള ചിത്രമാണെന്നും ഞാൻ ചേച്ചിയെ വേറെ ലെവലിലേക്ക് കൊണ്ടുപോവുകയാണെന്നും അപ്പോഴാണ് അവൻ പറയുന്നത്. ആ സിനിമയിലും എനിക്ക് ഒരു മീൻ കച്ചവടക്കാരിയുടെ വേഷമാണ്. ഷൂട്ടിങ്ങിന് ചെന്നപ്പോൾ ഞാൻ മുണ്ടും ബ്ലൗസുമാണ് ധരിച്ചത്.

ജോയ് എന്നോട് ഇപ്പോൾ സ്റ്റേജിലേക്ക് വരണ്ട എന്ന് പറഞ്ഞിരുന്നു. നോക്കുമ്പോൾ മന്ത്രിയൊക്കെ വന്നിട്ടുണ്ട്. ശരിക്കും വന്നത് ഏത് മന്ത്രിയാണെന്ന് എനിക്കറിയില്ല”. അടുത്തിടെ ഹൃദ്രോഗം മൂലം മോളിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദിവസങ്ങൾക്കുശേഷമാണ് ഐസിയുവിൽ നിന്ന് മോളിയെ വീട്ടിലേക്ക് മാറ്റിയത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട മോളി ആശുപത്രിയിൽ മരണത്തോട് മല്ലിട്ടപ്പോഴും സഹായത്തിനായി മകൻ താര സംഘടനയായ അമ്മ ഉൾപ്പെടെ പലരുമായി യാചിക്കുകയായിരുന്നു. അമ്മയിൽ വിളിച്ച് സഹായം ശ്രദ്ധിച്ചപ്പോൾ മോളിയുടെ മകനോട് പറഞ്ഞത് ഒന്നരലക്ഷം രൂപ കൊടുത്ത് അമ്മയിൽ അംഗത്വം എടുത്തവർക്ക് മാത്രമേ സഹായം അനുവദിക്കാൻ കഴിയുള്ളൂ എന്നായിരുന്നു. വേറെ രണ്ടു നടന്മാരെ ഫോണിൽ വിളിച്ചപ്പോൾ അവർ വളരെ മോശം രീതിയിൽ ആണ് സംസാരിച്ചത്..

മറ്റൊരാൾ ആകട്ടെ പറഞ്ഞപ്പോൾ അടുത്ത റിയാലിറ്റി ഷോ തുടങ്ങട്ടെ അപ്പോൾ ആലോചിക്കാം എന്ന് പറയുകയും ചെയ്തു. ഇവിടെ ജീവൻ തിരിച്ച് കിട്ടുമോ ഇല്ലയോ എന്നറിയാതെ വിഷമിക്കുമ്പോൾ ആയിരുന്നു അയാൾ അടുത്ത റിയാലിറ്റി ഷോ തുടങ്ങട്ടെ എന്ന് പറഞ്ഞത്. അതേസമയം സാധാരണക്കാരായ ഒരുപാട് പേർ താങ്കളെ സഹായിച്ചിട്ടുണ്ടെന്ന് മോളിയുടെ മകൻ പറയുന്നു. ബിഗ് ബോസ് താരം ദിയ സന വീട്ടിൽ വരികയും ഒരുപാട് സഹായിക്കുകയും ചെയ്തു. രണ്ടര ലക്ഷം രൂപ ഫിറോസ് കുന്നുംപറമ്പിലും തന്ന് അമ്മയെ സഹായിച്ചു. കഴിഞ്ഞദിവസം അദ്ദേഹം വീട്ടിൽ വന്ന് അമ്മയോട് കുറെ നേരം സംസാരിച്ചു. ഇതിനെയൊക്കെയാണ് മനുഷ്യത്വം എന്ന് പറയുന്നത്. എന്നാണ് മോളിയുടെ മകൻ ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് പറഞ്ഞത്.

KERALA FOX
x